Sections

ഓണം ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Wednesday, Aug 23, 2023
Reported By Soumya
Onam Shopping

ഓണമെന്ന് പറയുന്നത് മലയാളികൾ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടത്തുന്ന സമയമാണ്. എല്ലാ കമ്പനികളിലും ഒരുപാട് ഓഫറുകൾ ഈ കാലത്ത് ഉണ്ടാകാറുണ്ട്. പർച്ചേസിങ്ങിന് നിങ്ങളെ പ്രചോദിപ്പിക്കുന്ന പല ഘടകങ്ങൾ ചേർന്നതാണ് ഓണം ഓഫറുകൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് ഓണത്തിനാണ്. ഉപ്പ് തട്ട് കർപ്പൂരം വരെയും കൂടാതെ മദ്യത്തിന് വരെയും ഏറ്റവും കൂടുതൽ സെയിൽസ് നടക്കുന്ന സമയമാണ് ഓണക്കാലം. ഓണം പർച്ചേസിംഗിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് നോക്കുന്നത്

  • ഓണക്കാലമായതുകൊണ്ട് വെറുതെ ഒരു ഷോപ്പിങ് എന്ന രീതി ഒരിക്കലും ഉണ്ടാകാൻ പാടില്ല. നിങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ മാത്രമേ ഷോപ്പിംഗ് നടത്താൻ പാടുള്ളൂ.
  • എന്ത് സാധനമാണ് വേണ്ടത് എന്നുള്ള ലിസ്റ്റ് തയ്യാറാക്കണം. ലിസ്റ്റ് തയ്യാറാക്കുമ്പോൾ അത്യാവശ്യമുള്ളതും, അത്യാവശ്യം ഇല്ലാത്തവയുമായ സാധനങ്ങളായി രണ്ടായി തരംതിരിക്കുക. ഇതിൽ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ വാങ്ങാവൂ.
  • ഷോപ്പിങ്ങിന് പോകുമ്പോൾ ലിസ്റ്റ് കൊണ്ടുപോയി ലിസ്റ്റിലുള്ള സാധനങ്ങൾ മാത്രമേ വാങ്ങാവൂ.
  • പല കമ്പനികളും ഈ സമയത്ത് വൻ ഓഫറുകൾ ഇടാറുണ്ട്, ഡിസ്കൗണ്ടുകളും ഇടാറുണ്ട്. ഇതൊക്കെ സത്യമാണോയെന്ന് അന്വേഷിക്കുക പലപ്പോഴും വില കൂട്ടിയിട്ട് ഡിസ്കൗണ്ട് ഇടുന്ന രീതിയാകും ഉണ്ടാവുക. ഇലക്ട്രിക് സാധനങ്ങൾക്ക് എം ആർ പി റേറ്റും സെല്ലിംഗ് റേറ്റും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എംആർപി 10000 ഉള്ള ഇലക്ട്രിക് സാധനങ്ങൾ മിക്കവാറും യഥാർത്ഥ വില അതിന്റെ 50%- 60 % ആകാനാണ് കൂടുതൽ സാധ്യത. എം ആർ പി നോക്കിയല്ല ഒരു ഇലക്ട്രിക് സാധനം വാങ്ങിക്കേണ്ടത് പല സൈറ്റുകളിൽ നോക്കി അതിന്റെ വില മനസ്സിലാക്കണം. അതിനുശേഷം മാത്രമാണ് ആ പ്രോഡക്റ്റ് വാങ്ങേണ്ടത്.
