കഴിവുള്ള സെയിൽസ്മാൻമാർ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- കഴിവുള്ള സെയിൽസ്മാൻമാർ എപ്പോഴും പുതിയ ഉപഭോക്താവിനെ തിരഞ്ഞുകൊണ്ടിരിക്കും. അവർ അത് നേടുകയും ചെയ്യും.
- അവർ നിലവിലുള്ള ഉപഭോക്താവിനെ നിലനിർത്തും.
- നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നും ലീഡുകൾ കൊണ്ടുവന്ന് ബിസിനസ് വർധിപ്പിക്കും.
- ഉപഭോക്താക്കളുമായി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ സ്ഥാപിക്കും.
- തന്റെ ഉപഭോക്താക്കൾക്ക് സ്ഥിരമായ സ്രോതസ്സായി നിൽക്കുന്ന ആളായിരിക്കും. സർവീസ് പോലുള്ള കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നവർ ആയിരിക്കും.
- കൂടുതൽ ഉൽപാദനക്ഷമത നേടാനും ലാഭ സാധ്യത നേടാനും ഉപഭോക്താക്കളെ സഹായിക്കും.
- സെയിൽസ് നടന്നതിനുശേഷം ആ പ്രോഡക്റ്റിന്റെ സർവീസിന് ഇത്തരം സെയിൽസ്മാൻമാർ വളരെ പ്രാധാന്യം കൊടുക്കുന്നു.
- ഉപഭോക്താക്കളുടെ ഇടയിൽ വിശ്വാസ്തതയും നല്ല പേരും എപ്പോഴും നേടിക്കൊണ്ടിരിക്കും.
- കസ്റ്റമറുമായും കമ്പനിയുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഇവർ എപ്പോഴും ശ്രമിക്കും.
- എപ്പോഴും ധാർമിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവർത്തികൾ ചെയ്യുന്നത്.
- കസ്റ്റമറിനും കമ്പനിക്കും ഒപ്പം താനും വിജയിക്കുന്ന ഫോർമുല ആയിരിക്കും വിജയികളായ സെയിൽസ്മാൻമാർ തെരഞ്ഞെടുക്കുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
കസ്റ്റമർ ഫോളോഅപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.