പലപ്പോഴൊക്കെ ബിസിനസുകാരുടെ ഒപ്പമുള്ള സ്റ്റാഫുകൾ മാറി പോയിട്ട് വീണ്ടും സ്റ്റാഫുകളായി തിരിച്ചുവരാറുണ്ട്. ഇങ്ങനെ തിരിച്ചു സ്റ്റാഫ് ആയി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.
- സ്റ്റാഫ് നിങ്ങളെ വിട്ടു പോകാനുള്ള കാരണം എന്താണെന്ന് പരിശോധിക്കുക. നിങ്ങളെക്കുറിച്ച് കുറ്റം പറഞ്ഞുകൊണ്ടോ, സ്ഥാപനത്തിനെ കുറിച്ച് മോശം പറഞ്ഞാണോ ആ വ്യക്തി പോയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുക. ചിലപ്പോൾ നിങ്ങൾ അമിതമായി വഴക്ക് പറഞ്ഞതുകൊണ്ടോ, നിങ്ങളുടെ ഭാഗത്തുള്ള തെറ്റുകൊണ്ടോ ആയിരിക്കാം ചിലപ്പോൾ അയാൾ പോകാനുള്ള കാരണം.
- ആ വ്യക്തി സ്ഥാപനത്തിൽ ചെയ്തിരുന്ന പ്രവർത്തികൾ എന്തൊക്കെയായിരുന്നു. ആ സ്ഥാപനത്തിൽ അയാൾക്ക് സ്വാധീനശക്തി ഉണ്ടായിരുന്നോ, ചിലപ്പോൾ നിങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ അയാൾ പുറത്തു പോയത് എന്ന് പരിശോധിക്കുക.
- അയാളുടെ ഇപ്പോഴുള്ള താൽപര്യം എന്താണെന്ന് മനസ്സിലാക്കുക. സ്ഥാപനത്തിനെ മെച്ചപ്പെടുത്താൻ വേണ്ടിയാണോ, അതോ കൂടുതൽ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചു വന്നതാണോ, ചിലപ്പോൾ കുറേ കാര്യങ്ങൾ പഠിച്ചിട്ട് കമ്പനി നന്നാക്കണമെന്ന് ആഗ്രഹത്തോടെ വരുന്നതായിരിക്കാം. മറ്റു ചിലപ്പോൾ അല്ലാതെയും ആകാം അതുകൊണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ അന്വേഷിക്കുക.
- ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് അയാളുടെ ഗുണങ്ങൾ എന്തൊക്കെയായിരുന്നു. അയാളെ നമുക്ക് ഏത് തരത്തിൽ ഉപയോഗിക്കാൻ പറ്റും. അയാൾക്ക് ചിലപ്പോൾ മാർക്കറ്റിങ്ങിൽ ആയിരിക്കും താല്പര്യമുണ്ടാവുക. അയാളെ മറ്റു മേഖലയിൽ ഉപയോഗിച്ചത് കൊണ്ട് അതിൽ താല്പര്യമില്ലാതെ പോയതാകാം. അങ്ങനെയൊക്കെ നോക്കി അയാളുടെ ഗുണങ്ങൾ എന്താണെന്ന് പരിശോധിക്കുക.
- അയാളുടെ സാമ്പത്തിക കാര്യങ്ങൾ, ഫാമിലി കാര്യങ്ങൾ ഇപ്പോഴത്തെ അവസ്ഥ എന്താണ് മനസ്സിലാക്കുക. ചിലപ്പോൾ അയാൾ സാമ്പത്തിക കാര്യങ്ങളിലും ഫാമിലി കാര്യങ്ങളിലും എന്തെങ്കിലും പ്രശ്നമുള്ള ആളായിരിക്കാം അത്തരക്കാരെ കൂടെ നിർത്തിയാൽ ഗുണത്തെക്കാളേറെ ദോഷം സംഭവിക്കാനാണ് സാധ്യത.
- അയാളുടെ പഴയ കാലങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ ഉണ്ടാകണം. അതുപോലെതന്നെ നിങ്ങളുടെ ഒപ്പം കൊണ്ടുപോകാൻ കഴിവുള്ള ആളാണെങ്കിൽ,ഭാവിയിൽ നിങ്ങൾക്ക് ഗുണകരമായി വരാവുന്ന ആളാണെങ്കിൽ അയാളെ വിട്ടുകളയുന്നത് ബുദ്ധിപരമല്ല.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
സംരംഭങ്ങൾ പരാജയപ്പെടാൻ ഇടയാക്കുന്ന ചില കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.