Sections

സെയിൽസിനുവേണ്ടി ഒരു കസ്റ്റമറുമായി മീറ്റിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tuesday, Jul 25, 2023
Reported By Soumya
Sales

ഒരു കസ്റ്റമറുമായി ആദ്യം സംസാരിക്കുമ്പോൾ നമ്മൾ സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് പറയാറുണ്ട്, അതുകൊണ്ടുതന്നെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ കസ്റ്റമറിൽ നമ്മൊട് ഒരു മതിപ്പ് ഉണ്ടാക്കിയെടുക്കണം. താഴെപ്പറയുന്ന കാര്യങ്ങൾ ശീലമാക്കിയാൽ ഇത് പ്രാവർത്തികമാക്കുവാൻ കഴിയും.

  • കസ്റ്റമറിനോട് സംസാരിക്കുമ്പോൾ പുഞ്ചിരിയോടുകൂടി സംസാരിക്കുക.
  • കൃത്യനിഷ്ഠത ഉണ്ടായിരിക്കണം. അപ്പോയിന്റ്മെന്റ് എടുത്ത സമയത്ത് തന്നെ കസ്റ്റമറിനെ കണ്ടിരിക്കണം.
  • കണ്ണിൽ നോക്കി സംസാരിക്കുക. ഐ കോൺടാക്ട് വളരെ പ്രധാനപ്പെട്ടതാണ്.
  • സെയിൽസ്മാന്റേത് എക്സിക്യൂട്ടീവ് ആയിട്ടുള്ള വെൽ ഡ്രസ്സ് ആയിരിക്കണം. കളർഫുൾ ആയിട്ടുള്ള ഡ്രസ്സ് ഇടാൻ പാടില്ല. കസ്റ്റമർക്ക് അരോചകമായിത്തോന്നാത്ത രീതിയിൽ മാന്യമായ ഡ്രസ്സ് ധരിക്കണം.
  • നന്നായി ഗ്രീറ്റിംഗ്സ് പറയണം. ഏത് സമയത്താണ് കസ്റ്റമറിനെ കാണുന്നത് അതിനു അനുയോജ്യമായ ഗ്രീറ്റിംഗ് പറയാൻ ശ്രദ്ധിക്കണം.
  • നമ്മൾ ആദ്യം സംസാരിക്കുമ്പോൾ ആദ്യത്തെ 25 വാക്ക് വരെ പോസിറ്റീവ് ആയിട്ടുള്ളത് മാത്രം സംസാരിക്കുവാൻ പാടുള്ളൂ. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ പറയരുത്.
  • വളരെ ഉറക്കയോ, വളരെ പതുക്കെയോ കസ്റ്റമറിനോട് സംസാരിക്കാൻ പാടില്ല. അതോടൊപ്പം തന്നെ ആത്മവിശ്വാസത്തോടു കൂടി ഹസ്തദാനം കൊടുക്കാൻ ശ്രമിക്കണം.
  • കസ്റ്റമറിനോട് സംസാരിക്കാൻ പോകുമ്പോൾ ആവശ്യമായ ടൂൾസ് കയ്യിൽ കരുതണം. കഴിഞ്ഞ ലേഖനത്തിൽ അവയെന്തൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്. അവയെല്ലാം കയ്യിൽ കരുതണം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് കസ്റ്റമറിനോട് സംസാരിച്ചു തുടങ്ങുക. ശേഷം കസ്റ്റമറിന്റെ മറുപടിയും കേട്ടതിനു ശേഷം മാത്രമേ സെയിൽസിന്റെ കാര്യത്തിലേക്ക് കടക്കാൻ പാടുള്ളൂ.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.