ഒരു ഉപഭോക്താവിന് സെയിൽസ്മാനിൽ ഇഷ്ടപ്പെടാത്ത നിരവധി കാര്യങ്ങൾ ഉണ്ട്. സെയിൽസ് എന്ന് പറയുന്നത് നിങ്ങൾ പറയുന്നത് കസ്റ്റമർ കേൾക്കുക എന്നുള്ളതല്ല. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം.
- സെയിൽസ്മാൻമാർ ആവശ്യമില്ലാതെ വളരെയധികം സംസാരിക്കുന്നത് സെയിൽസിനെ ബാധിക്കാം.
- കസ്റ്റമറിന്റെ ഫീലിംഗ്സ്, അവർക്ക് എന്താണ് വേണ്ടത്, അവരുടെ ആവശ്യം എന്താണ്, അവരുടെ ബഡ്ജറ്റ് എത്രയാണ് എന്നുള്ളത് നിങ്ങൾ മനസ്സിലാക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ആ സെയിൽസ് ക്ലോസ് ചെയ്യാൻ സാധിക്കില്ല.
- ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് കസ്റ്റമറിനെ ബുദ്ധിമുട്ടിക്കുന്ന രീതി. ഈ സാഹചര്യത്തിൽ കസ്റ്റമർ പ്രോഡക്റ്റ് എടുക്കണം എന്നില്ല.
- നിങ്ങൾ അമിതമായി ഉത്സാഹ ഭരിതനാണെങ്കിൽ കസ്റ്റമറിന് ഇറിറ്റേഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
- നിങ്ങൾ പ്രോഡക്റ്റിനെ കുറിച്ച് മാത്രം സംസാരിക്കുകയും വിലയെ കുറച്ച് യാതൊരു സൂചനയും നൽകാതിരുന്നാലും സെയിൽസ് ക്ലോസിങ് നടക്കാൻ സാധ്യതയില്ല.
- അവരുടെ വിലപ്പെട്ട സമയം നിങ്ങൾ പാഴാക്കുകയാണെന്ന് തോന്നിയാലും അവർ ആ പ്രോഡക്റ്റ് എടുക്കില്ല.
- കസ്റ്റമേഴ്സിന്റെ വ്യക്തിപരമായ കാര്യങ്ങളും, കുടുംബ കാര്യങ്ങളും ചോദിക്കുന്നതും അവർക്ക് ഇറിറ്റേഷൻ ഉണ്ടാക്കുന്നവയാണ്.
- കസ്റ്റമേഴ്സിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും സെയിൽസ് ക്ലോസിങ് നടക്കില്ല.
- സെയിൽസ്മാന് പ്രോഡക്റ്റിനെ കുറിച്ച് ശരിയായ ധാരണ ഇല്ലെങ്കിൽ സെയിൽസ് ക്ലോസിങ് നടക്കാൻ സാധ്യത കുറവാണ്.
സെയിൽസ്മാൻ തന്റെ സ്വഭാവ രീതികളിൽ നിന്നും ഇത്തരം സ്വഭാവങ്ങൾ പാടെ മാറ്റേണ്ടതാണ്.
സെയിൽസ്മാന്മാർ വിജയകരമായി ഉപയോഗിക്കുന്ന ചില ക്ലോസിംഗ് രീതികൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.