- Trending Now:
ബിസിനസ് ആരംഭിക്കാൻ തുടങ്ങുമ്പോൾ പലതരത്തിലുള്ള ബിസിനസ് മോഡലുകളും നമ്മുടെ മുന്നിൽ വരാറുണ്ട്. ഇതിൽ ഏത് ബിസിനസ് മോഡലാണ് തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് ഇന്ന് നമ്മൾ നടത്തുന്നത്. ബിസിനസ് ആരംഭിക്കുമ്പോൾ നമ്മുടെ മനസ്സിലുള്ള പല മോഡലുകളും വളരെ പെട്ടെന്ന് നമ്മൾ ചിന്തിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ താഴെപ്പറയുന്ന നിർദേശവുമായി ചേർന്നു വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
കസ്റ്റമറിന് ആവശ്യമുള്ള ക്വാളിറ്റിയുള്ള പ്രോഡക്റ്റാണോ നമ്മുടെത് എന്ന് ഉറപ്പു വരുത്തണം. അതിന് വേണ്ടി സമഗ്രമായ പഠനം നടത്തണം.
നമുക്ക് സാധാരണ ട്രഡീഷണൽ ബിസിനസ്സിൽ നിന്നും വ്യത്യസ്തമായി ഒരു പുതിയ മോഡലിലേക്ക് അവതരിപ്പിക്കാൻ പറ്റിയ ഒരു ബിസിനസ് ആണോയെന്ന് ശ്രദ്ധിക്കണം. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്.
ഈ മോഡൽ ബിസിനസ് ചെയ്യുന്ന ആൾക്കാർ എങ്ങനെയാണ് ചെയ്യുന്നത്. എങ്ങനെയാണ് അവരുടെ ബിസിനസിന്റെ രീതി എന്നിവയെക്കുറിച്ചുള്ള ഒരു പഠനം നടത്തണം. എതിരാളിയെ കുറിച്ച് പഠിക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം.
വൺ ടൈം ബിസിനസാണോ അല്ലെങ്കിൽ അത് കസ്റ്റമർക്ക് വീണ്ടും ആവശ്യമുള്ള പ്രോഡക്റ്റ് ആണോ എന്ന് പഠിക്കുക. ചില പ്രോഡക്ടുകൾ ഇപ്പോൾ ആവശ്യമുള്ളവ ആയിരിക്കാം. കുറച്ചു കഴിയുമ്പോൾ അത് പ്രാധാന്യമുള്ളതാവണം എന്നില്ല. ഉദാഹരണമായിട്ട് ടെലഫോൺ ബൂത്തുകൾ പണ്ട് എല്ലായിടത്തും ഉണ്ടായിരുന്നു. ഇപ്പോൾ അത് കാണുന്നില്ല. അതുപോലെ നമ്മുടെ പ്രോഡക്റ്റ് ഏത് കാലഘട്ടത്തിലും ഡിമാൻഡ് ഉള്ളതാണോ എന്ന് ഉറപ്പുവരുത്തണം.
ചില പ്രോഡക്ടുകൾ വലിയ ലാഭം കിട്ടില്ല. വളരെ കോമ്പറ്റീഷൻ ഉള്ള മേഖല ആയിരിക്കും. അതുകൊണ്ട് അതിൽ നിന്ന് വലിയ മാർജിൻ ഒന്നും കിട്ടാൻ സാധ്യതയില്ല. മാർജിൻ വളരെ പ്രധാനപ്പെട്ടതാണ്. ലാഭമില്ലാതെ ബിസിനസ് ചെയ്തിട്ടു കാര്യമില്ല.
തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. ആ പ്രോഡക്റ്റ് വിൽക്കാൻ പറ്റിയ സ്ഥലമാണോ എന്ന് ഉറപ്പുവരുത്തുക. ഉദാഹരണം ആയിട്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് അല്ലെങ്കിൽ വണ്ടികൾ പാർക്ക് ചെയ്യാൻ പറ്റാത്ത സ്ഥലത്ത് ഹോട്ടൽ ബിസിനസ് ചെയ്തിട്ട് കാര്യമില്ല. പാർക്കിംഗ് വളരെ കുറവായ സഥലത്ത് ആളുകൾ വരാൻ മടിക്കും. ബിസിനസ് ചെയ്യുന്നത് അനുയോജ്യമായ സ്ഥലമാണോന്ന് ഉറപ്പുവരുത്തുക.
എതിരാളികൾക്ക് അനുകരിക്കാൻ പറ്റാത്ത ഒരു മാതൃക നമ്മുടെ ബിസിനസിന് ഉണ്ടാകണം. ഇത് നമുക്ക് വളരെ ഗുണകരമാകുന്ന ഒരു മെത്തേഡ് ആണ്. മിക്കവാറും ബിസിനസുകൾ എല്ലാം ഒരേ മോഡലിൽ ആയിരിക്കും ചെയ്യുക. നമ്മൾ ശ്രദ്ധിക്കേണ്ടത് നാം എടുക്കുന്ന പ്രോഡക്റ്റിന് വ്യത്യസ്തമായ രീതിയിൽ മാർക്കറ്റിംഗ് ചെയ്യാൻ പറ്റുന്നതാണോ എന്ന് നോക്കണം.
ഒരു ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് നമ്മൾ ചെയ്യാൻ പോകുന്ന പ്രോഡക്ടിന് വേണ്ടി ഇത്രയും കാര്യങ്ങൾ എഴുതി തയ്യാറാക്കിയതിനു ശേഷം ഈ മേഖലയിലോട്ട് ഇറങ്ങിയാൽ വളരെ ഗുണകരമായിരിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.