ഒരു സെയിൽസ്മാന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഫോളോ അപ്പ്. ഒരു കസ്റ്റമറിനെ കണ്ടു അയാൾ ഒക്കെ പറഞ്ഞു കഴിഞ്ഞാൽ, പിന്നീട് അതിന്റെ പിറകിൽ പോകില്ല. പക്ഷേ ഫോളോ അപ്പ് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫോളോ അപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- സെയിൽസ്മാൻ എപ്പോഴും ക്ഷമാശീലമുള്ള ആളായിരിക്കണം. കസ്റ്റമറിനോട് പറഞ്ഞ ഉടനെ നിങ്ങളുടെ പ്രോഡക്റ്റ് അയാൾ വാങ്ങണമെന്നു ആ സെയിൽ നടക്കണമെന്നുമില്ല.
- ചില കസ്റ്റമർ നോക്കാം നിങ്ങൾ രണ്ടാമത് വിളിക്കൂ എന്നൊക്കെ പറഞ്ഞു പോകുന്നവർ കാണാം. ഓരോ കസ്റ്റമേഴ്സിന് ഓരോ ഒബ്ജക്ഷൻ ആയിരിക്കും. അവരുടെ തടസ്സം എന്താണെന്ന് മനസ്സിലാക്കുകയും അത് നിങ്ങൾ നോട്ട് ചെയ്ത് വയ്ക്കുകയും വേണം.
- ആ കസ്റ്റമർ എന്നാണ് നിങ്ങളെ കാണാമെന്ന് പറഞ്ഞത് ആ ദിവസം തന്നെ അയാളെ കോൺടാക്ട് ചെയ്യണം. ലിസ്റ്റ് തയ്യാറാക്കുന്ന സമയം ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
- തുടർന്ന് ആ കസ്റ്റമർ ഒബ്ജക്ഷൻ എന്താണെന്ന് നോക്കി അത് പരിഹരിക്കുന്ന രീതിയിലാകണം അടുത്ത ആ കസ്റ്റമറുമായി കൂടിക്കാഴ്ച നടത്തേണ്ടത്.
- ചില ആൾക്കാർ സംസാരിക്കുന്ന സമയത്ത് വളരെ പോസിറ്റീവ് ആയി കാര്യങ്ങൾ ചെയ്യാമെന്ന് സമ്മതിക്കുകയും പിന്നീട് ഫോളോ അപ്പ് ചെയ്യുമ്പോൾ നെഗറ്റീവ് രീതിയിൽ സംസാരിക്കുന്നവരും ആണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ അവർ എന്തുകൊണ്ട് നെഗറ്റീവ് രീതിയിൽ സംസാരിക്കുന്നു കാര്യം അവരോട് ചോദിക്കുക.
- ഫോളോ അപ്പിന് പോകുന്ന സമയത്ത് അനുവാദം വാങ്ങി വേണം പോകാൻ.
- ഫോളോ അപ്പ് ചെയ്യുന്ന സമയത്ത് ഉപഭോക്താവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണം. ഒരു തർക്കത്തിൽ ജയിക്കുകയല്ല എന്ന് മനസ്സിലാക്കി വളരെ ഹൃദയപൂർവ്വം പോസിറ്റീവായ രീതിയിൽ ഉറച്ച ലക്ഷ്യബോധത്തോടു കൂടി ആയിരിക്കണം നിങ്ങൾ സംസാരിക്കേണ്ടത്.
- നിരന്തരം ഒബ്ജക്ഷൻ പറയുന്ന ആളാണെങ്കിൽ അവരുടെ ഒബ്ജക്ഷൻ എന്തൊക്കെ ആണെന്ന് ചോദിച്ചു ഈ പ്രോഡക്റ്റിന്റെ നെഗറ്റീവ് ആയിട്ടുള്ള കാര്യം എന്താണ് അതുകൊണ്ട് സാറിനുള്ള ബുദ്ധിമുട്ട്, താങ്കൾ എന്തൊക്കെയാണ് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്, എന്നിങ്ങനെയുള്ള കാര്യങ്ങൾ ചോദിച്ചു കൊണ്ട് അവരിൽ നിന്നും മറുപടി കേട്ടതിനുശേഷം മാത്രം മറുപടി പറയുക.
- ചില ആൾക്കാരെ നാലോ അഞ്ചോ പ്രാവശ്യം ഫോളോ അപ്പ് ചെയ്യേണ്ടിവരും. ഒന്ന് രണ്ടോ പ്രാവശ്യം കഴിഞ്ഞ് ശ്രമം ഉപേക്ഷിക്കാതെ അവരെ ഫോളോ അപ്പ് ചെയ്തുകൊണ്ടിരിക്കുക.
- ചിലപ്പോൾ ഫോളോ അപ്പ് ചെയ്യുമ്പോൾ തീരുമാനം എടുക്കുന്നത് ഭാര്യയും ഭർത്താവും കൂടി ചേർന്നിട്ടക്കാം. അപ്പോൾ ഭാര്യയെ മാത്രമോ അല്ലെങ്കിൽ ഭർത്താവിനെ മാത്രമോ കണ്ടിട്ട് കാര്യമില്ല. തീരുമാനമെടുക്കുന്ന ആൾക്കാരെ ഒരുമിച്ച് കാണാൻ വേണ്ടി ശ്രമിക്കുക.
- ഫോളോ അപ്പിന്റെ ഭാഗമായി ചിലർ വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കും. നിരന്തരമായി മെസ്സേജുകൾ അയച്ച് കൊണ്ടിരിക്കുന്നതിന് പകരം ഒന്നോ രണ്ടോ മെസ്സേജുകൾ അയച്ചു കൊടുക്കുക. കസ്റ്റമർ അതിന് ഇൻട്രസ്റ്റ് ആണോ, നോക്കുന്നുണ്ടോ, അതിനവർ റിപ്ലൈ ചെയ്യുന്നുണ്ടോ എന്ന് നോക്കിയതിനുശേഷം മാത്രമാണ് മറ്റു മെസ്സേജുകൾ അയക്കേണ്ടത്. ഒരുപാട് മെസ്സേജുകൾ അയക്കുന്നത് കസ്റ്റമറിന് ഇറിറ്റേഷൻ ഉണ്ടാക്കാം.
- പൂവിൽ നിന്ന് പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെയാണ് ഒരു സെയിൽസ് നടക്കേണ്ടത്. പൂവിനെ നശിപ്പിച്ചു കൊണ്ടല്ല പൂമ്പാറ്റ തേൻ കുടിക്കുന്നത് പൂവിനെ സംരക്ഷിച്ചുകൊണ്ട് വളരെ മൃദുവായി ആണ് തേൻ കുടിക്കുന്നത്. ഇതുപോലെ സെയിൽസ്മാനും കസ്റ്റമറിനോട് ബിഹേവ് ചെയ്യേണ്ടത് അല്ലെങ്കിൽ ഫോളോ അപ്പ് ചെയ്യേണ്ടത് ഈ രീതിയിൽ ആകണം.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
സത്യസന്ധതയും ആധികാരികതയും ലഭിക്കുന്നതിനായി സെയിൽസ്മാന്മാർ പേലിക്കേണ്ട 4 കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.