Sections

ജീവിതത്തിൽ എല്ലാ മേഖലയിലും നല്ല പ്രതിഫലം ലഭിക്കുവാനായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ?

Saturday, Oct 07, 2023
Reported By Soumya
Motivation

ഈ പ്രകൃതിയിൽ നിങ്ങൾ കൊടുക്കുന്നതാണ് തിരിച്ചു കിട്ടുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന് നിങ്ങൾ നൽകുന്ന കാര്യങ്ങൾ നല്ലതാണോയെന്ന് ആത്മ പരിശോധന നടത്തണം. അതിനെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്.

  • ഒരു വ്യക്തി തന്റെ ശരീരത്തിന് നല്ല ആരോഗ്യം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന് നല്ലത് കൊടുക്കുവാൻ തയ്യാറാകണം. നിങ്ങളുടെ ശരീരത്തിന് നല്ല ഭക്ഷണവും, നല്ല വ്യായാമവും കൊടുത്താൽ മാത്രമേ നല്ല ആരോഗ്യമുള്ള ശരീരം ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ നിങ്ങൾ ശരീരത്തിന് നൽകുന്നത് നല്ല ആഹാരവും വ്യായാമവുമാണെന്ന് ഉറപ്പുവരുത്തുക.
  • നിങ്ങൾക്ക് സ്നേഹം, ബഹുമാനം, ആദരവ് എന്നിവ നേടണമെന്നുണ്ടെങ്കിൽ നിങ്ങൾ മറ്റുള്ളവർക്കും ഇത് കൊടുക്കുക.നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കുക, ആദരിക്കുക, സ്നേഹിക്കുക എങ്കിൽ നിങ്ങൾക്ക് ഈ മൂന്ന് കാര്യവും തിരിച്ചു കിട്ടും.
  • നിങ്ങളുടെ ബിസിനസ്സിൽ വളരെ വർദ്ധനവ് ഉണ്ടാകണമെങ്കിൽ, ഉപഭോക്താവിന് ഏറ്റവും മികച്ച സർവീസ് നൽകുക, ഏറ്റവും മികച്ച ഉത്പന്നങ്ങൾ നൽകുക, ഏറ്റവും മികച്ച പെരുമാറ്റം നൽകുക. ഈ ഇത്തരത്തിലുള്ള സർവീസിലൂടെ നിങ്ങളുടെ ബിസിനസ് ഉയരങ്ങളിൽ എത്തും.
  • നിങ്ങളുടെ ജോലിയിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യുക. ജോലിയിലെ ഉയർച്ചയ്ക്ക് വേണ്ടി എന്തെല്ലാം കഴിവുകൾ വേണമോ അതൊക്കെ നിങ്ങൾ നേടണം. ആ നേടിയ കഴിവുകൾ നിങ്ങൾ ജോലിയിൽ കൊടുത്തു കൊണ്ടിരിക്കുക.
  • നിങ്ങൾക്ക് സന്തോഷം ലഭിക്കണമെങ്കിൽ സന്തോഷകരമായ പ്രവർത്തികൾ ചെയ്യുക. മറ്റുള്ളവർക്ക് വേണ്ടി സന്തോഷകരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് തീർച്ചയായും സന്തോഷകരമായ ജീവിതം പ്രകൃതി തിരിച്ചു നൽകും.
  • നല്ല ചിന്തകൾ മനസ്സിന് നൽകിയാൽ ഉപബോധമനസ് നല്ല കാര്യങ്ങൾ നിങ്ങൾക്ക് തിരിച്ചു തന്നു കൊണ്ടിരിക്കും. നിങ്ങൾ വളരെ നെഗറ്റീവ് ആയി ചിന്തിക്കുകയാണെങ്കിൽ പ്രകൃതി നിങ്ങൾക്ക് നെഗറ്റീവായ കാര്യങ്ങൾ തന്നു കൊണ്ടിരിക്കും.
  • ഒരു മൂല്യവും കൊടുക്കാത്ത ആൾക്ക് ജീവിതത്തിൽ ഒന്നു തിരിച്ചു കിട്ടുകയില്ല. പ്രവർത്തിക്കുമ്പോൾ ചില പരാജയങ്ങളും, പരിഭവങ്ങളും ഉണ്ടാകാം. അത് കാര്യമാക്കേണ്ട കാര്യമില്ല. പ്രവർത്തിക്കുന്നതിനു മാത്രമേ പരാതിയും പരിഹാരവും ഉണ്ടാവുകയുള്ളൂ. പ്രവർത്തിക്കുമ്പോൾ ചിലപ്പോൾ തെറ്റുകൾ പറ്റാം. ആ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.