Sections

ജീവിതത്തിൽ റോൾ മോഡലിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

Monday, Aug 21, 2023
Reported By Soumya
Role Model

ആരാണ് നിങ്ങളുടെ റോൾ മോഡൽ. നിങ്ങളുടെ റോൾ മോഡൽ വച്ച് നിങ്ങൾ ആരായിത്തീരുമെന്ന് പറയാൻ സാധിക്കും. ചില ആൾക്കാർക്ക് റോൾ മോഡൽ ഉണ്ടാകാറില്ല. പക്ഷേ വിജയികൾക്കെല്ലാം ഒരു റോൾ മോഡൽ ഉണ്ടാകും. ഒരു റോൾ മോഡൽ ഇല്ലാതെ ആർക്കും ഒരു കാര്യം ചെയ്യാൻ സാധിക്കില്ല. ചില ആൾക്കാർക്ക് രാഷ്ട്രീയക്കാരായിരിക്കാം, സിനിമാക്കാരായിരിക്കാം, ചിലർക്ക് ചില അധ്യാപകരാകാം റോൾ മോഡൽ, ചിലർക്ക് സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ആയിരിക്കാം, ചിലർക്ക് മികച്ച ബിസിനസുകാർ ആയിരിക്കാം ഇങ്ങനെ ഓരോരുത്തർക്കും റോൾ മോഡൽ വളരെ വ്യത്യസ്തമായി വരാറുണ്ട്. പലർക്കും പ്രായത്തിനനുസരിച്ച് റോൾ മോഡൽസ് മാറാറുണ്ട്. ഉദാഹരണമായിട്ട് കുട്ടിക്കാലത്ത് അവരുടെ രക്ഷകർത്താക്കൾ ആയിരിക്കാം അവരുടെ റോൾ മോഡൽ. വളരുമ്പോൾ പ്രായത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ സംഭവിക്കും. കൗമാരക്കാരാകുമ്പോൾ സിനിമാനടന്മാരായിരിക്കും യൗവന കാലത്ത് ബിസിനസുകാർ ആയിരിക്കാം വാർദ്ധക്യകാലത്ത് ചില ഗുരുക്കന്മാരായിരിക്കാം റോൾ മോഡൽ ഇങ്ങനെ മാറി വരുന്ന പ്രവണത എല്ലാവർക്കും ഉണ്ട്. ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത് ഒരു റോൾ മോഡൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്

