Sections

എന്തൊക്കെ കാരണങ്ങളാലാണ് ഒരു കുട്ടി ചുമതല ബോധമില്ലത്തതായി മാറുന്നത്?

Monday, Sep 18, 2023
Reported By Soumya
Child Irresponsiblity

പല ആളുകളും ചുമതല ബോധം ഇല്ലാത്തവരായി കാണാറുണ്ട്. അതിന് കാരണം കുട്ടിക്കാലത്ത് തന്നെ രക്ഷകർത്താക്കൾ വളർത്തുന്നതിന്റെ ചില പ്രശ്നങ്ങൾ കൊണ്ടാണ്. അത് ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങൾ ആണെന്നാണ് ഇന്ന് നോക്കുന്നത്.

  • ചില ആളുകൾ കുട്ടികളെ വളർത്തുന്നത് പണം കൊണ്ട് എല്ലാം നേടാം എന്ന മനോഭാവത്തോടെയാണ്.
  • എങ്ങനെയും ജയിക്കുന്നതാണ് പ്രധാനം എന്ന് അവനെ പഠിപ്പിച്ചാൽ.
  • ശൈശവത്തിൽ തന്നെ അവർ ആവശ്യപ്പെടുന്നത് എന്തും ഉടൻ എത്തിച്ചു കൊടുത്താൽ.
  • അശ്ലീല വാക്യങ്ങൾ പറയുമ്പോൾ രക്ഷകർത്താക്കൾ അതിനെ ചിരിച്ചു പ്രോത്സാഹിപ്പിച്ചാൽ.
  • ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സദാചാരബോധങ്ങൾ പഠിപ്പിക്കാതിരുന്നാൽ.
  • ധർമ്മബോധം ഇല്ലാതെ പല വഴികൾ പറഞ്ഞു കൊടുത്താൽ.
  • അപകർഷതാബോധം ഉണ്ടാകും എന്ന് കരുതി അവൻ പറയുന്നത് തെറ്റാണെന്ന് പറയാതിരുന്നാൽ.
  • അവൻ വലിച്ചെറിയുന്ന പുസ്തകങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ എന്നിവ അവനു എടുത്തു കൊടുത്താൽ.
  • ഇഷ്ടമുള്ളത് എന്തും വായിക്കുവാനും, കാണുവാനും, കേൾക്കുവാനും അനുവദിച്ചാൽ.
  • സഹപാഠികൾക്കൊപ്പം എത്താനായി ഏതു മാർഗ്ഗത്തിലൂടെയും സഞ്ചരിക്കാൻ പ്രോത്സാഹിപ്പിച്ചാൽ.
  • അവന്റെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായാൽ. കുടുംബത്തിൽ മോശം അന്തരീക്ഷം ഉണ്ടായാൽ.
  • കുട്ടികളുടെ കയ്യിൽ ധാരാളം പണം ഉണ്ടായിരുന്നാൽ.
  • പണത്തിന്റെ വില പഠിപ്പിക്കാതിരുന്നാൽ.
  • നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ മക്കളെ അനുഭവിക്കരുതെന്ന് വിചാരിച്ചു വളർത്തിയാൽ.
  • ആഹാരവും വസ്ത്രങ്ങളും മറ്റു സൗകര്യങ്ങളും ആവശ്യത്തിൽ കൂടുതൽ അവർക്ക് നൽകിയാൽ.
  • അയൽക്കാർക്കും, അധ്യാപകർക്കും എതിരായി അവന്റെ പക്ഷം പിടിക്കുക, അവന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലും ന്യായീകരിച്ചാൽ.
  • കുട്ടികൾ ഒരു പ്രശ്നത്തിൽ പെടുമ്പോൾ, എന്റെ മാക്സിമം ഞാൻ നോക്കി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും ഒഴിവ് കഴിവുകൾ പറഞ്ഞാൽ.
  • അച്ചടക്കവും, സ്വാതന്ത്ര്യവും ഇല്ലാതാകും എന്ന് കരുതി നിങ്ങളുടെ ഉറച്ച വിശ്വാസവും അഭിപ്രായവും പ്രകടിപ്പിക്കാതിരുന്നാൽ.
  • സ്വാതന്ത്ര്യം കൊടുക്കാൻ വേണ്ടി അകലെ നിന്ന് മാത്രം അവനെ നിയന്ത്രിച്ചാൽ.

ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു കുട്ടിയോട് രക്ഷകർത്താവ് ചെയ്യുകയാണെങ്കിൽ ആ കുട്ടി ചുമതല ബോധമില്ലാത്ത ഒരാളായി മാറും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.