Sections

സെയിൽസമാന്മാർ കോമ്പറ്റീറ്ററിനെക്കുറിച്ച് മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Friday, Jan 12, 2024
Reported By Soumya
Sales Tips

സെയിൽസ്മാന് തന്റെ കോമ്പറ്റീറ്ററിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തമായ ധാരണ ഉണ്ടെങ്കിൽ തന്റെ കോംപറ്റീറിന്റെ പ്രശ്നം എന്താണ്, ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി കൊണ്ട് നിങ്ങൾ നിങ്ങളുടെ പ്രോഡക്റ്റ് വില്പനയിലെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി കസ്റ്റമറിനോട് സംസാരിക്കാനുള്ള കഴിവ് വർധിപ്പിക്കാൻ സാധിക്കും. ഇങ്ങനെ കോമ്പറ്റീറ്ററിനെക്കുറിച്ച് എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • കോമ്പറ്റിറ്ററിനെ വ്യക്തമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. തന്റെ പ്രോഡക്റ്റിനെക്കുറിച്ചുള്ള അറിവ് മാത്രം പോരാ അതോടൊപ്പം തന്നെ തന്റെ എതിരാളികളായ പ്രോഡക്ടിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും, കസ്റ്റമറിന്റെ പ്രശ്നങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം.
  • നിങ്ങളുടെ എതിരാളികൾ ഏതുതരത്തിലുള്ള കസ്റ്റമറെയാണ് കൂടുതൽ നോക്കുന്നത് എന്ന് മനസ്സിലാക്കുക.
  • അവർ എന്ത് തരം ടാർജറ്റാണ് മാർക്കറ്റിൽ ചെയ്യുന്നത്. അവരുടെ ടാർജറ്റിലേക്ക് കസ്റ്റമർ പോകുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ പഠനം അത്യാവശ്യമാണ്.
  • അവരെങ്ങനെയാണ് അവരുടെ പ്രോഡക്റ്റിനെ പ്രൊമോട്ട് ചെയ്യുന്നത്, അവർ ഏതുതരത്തിൽ സംസാരിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്, അവരുടെ പ്രോഡക്റ്റിന്റെ ഫീച്ചേഴ്സ് എന്താണ്, അവരുടെ ഹൈലൈറ്റ് എന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം.
  • അവരുടെ സ്റ്റാഫുകൾക്കുള്ള ട്രെയിനിങ് എങ്ങനെയാണ് കൊടുക്കുന്നത്, സ്റ്റാഫുകൾ എങ്ങനെയാണ് ബിഹേവ് ചെയ്യുന്നത്, സ്റ്റാഫുകളുടെ പാറ്റേൺ എങ്ങനെയാണ് എന്നതിനെക്കുറിച്ച് ധാരണ ഉണ്ടാകണം.
  • സോഷ്യൽ നെറ്റ്വർക്ക് എന്തൊക്കെയാണ് അവർ ഉപയോഗിക്കുന്നത്, ഏതുതരത്തിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു പഠനം നടത്തണം.
  • അവരുടെ കമ്പനി നിങ്ങളുടെ കമ്പനിയെക്കാൾ ബെറ്ററാണോ എന്തുകൊണ്ട് ബെറ്റർ ആകുന്നത് അല്ലെങ്കിൽ എന്തുകൊണ്ട് മോശം ആകുന്നു എന്നതിനെ കുറിച്ച് ഒരു അവബോധം നിങ്ങൾക്കുണ്ടാകണം.
  • അവരുടെ സർവീസ് എങ്ങനെയാണ്,അവർ സർവീസ് വളരെ വ്യക്തമായി കൊടുക്കുന്ന ആളാണോ, സർവീസിൽ പോരായ്മകൾ ഉണ്ടോ, അത് നല്ലതായി ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാകണം.
  • ഇത് ആൾക്കാരോട് നേരിട്ട് പോയി ചോദിച്ചല്ല മനസ്സിലാക്കേണ്ടത്. ഇൻഡയറക്ടായി വേണം ക്വസ്റ്റ്യൻസ് ചോദിക്കുവാൻ. കോംപറ്റീറ്ററിന് നിങ്ങൾ അവർക്കെതിരെ നിൽക്കുന്നു എന്നൊരു ധാരണ ഒരിക്കലും ഉണ്ടാക്കി കൊടുക്കരുത്. നിശബ്ദമായിട്ടുള്ള പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കി വയ്ക്കുന്നത് നിങ്ങൾക്ക് മാർക്കറ്റിൽ പ്രവർത്തിക്കാൻ വളരെയധികം ഉപകാരപ്രദമായിരിക്കും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.