  • റോൾ മോഡൽ നിങ്ങളുടെ ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്നവരായിരിക്കണം. ഉദാഹരണമായി ഒരാൾ സ്പോർട്സ് താരമാവാൻ ആഗ്രഹിക്കുന്നയാൾക്ക് ഒരു രാഷ്ട്രീയക്കാരൻ റോൾ മോഡൽ ആക്കിയിട്ട് കാര്യമില്ല. സ്പോർട്സിൽ വിജയിച്ചു നിൽക്കുന്ന ആളിനെ റോൾ മോഡൽ ആക്കുന്നതാണ് അഭികാമ്യം. നിങ്ങൾ തെരഞ്ഞെടുക്കുന്ന റോൾ മോഡലിന്റെ ദിനചര്യകൾ, അവരുടെ സ്വഭാവരീതി എന്നിവ നിങ്ങളെ സ്വാധീനിക്കും. ഇങ്ങനെ നിങ്ങളുടെ ജീവിതവുമായി ലക്ഷ്യവുമായി ബന്ധപ്പെട്ട് വരുന്ന റോൾമോഡലാണ് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിന് ചേർന്നതായിരിക്കും.
  • നിങ്ങളുടെ അഭിരുചിയും താൽപര്യവുമനുസരിച്ച് റോൾ മോഡൽ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾക്ക് ലക്ഷ്യത്തിൽ എത്താൻ സാധിക്കും.
  • റോൾമോഡൽസിനെ അതേ രീതിയിൽ അനുകരിക്കുകയല്ല ചെയ്യേണ്ടത്. ഏത് രംഗത്താണ് അവർ പ്രവർത്തിക്കുന്നത് അതുമാത്രമാണ് അനുകരിക്കേണ്ടത്. ഉദാഹരണമായി കമലഹാസൻ ഒരു മികച്ച അഭിനേതാവാണ്. എന്നാൽ വ്യക്തിജീവിതത്തിൽ പലതും അനുകരിക്കാൻ പറ്റുന്ന കാര്യമാകണമെന്നില്ല. അദ്ദേഹം ഏത് രംഗത്താണ് പ്രവർത്തിക്കുന്നത് അത് മാത്രമാണ് അദ്ദേഹത്തെ റോൾ മോഡൽ ആക്കിയിട്ടുള്ള ആള് അനുകരിക്കേണ്ടത്.
  • നെഗറ്റീവ് സ്വഭാവമുള്ള ആൾക്കാരെ റോൾ മോഡൽ ആക്കരുത്. ചിലർ സിനിമാനടന്മാരുടെ സിനിമയിലെ കഥാപാത്രങ്ങളെ റോൾ മോഡലാക്കാറുണ്ട്. നിങ്ങളുടെ പ്രീയപ്പെട്ട നടന്റെ സിനിമയിലെ അഭിനയം കണ്ടിട്ടോ അല്ലെങ്കിൽ ആക്ഷൻ റോളുകൾ കണ്ടിട്ട് ആകാം അവരെ റോൾ മോഡൽ ആക്കുന്നത്. ജീവിതത്തിൽ ചിലപ്പോൾ പകർത്താറുണ്ട്, സിനിമാ നടനെ പോലെ നടക്കുക, അതുപോലെതന്നെ വസ്ത്രങ്ങൾ ധരിക്കുക ശബ്ദം ഇമിറ്റേറ്റ് ചെയ്യുക ഇത് നിങ്ങളുടെ സത്വത്തെ ഇല്ലാതാക്കുന്ന കാര്യമാണ്. ഇത് തുടർന്നുവന്നാൽ നിങ്ങളുടെ ലക്ഷ്യത്തെ ഇല്ലാതാക്കുകയും ഒരു ഫാൻ ബോയ് മാത്രമായി ജീവിതത്തിന് ഉയർച്ചയില്ലാത്ത ആളുകളായി മാറും.
  • നിങ്ങളുടെ റോൾ മോഡൽ വ്യക്തി ഗുണങ്ങൾ അല്ല നിങ്ങൾ ആദരിക്കേണ്ടത്. അവർ ലക്ഷ്യം നേടിയ വഴികളാണ് നിങ്ങളെ ഇൻസ്പെയർ ചെയ്യേണ്ടത്. ചിലപ്പോൾ അവർ വ്യക്തിപരമായിട്ട് നല്ല ഡ്രസ്സ് ധരിക്കുന്നു, നല്ല കാറിൽ സഞ്ചരിക്കുന്നു, സന്ദര്യമുള്ള ആളായിരിക്കാം അവർ ഇതൊന്നും നിങ്ങൾക്കില്ല എന്ന് ഓർത്ത് വിഷമിക്കുവാനോ നെഗറ്റീവ് ആകാനോ ഉള്ള സാധ്യതയുണ്ട്. നിങ്ങളും അവരും വ്യത്യസ്തരായ ആളുകളാണെന്നു മനസ്സിലാക്കി, അവരുടെ ജീവിത രീതി കോപ്പി ചെയ്യാതിരിക്കുവാൻ ശ്രമിക്കുക.
  • നിങ്ങളുടെ റോൾ മോഡലിനോട് ആരാധനയല്ലയുണ്ടാകേണ്ടത്. നിങ്ങൾ അവരിലുള്ള നല്ല ഗുണങ്ങളെയാണ് സ്വീകരിക്കേണ്ടത്. ആരാധനയുണ്ടായാൽ നിങ്ങൾ അവരുടെ ഫാൻ ബോയ് ആയി അവരുടെ സ്തുതി പാടകരായും, അവർക്ക് വേണ്ടി മറ്റുള്ളവരോട് തർക്കിച്ചും, നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കി കളയുകയാണ് ചെയ്യുന്നത്. ഇതല്ല ഒരു ജീവിതവിജയത്തിന് വേണ്ടത്.
  • നിങ്ങളുടെ റോൾ മോഡലിന് വേണ്ടിയിട്ട് ജീവിക്കാൻ പാടില്ല. നിങ്ങളുടെ ലക്ഷ്യം, പ്രവർത്തി, ജീവിതമെല്ലാം മറന്നുകൊണ്ട് നിങ്ങളുടെ റോൾ മോഡലിന് വേണ്ടി ജീവിക്കുന്ന രീതി ആകരുത്. ഇങ്ങനെയുള്ള കാര്യങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കുക.
  • ഒരാൾക്ക് റോൾ മോഡലായി ഒന്നിൽ കൂടുതൽ ആൾക്കാർ ആകുന്നതിൽ തെറ്റില്ല. ഒരു മനുഷ്യൻ പരിപൂർണ്ണനല്ലയെന്ന് പറയാറുണ്ട്. അതുപോലെ തന്നെ പല ആൾക്കാർക്കും പല ഗുണങ്ങൾ ഉണ്ടാകും. അതുകൊണ്ട് നിങ്ങൾക്ക് യോജിച്ച രീതിയിൽ ഒന്നിൽ കൂടുതൽ റോൾ മോഡൽസ് ഉണ്ടാകുന്നത് നല്ലതാണ്.

ഇത്തരം കാര്യങ്ങൾ ഒരു റോൾ മോഡൽ തെരഞ്ഞെടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.