Sections

ചാഞ്ചാടി ചാഞ്ചാടി സ്വര്‍ണ്ണ വില; കുതിച്ചുയരുമെന്ന് വിശ്വാസം | gold price and demand

Wednesday, Aug 24, 2022
Reported By admin
gold

കോവിഡ് കാലത്ത് സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വലിയ തോതില്‍ കുറഞ്ഞപ്പോഴും മൈനുകളില്‍ നിന്നുള്ള ഉല്പാദനം 3476 ടണ്‍ എന്ന നിലയില്‍ സ്ഥിരത പുലര്‍ത്തിയിരുന്നു

 

ഏത് അവസരത്തിലും വിശ്വസിച്ച് വാങ്ങാവുന്ന ആസ്തി ആയതു കൊണ്ട് സ്വര്‍ണ്ണത്തിന് നമുക്ക് ഇടയില്‍ വലിയ സ്വീകാര്യതയാണ്.റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണ്ണ വിലയും വര്‍ദ്ധിച്ചിരുന്നു.എന്നാല്‍ പണപ്പെരുപ്പം അതിജീവിക്കാന്‍ അമേരിക്കയും കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വും പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ സ്വര്‍ണ്ണ വില ഇടിഞ്ഞു.

കോവിഡ് കാലത്ത് സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വലിയ തോതില്‍ കുറഞ്ഞപ്പോഴും മൈനുകളില്‍ നിന്നുള്ള ഉല്പാദനം 3476 ടണ്‍ എന്ന നിലയില്‍ സ്ഥിരത പുലര്‍ത്തിയിരുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉയർന്ന പണപ്പെരുപ്പം, കേന്ദ്രബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കുന്നത്, ലിക്വിഡിറ്റി കുറയുന്നത്, റഷ്യ-യുക്രൈൻ, ചൈന-തായ്വാൻ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന ജിയോ-പൊളിറ്റിക്കൽ സങ്കീർണതകൾ എന്നിവയെല്ലാം സ്വർണ്ണവിലയെ സ്വാധീനിക്കുന്നു.

ആഗോള സ്വർണ്ണത്തിന്റെ ആകെ ആവശ്യകതയിൽ 2,230 ടൺ, അതായത് 47 ശതമാനത്തിനടുത്ത് സ്വർണ്ണാഭരണങ്ങളാണ്. ഇത് വിവാഹം, ആഘോഷം, സമ്മാനം എന്നീ അവസരങ്ങൾക്കു വേണ്ടിയാണ് കൂടുതലും വിനിയോഗിക്കപ്പെടുന്നത്. 

നിക്ഷേപത്തിനായുള്ള ഡിമാൻഡാണ് ഏറ്റവും പ്രധാനമായി വില നിർണയിക്കുന്നത്. ആകെ സപ്ലൈയുടെ 1,000 ടൺ അതായത് 21% നിക്ഷേപം ബാറുകളിലും, കോയിനുകളിലുമാണ്.വിപണിയിലെ ഊഹക്കച്ചവും, ഇൻസ്റ്റിറ്റ്യൂഷനുകൾ നിക്ഷേപം നടത്തുന്നതും സ്വർണ്ണവിലയെ സ്വാധീനിക്കുന്നു. യുഎസിലെ ഇൻഫ്ലേഷൻ പ്രൊട്ടക്ട‍ഡ് ട്രഷറി ബില്ലുകൾ നേട്ടമുണ്ടാക്കിയാൽ ആസ്തി എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കാറുണ്ട്.സ്വര്‍ണ്ണ ഖനനത്തിലൂടെ ഉത്പാദനത്തില്‍ വലിയ ഏറ്റകുറച്ചിലുകള്‍ പ്രകടമായിട്ടില്ല.അല്‍പ്പസ്വല്‍പ്പം ചാഞ്ചാട്ടമുണ്ടെങ്കിലും സ്വര്‍ണ്ണ വില ഉയരുമെന്നാണ് വിദഗ്ധരുടെ പക്ഷം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.