Sections

നല്ല രീതിയിൽ ഉറക്കം ലഭിക്കാൻ രാത്രി ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം

Monday, Aug 14, 2023
Reported By Soumya
Sleep

പകൽ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാൽ പിന്നെ എന്തെങ്കിലും കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഒരു വ്യക്തിയ്ക്ക് കുറഞ്ഞത് 6 മണിക്കൂർ ഉറക്കമാവശ്യമാണ്.

ഇൻസോമ് നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ് നമാണ്. ഉറക്കപ്രശ് നങ്ങൾ മരുന്നു കഴിക്കാതെ ഭക്ഷണത്തിലൂടെ മാറ്റിയെടുക്കാം. പോഷകങ്ങളായ മഗ് നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകൾ എന്നിവ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പാൽ

ഒരു ഗ്ലാസ് പാൽ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന 'ട്രിപ് റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്.

പഴം

വാഴപ്പഴത്തിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുകയും പൊട്ടാസ്യം, മഗ് നീഷ്യം എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് അമിതമായി പിരിമുറുക്കമുള്ള പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. അസ്വസ്ഥത മൂലം നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, അത് പലപ്പോഴും മഗ് നീഷ്യത്തിന്റെ കുറവ് മൂലമാണ്. അതുകൊണ്ട് തന്നെ നല്ല ഉറക്കത്തിന് വാഴപ്പഴം കഴിക്കാം.

ബദാം

ഉറക്കത്തിന് ആവശ്യമായ ഹോർമോണുകൾ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാൽ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.

തേൻ

ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ തേൻ കുടിക്കുന്നത് വളരെ നല്ലതാണ്. തേനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ് റ്റോഫാൻ ഉറക്കത്തിന് സഹായിക്കും. മത്തൻ വിത്ത് വറുത്തെടുത്ത മത്തൻ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.

അരി ആഹാരം

രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വയറുനിറച്ച് ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാൻ സഹായിക്കും. പക്ഷേ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വെള്ള അരിയേക്കാൾ നാരുകൾ കൂടുതൽ അടങ്ങിയ ചുവന്ന അരി ഭക്ഷിക്കുന്നതാണ് മെറ്റബോളിസത്തിന് ഉത്തമം.

ഓട്ട് സ്

ഓട് സിൽ ഫൈബർ, വിറ്റാമിൻ ബി എന്നിവ കൂടിയ അളവിൽ ഉണ്ട്. ഗോതമ്പിൽ ഉള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് എന്നിവയും ഓട്സിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഓട് സ് ഉറക്കം ലഭിക്കാൻ വളരെ നല്ലതാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.