  • ചിലപ്പോൾ ഷോപ്പിങ്ങിന് പോകുമ്പോൾ ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ഓഫറുകൾ കാണാറുണ്ട്. ഇങ്ങനെ എടുക്കുന്ന വസ്തുക്കൾ നമുക്ക് ആവശ്യമുള്ളതാണോ എന്ന് നോക്കുക. ചിലപ്പോൾ സ്റ്റോക്ക് പോകാതെ കെട്ടിക്കിടക്കുന്ന പഴയ സാധനങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരിക്കും ഈ ഓഫറുകൾ ഇടുന്നത്. ഓഫർ കണ്ട് വാങ്ങി വീട്ടിൽ കൊണ്ടുവച്ച് സ്ഥലം ഇല്ലാതാക്കരുത്. നിങ്ങൾക്ക് ഉപയോഗമില്ലാത്ത സാധനമാണെങ്കിൽ ഫ്രീ ഓഫറുകൾ കണ്ട് അത് വാങ്ങാതിരിക്കുക.
  • നിങ്ങളുടെ ബഡ്ജറ്റിന് പുറത്ത് ഒരിക്കലും ഷോപ്പിംഗ് നടത്താൻ പാടില്ല. ക്രെഡിറ്റ് കാർഡ് വെച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ആ എമൗണ്ട് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു ബാധ്യതയായി മാറും. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് കൊണ്ട് സാധനം വാങ്ങുന്നത് നിങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയുന്നതാകണം.
  • ചില വൻകിട മാളുകളിൽ പോയി പർച്ചേസ് ചെയ്യുമ്പോൾ അതേ ഉത്പന്നങ്ങളുമായി പല ചെറുകിട കച്ചവടക്കാരും നിങ്ങൾക്ക് ചുറ്റുമുണ്ടാകാറുണ്ട്. ഇവ രണ്ടും തമ്മിൽ വിലയ്ക്ക് വളരെ വ്യത്യാസമുണ്ടാകണം എന്നില്ല. എന്നാൽ വഴിയോര കച്ചവടക്കാരിൽ നിന്നും നിങ്ങൾക്ക് ബാർഗയിൻ ചെയ്ത് സാധനങ്ങൾ വാങ്ങാൻ പറ്റും, മാളുകളിൽ ആണെങ്കിൽ അവിടെ എഴുതി വെച്ചിരിക്കുന്ന വിലയ്ക്ക് മാത്രമേ സാധനങ്ങൾ വാങ്ങാൻ സാധിക്കുകയുള്ളൂ. വഴിയോര കച്ചവടക്കാർക്കും ഓണം ആഘോഷിക്കേണ്ടതുണ്ട് നിങ്ങൾക്ക് പറ്റുന്ന സാധനങ്ങൾ ലാഭകരം ആണെങ്കിൽ വഴിയോര കച്ചവടക്കാരിൽ നിന്ന് അല്ലെങ്കിൽ സാധാരണ ചെറുകിട കച്ചവടക്കാരിൽ നിന്ന് വാങ്ങാൻ വേണ്ടി ശ്രമിക്കുക.
  • കഴിയുന്നതും സാധനങ്ങൾ നിങ്ങൾക്ക് ചുറ്റുപാടുമുള്ള കച്ചവടക്കാരിൽ നിന്ന് വാങ്ങാൻ ശ്രമിക്കുക. അവരുടെ ജീവിതവും ഈ ബിസിനസ് കൊണ്ടാണ് മുന്നോട്ടുപോകുന്നത് അവരെ തകർത്തുകൊണ്ട് ചെറിയ ഓഫറുകൾക് വേണ്ടി മാളുകളിൽ പോയി സാധനങ്ങൾ വാങ്ങിക്കാതിരിക്കുക. ഷോപ്പിംഗ് മാളുകളിൽ പോയി സാധനം വാങ്ങുമ്പോൾ ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം നിങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കീശ കാലിയാക്കും. അതുകൊണ്ട് നിങ്ങളുടെ തൊട്ടടുത്തുള്ള കടകളിൽനിന്ന് വാങ്ങുമ്പോൾ ലിസ്റ്റിലുള്ള ആവശ്യമുള്ള സാധനങ്ങൾ മാത്രമേ വാങ്ങുകയുള്ളൂ.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.