Sections

അത്താഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Thursday, Oct 26, 2023
Reported By Soumya
Health Tips

അത്താഴം വളരെ കുറച്ച് കഴിക്കണം എന്നാണ് പറയാറുള്ളത്. അതുപോലെ തന്നെ പ്രധാനമാണ് രാത്രി ഭക്ഷണം കഴിക്കുന്ന സമയവും. നേരത്തെ അത്താഴം കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. രാത്രി 7 മണിക്ക് മുമ്പുള്ള അത്താഴമാണ് ഏറ്റവും ആരോഗ്യകരമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ശരീരഭാരം കുറയ്ക്കൽ

രാവിലെ 6 മുതൽ വൈകുന്നേരം 7 വരെയുള്ള സമയക്രമത്തിൽ നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുന്നത് മൊത്തത്തിലുള്ള ഉപഭോഗം ഗണ്യമായി കുറയ്ക്കുമെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. നിങ്ങൾ ഭക്ഷണം കഴിക്കുന്ന സമയം കുറയുന്നതിനാൽ കുറച്ച് ഭക്ഷണം കഴിക്കാൻ സാധ്യതയുള്ളതിനാൽ ശരീരത്തിന്റെ ഭാരം കുറയുന്നു.

നല്ല ഉറക്കത്തിനു

ഉറങ്ങുന്നതിന് കുറച്ച് സമയം മുമ്പ് വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. ഇത് ശരിയായി ഉറങ്ങുന്നത് തടസ്സപ്പെടാൻ കാരണമാകുന്നു. നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കിൽ ദഹന പ്രക്രിയകൾ പൂർത്തിയാക്കി വിശ്രമിക്കാൻ ശരീരം തയാറെടുക്കും. ഇതിലൂടെ തടസമില്ലാത്ത ഉറക്കത്തിന് സാധിക്കും.

നെഞ്ചെരിച്ചിൽ

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചില് അനുഭവപ്പെടുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കും. നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ

നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി എരിച്ച് കളയാൻ സഹായിക്കില്ല. പകരം ഇത് ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് സഹായിക്കുന്നു.

പ്രമേഹ സാധ്യതയ്ക്കെതിരെ

ശരീരത്തിന് ഇൻസുലിൻ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉടലെടുക്കുന്നത്. കൃത്യസമയത്ത് അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറുന്നതിന് മതിയായ സമയം ലഭിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.