Sections

ഓർമ്മശക്തി വർധിപ്പിക്കുവാനുള്ള മാർഗങ്ങൾ എന്തെല്ലാം?

Thursday, Sep 14, 2023
Reported By Soumya
improve memory

തലച്ചോറിന്റെ ധർമങ്ങളിലൊന്നാണ് ഓർമശക്തി നിലനിർത്തുക എന്നത്. വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും ശരീര പ്രവർത്തനത്തിന് ആവശ്യമായ സന്ദർഭങ്ങളിൽ അത് കൈമാറുകയും ചെയ്യുക എന്നത് തലച്ചോറിന്റെ ജോലിയാണ്. പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവർ ഏറെയാണ്. ഓർമ്മശക്തി കൂട്ടാനുള്ള ചില വഴികൾ നമുക്ക് നോക്കാം

ഉറക്കം

ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓർമ്മയെ ബാധിക്കാം. അതിനാൽ കൃത്യമായ-ആഴത്തിലുള്ള ദീർഘമായ ഉറക്കം എന്നും ഉറപ്പാക്കുക.

മെഡിറ്റേഷൻ /യോഗ

മെഡിറ്റേഷൻ അല്ലെങ്കിൽ യോഗ ചെയ്യുന്നത് മനസിന് വളരെ നല്ലതാണ്. അതുപോലെ 'സ്ട്രെസ്', ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

മനസിനും വ്യായാമം

ശാരീരിക വ്യായാമം പോലെ പ്രധാനപ്പെട്ടതാണ് മാനസിക വ്യായാമം. ചില ഗെയിമുകളിലേർപ്പെടുന്നത് മാനസിക വ്യായാമത്തിന് നല്ലതാണ്. ഉദാഹരണമായി ചെസ്സ്, സുഡോക്കാ മുതലായവ. ഇവ ഓർമ്മശക്തി കൂട്ടുന്നു.

പുതിയ കാര്യങ്ങളിൽ ഏർപ്പെടുക

എപ്പോഴും ഒരു പോലുളള കാര്യങ്ങൾ തന്നെ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിനെ പരിമിതപ്പെടുത്തുന്നു. പുതിയ കാര്യങ്ങൾ ചെയ്യുന്നതും, പഠിക്കുന്നതും നിങ്ങളുടെ ചിന്താശക്തി കൂട്ടുകയും ഓർമ്മ ശക്തി കൂട്ടുകയും ചെയ്യും.

ആഹാരം

പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ നല്ലരീതിയിൽ സ്വാധീനിക്കുന്നു. ഡാർക്ചോക്ലേറ്റ്, ബ്രൊക്കോളി, ഫാറ്റി ഫിഷ്, മഞ്ഞൾ, മത്തങ്ങ വിത്തുകൾ, ബദാം, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങളെല്ലാം നിത്യവും ഉൾപ്പെടുത്തുക. ജങ്ക് ഫുഡ്, വളരെ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക..

വ്യായാമം

വ്യായാമം ചെയ്യുമ്പോൾ ശാരീരികമായ പ്രവർത്തനങ്ങളെല്ലാം സുഗമമായി പോകുന്നു. ഇത് തലച്ചോറിനെയും നല്ലരീതിയിൽ സ്വാധീനിക്കുന്നു.

മസ്തിഷ്ക വ്യായാമം

നിങ്ങൾ ഓരോ ജോലികൾ ചെയ്യുന്ന വേളയിൽ നിങ്ങളുടെ ആധിപത്യമില്ലാത്ത കൈകൾ ഉപയോഗിക്കുക മാത്രമാണ് ആകേ ചെയ്യേണ്ടത്. എഴുതുക, ബ്രഷ് ചെയ്യുക, തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം തന്നെ നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന കൈകൾക്ക് പകരമായി മറ്റേ കൈകൾ ഉപയോഗിക്കാം. ഇത് ക്രമേണ നിങ്ങളുടെ ശ്രദ്ധ കൂട്ടിക്കൊണ്ട് വരാൻ സഹായിക്കും.ഇത് വളരെ ലളിതവും എന്നാൽ ഏറ്റവും ഫലപ്രദവുമായ മസ്തിഷ്ക വ്യായാമമാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.