- Trending Now:
ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം കസ്റ്റമർ രാജാവിനെ പോലെയാണ്. അവരെ കമ്പിളിപ്പിക്കുന്ന രീതിയിൽ ബിസിനസ് ചെയ്യാൻ പാടില്ല. കസ്റ്റമർ ഇല്ലെങ്കിൽ ബിസിനസ് ഇല്ല എന്നുള്ള കാര്യം എപ്പോഴും ഓർമ്മ വേണം.
ഇന്നത്തെ കാലഘട്ടത്തിൽ മാർക്കറ്റിൽ മാറ്റങ്ങൾ വരുന്നത് വളരെ പെട്ടെന്നാണ്. അതുകൊണ്ട് മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ എപ്പോഴും ബോധവാന്മാരായിരിക്കണം. ഇതൊരു ബിസിനസുകാരന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്.
മാറ്റങ്ങൾ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ബിസിനസ്സിൽ മുന്നേറണമെങ്കിൽ അതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കണം. ബിസിനസുമായി ബന്ധപ്പെട്ട സ്കില്ലുകളാണ് നിർബന്ധമായും ആർജിക്കേണ്ടത്. നിങ്ങളുടെ കഴിവ് വളർത്തിയെടുക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കണം.
ബിസിനസിൽ ഗുണനിലവാരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വിപണിയിൽ വിലയേക്കാൾ പ്രാധാന്യമാണ് പ്രോഡക്റ്റിന്റെ ഗുണനിലവാരം. അതുപോലെതന്നെ ഗുണനിലവാരമില്ലാത്ത പ്രോഡക്ടുകൾ വിൽക്കാൻ ശ്രമിക്കരുത്. ആദ്യ കാലഘട്ടങ്ങളിൽ വളരെ നല്ല രീതിയിൽ ബിസിനസ് നടത്തുകയും കസ്റ്റമേഴ്സിന്റെ എണ്ണം കൂടുമ്പോൾ പ്രോഡക്റ്റിന്റെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യുന്ന ആളുകളുണ്ട്. ഇത് ഒരിക്കലും നല്ലതല്ല.
മാർക്കറ്റിൽ എപ്പോഴും ജാഗരൂപരായി ഇരിക്കുകയും, നിങ്ങളുടെ കോമ്പറ്റീറ്ററിനെകുറിച്ച് എപ്പോഴും ബോധവാന്മാരും ആയിരിക്കണം. കോമ്പറ്റീറ്ററിനെ ശത്രുപക്ഷത്തിൽ കാണുകയല്ല അവരുടെ സ്റ്റാർടെജികളും,ബിസിനസ്സിലെ അവരുടെ മാറ്റങ്ങളും നിങ്ങൾ നിരീക്ഷിക്കണം. ചിലപ്പോൾ നങ്ങളുടെ കസ്റ്റമറെ അവര് കൊണ്ടുപോകാൻ സാധ്യതയുണ്ട്.
ബിസിനസിൽ വിജയിച്ച ഒരു കൂട്ടം ആളുകൾ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ, നിങ്ങളുടെ ബിസിനസും വളരെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. നിങ്ങൾ ലജ്ജ, കോംപ്ലക്സ്, ഈഗോ എന്നിവ മാറ്റിവെച്ചുകൊണ്ട് ഇങ്ങനെ ഒരു നല്ല സുഹൃത്ത് വലയം എപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കണം.
ബിസിനസിന്റെ വളർച്ച, ലക്ഷ്യം എന്നിവ എവിടെയെത്തിയെന്നു വിലയിരുത്തുക. ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ ബിസിനസിൽ സംഭവിച്ച ലാഭനഷ്ടങ്ങളെ വിലയിരുത്തുക. ഏത് കാര്യം ചെയ്താലും വരവ് ചിലവ് കണക്ക് എപ്പോഴും സൂക്ഷിക്കണം.
പലരും ബിസിനസ് ആദ്യം തുടങ്ങുമ്പോൾ വളരെ ആവേശത്തോടുകൂടി ഇരിക്കുകയു പിന്നീട് ആവേശം കുറയുന്ന അവസ്ഥയുണ്ട്. ചിലപ്പോൾ വിജയിക്കുന്ന ആളുകൾക്ക് തന്നെ അലസത ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മനസ്സ് എപ്പോഴും ബിസിനസ്സിനൊപ്പം കൊണ്ടുപോകുന്നതിന് നിങ്ങൾ എപ്പോഴും ആക്ടീവ് ആയിരിക്കേണ്ടതും, ഊർജ്ജസ്വലരായി ഇരിക്കേണ്ടതും അത്യാവശ്യമാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.