എല്ലാവരും മറ്റുള്ളവരെ വിമർശിക്കാനും, ഉപദേശിക്കുവാനും താല്പര്യമുള്ളവരാണ്. വിമർശനം ആരും ഇഷ്ടപ്പെടുന്ന ഒന്നല്ല. പൊതുവേ ശത്രുക്കൾ ഉണ്ടാക്കാം എന്ന് മാത്രമാണ് ഇത് കൊണ്ടുള്ള ഉപയോഗം. എന്നാൽ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന രീതിയിലുള്ള വിമർശനം കൊണ്ട് തെറ്റില്ല എന്ന് മാത്രമല്ല അത് നല്ലൊരു മനോഭാവം കൂടിയാണ്. മറ്റുള്ളവർക്ക് വേദനിക്കാതെ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കകയും അത് സ്വയം ചെയ്യാതിരിക്കുകയും ചെയ്യുന്ന രീതിയുണ്ടെങ്കിൽ അത് മികച്ച ഒരു ജീവിതരീതി തന്നെയാണ്. അങ്ങനെ ക്രിയാത്മകമായി എങ്ങനെ വിമർശിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ മക്കളെയോ, നിങ്ങൾക്ക് വേണ്ടപ്പെട്ടവരെയോ, ചിലപ്പോൾ വിമർശിക്കേണ്ടി വന്നേക്കാം. അങ്ങനെ വിമർശിക്കേണ്ടി വരുന്ന സമയത്ത് സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയാണ് എന്നതും പ്രധാനപ്പെട്ടതാണ്.
- ആത്മാർത്ഥമായ മനോഭാവത്തോടുകൂടി വിമർശിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു പരിശീലകൻ ചെയ്യുന്നതുപോലെ വിമർശിക്കുന്നതിൽ തെറ്റില്ല. ഉദാഹരണമായി കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകൻ അവരെ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി വിമർശിക്കാറുണ്ട്. ആ വിമർശനം കൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ മേഖലയിൽ അവർ കൂടുതൽ മുന്നേറണം എന്ന് ഉദ്ദേശിച്ചാണ്.
- പ്രേരണ നൽകാൻ വേണ്ടി വിമർശിക്കാം. പക്ഷേ ഭീഷണിപ്പെടുത്തുക എന്ന രീതി ഒരിക്കലും സ്വീകരിക്കരുത്.
- വിമർശിക്കപ്പെടുന്നയാളിനെ പരിഹസിക്കുകയും അയാളെ അധിക്ഷേപിക്കുകയും ചെയ്യാതിരിക്കുക. അങ്ങനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെങ്കിൽ അയാൾക്ക് നിങ്ങളോട് ദേഷ്യം തോന്നാൻ ഇത് ഇടയാക്കാം.
- ഒരാളിനെ ആവർത്തിച്ച് വിമർശിക്കാൻ പാടില്ല. ഒരാളിനെ വിമർശിച്ചു പക്ഷേ അയാൾ ആ സ്വഭാവം തിരുത്താൻ തയ്യാറല്ല എങ്കിൽ വീണ്ടും അയാളെ വിമർശിക്കുന്നത്കൊണ്ട് യാതൊരു ഫലവും ഇല്ല.
- വിമർശിക്കുന്നതിന് തൊട്ടുമുൻപായി തന്നെ വസ്തുതകൾ വളരെ വ്യക്തമായി പഠിക്കുക. പെട്ടന്നുള്ള നിഗമനങ്ങളിലേക്ക് എടുത്ത് ചാടരുത്. വസ്തുനിഷ്ഠമായ കാര്യങ്ങൾക്ക് അതീതമായി വിമർശിക്കുവാനുള്ള അധികാരം ആർക്കും തന്നെയില്ല.
- തെറ്റ് തിരുത്തുന്നത് എങ്ങനെ ഉപകാരപ്രദമാകും എന്ന് അയാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുക.
- വിമർശിക്കുന്ന സമയത്ത് സമചിത്തത പാലിക്കുക. വിമർശിക്കപ്പെടുന്ന ആളിന്റെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൊണ്ട് നിങ്ങൾ വളരെ വൈകാരികമായും ഇമോഷണൽ ആയും ശബ്ദമുയർത്തി സംസാരിക്കേണ്ട കാര്യമില്ല.
- അതുപോലെ മറ്റുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകുമ്പോൾ, അത് അവരെ അടിച്ചേൽപ്പിക്കുന്ന രീതി പാടില്ല.
- ഒരു വ്യക്തിയെ അല്ല വിമർശിക്കേണ്ടത് അയാളുടെ പ്രവർത്തനങ്ങളെയാണ് വിമർശിക്കേണ്ടത്.
- എപ്പോഴും വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കുക.
- വിമർശിക്കുന്നതിനു മുൻപ് അവരുടെ നിലപാട് എന്താണ് എന്ന് വ്യക്തമായി കേൾക്കുക.
- വിമർശിക്കുന്ന സമയത്ത് സ്വകാര്യമായി വിമർശിക്കുക. ആൾക്കാരുടെ മുന്നിൽവച്ച് വിമർശിക്കുന്നതിന് പകരം സ്വകാര്യമായി വിമർശിക്കാൻ വേണ്ടി ശ്രദ്ധിക്കുക.
- വിമർശിക്കുന്നതിനു മുൻപായി അവരുടെ നല്ല ഗുണങ്ങൾ പറയുന്നതിൽ തെറ്റില്ല. പോസിറ്റീവായ കാര്യങ്ങൾ പറഞ്ഞതിനുശേഷം വിമർശിക്കുന്നത് അയാൾ അത് കൂടുതൽ മനസ്സിലാക്ക സാധ്യതയുണ്ട്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
നല്ല ബന്ധങ്ങൾ നിലനിർത്താൻ സാധിക്കാത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളെന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.