നിങ്ങളുടെ ഒരു വസ്തു വിൽക്കാൻ ഇട്ടിട്ടുണ്ട് അത് പെട്ടെന്ന് തന്നെ കച്ചവടം ആകുന്നില്ല ഇങ്ങനത്തെ സിറ്റുവേഷനിൽ എന്തൊക്കെ ചെയ്യണം. വസ്തു വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നവിടെ പറയുന്നത്.
നിങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി വസ്തു വിൽക്കാൻ തയ്യാറാകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചു വേണം വസ്തു വിൽക്കേണ്ടത്
- വസ്തുവിന്റെ മാർക്കറ്റ് വില വളരെ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമാണ് വസ്തു വിൽക്കേണ്ടത്. പല ആൾക്കാരും ഇന്നത്തെ ഒരു കാലഘട്ടത്തിൽ ചില റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരോ ഇല്ലെങ്കിൽ നിങ്ങളുടെ ശത്രുക്കളായ നാട്ടുകാരോ ചില സാധാ ബ്രോക്കർ മാരോ വസ്തുവിന്റെ വിലകുറച്ച് കാണിക്കാൻ വേണ്ടി പരിശ്രമിക്കാറുണ്ട്. അതിനെ സമർത്ഥമായി നേരിടുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടാകണം. അതിനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- വിൽപ്പനയ്ക്ക് വയ്ക്കുന്ന വസ്തുവിന്റെ ലീഗൽ വശങ്ങൾ അതിന്റെ പേപ്പറുകൾ മറ്റു കാര്യങ്ങൾ എല്ലാം വളരെ വ്യക്തവും കറക്റ്റും ആയിരിക്കണം. എന്തെങ്കിലും ബാധ്യതകൾ ഉണ്ടെങ്കിൽ ബാധ്യത പരിഹരിച്ചതിനുശേഷമാണ് വിൽക്കേണ്ടത്. അല്ലെങ്കിൽ എന്തെങ്കിലും ബാധ്യതകൾ ഉണ്ടെങ്കിൽ വരുന്ന കസ്റ്റമറിനോട് തുറന്നു പറയാനുള്ള സത്യസന്ധത നിങ്ങൾ കാണിക്കണം.
- നിങ്ങൾക്ക് നിരവധി ബ്രോക്കർമാരെ കാണാവുന്നതാണ്. അവർ ജോലിയെടുത്തിട്ട് ആയിരിക്കും നിങ്ങളുടെ അടുത്തേക്ക് കസ്റ്റമറെ കൊണ്ടുവരിക. നിയമപരമായിട്ടുള്ള ബ്രോക്കർ ഫീസ് രണ്ട് ശതമാനമാണ് ആ രൂപ കൊടുക്കുവാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അത് നിങ്ങൾ കൊടുക്കുക തന്നെ ചെയ്യണം. അവരെ പറ്റിച്ചിട്ട് ഒരിക്കലും ഒരു വസ്തു വിൽക്കാൻ വേണ്ടി ശ്രമിക്കരുത്. പക്ഷേ ചില ബ്രോക്കർമാരുണ്ട് ഇടനിലക്കാരായി നിൽക്കുന്നതായി നടിച്ചുകൊണ്ട് ഇടയിൽ കയറിവന്നു ഈ വസ്തു വിൽപ്പനയിൽ ഞാനും കൂടി ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് വരുന്ന ബ്രോക്കർമാരെ അവഗണിക്കുന്നതിൽ തെറ്റൊന്നുമില്ല.എന്നെ നേരിട്ട് ബന്ധപ്പെട്ട ബ്രോക്കറിന് മാത്രമേ പൈസ കൊടുക്കുകയുള്ളൂ ബാക്കി നിങ്ങൾ തമ്മിൽ സെറ്റിൽ ചെയ്യണം എന്ന് പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ വേണ്ടി നിങ്ങൾ ശ്രദ്ധിക്കണം.
- ഒരു ബ്രോക്കറിനോട് മാത്രം സഹകരിക്കാതെ നിരവധി ബ്രോക്കർമാരോട് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് മാരുടെ അടുത്തേക്ക് പോകണം. നിയമപരമായി പ്രവർത്തിക്കുന്ന നിലവാരമുള്ള ബ്രോക്കർമാരുടെ അടുത്തേക്കാണ് പോകേണ്ടത്. പക്ഷേ നാട്ടിൽ നിങ്ങൾക്ക് ചുറ്റുമുള്ള ബ്രോക്കർമാരെ ഇതിന്റെ പേരിൽ പിണക്കേണ്ട കാര്യമില്ല. കച്ചവടം നിങ്ങൾക്ക് ലാഭകരമാണെങ്കിൽ അത് ആര് വഴി വന്നാലും പ്രശ്നമാക്കേണ്ടതില്ല. പക്ഷേ നിലവാരമുള്ള ബ്രോക്കർമാരുടെ അടുത്ത് പോയിക്കഴിഞ്ഞാൽ അവർ തീർച്ചയായും സഹായിക്കുന്നവർ ആയിരിക്കും. അവരുടെ സപ്പോർട്ട് തേടുന്നതിൽ യാതൊരുവിധ തെറ്റുമില്ല.
- സോഷ്യൽ മീഡിയ ഇതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.ഓൺലൈൻ വഴി വിൽക്കുന്ന പോർട്ടലുകളും അതുപോലെ മനോരമ ഓൺലൈൻ പോലുള്ള പ്ലാറ്റ്ഫോമുകളും ഇതിനുവേണ്ടി സഹായിക്കുന്നുണ്ട്.
- ലോക്കൽ മാർക്കറ്റിൽ പരസ്യം ചെയ്യുക. പക്ഷേ ഇതൊക്കെ ഒരു നിലവാരത്തോടുകൂടി ചെയ്യാൻ ശ്രമിക്കുക. റോഡുകളിലും മറ്റും വസ്തു വില്പനയ്ക്ക് എന്ന് പറഞ്ഞ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത് കാണാം. പക്ഷേ അതിന് വേണ്ടുന്ന രീതിയിൽ ഒരു ശ്രദ്ധ കിട്ടാറില്ല. എന്നാലും പബ്ലിക്കിൽ അറിയുന്നതിന് വേണ്ടി സ്ഥലത്തിന്റെ ലൊക്കേഷൻ കോൺടാക്ട് നമ്പർ എന്നിവ വച്ചുകൊണ്ട് പോസ്റ്ററുകൾ ഒട്ടിക്കുന്നതിൽ തെറ്റില്ല.
- വസ്തുവിന്റെ വില്പനയിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം വരുന്ന ആളുകൾ യാഥാർത്ഥ്യമുള്ള ആളുകളാണോ എന്ന് പരിശോധിക്കണം. ചിലപ്പോൾ ചിലർ വന്നിട്ട് പോരുവില വച്ചിട്ട് പോകുന്ന ആളുകളുണ്ട്.വലിയ വില പറഞ്ഞ് നിങ്ങളെ മോഹിപ്പിച്ചിട്ട് പിന്നെ വിളിച്ചാൽ കിട്ടാത്ത ആളുകൾ ഉണ്ട്. അതുകൊണ്ട് വരുന്ന ആൾ കറക്റ്റ് ആണോ എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ വില നിലവാരത്തെ കുറിച്ച് സംസാരിക്കാൻ പാടുള്ളൂ. ഫോൺ വിളിച്ച് എത്ര രൂപയാണ് വസ്തുവിന്റെ ഡീറ്റെയിൽസ് എന്നിവ ചോദിച്ചാൽ മറുപടി പറയേണ്ട കാര്യം നിങ്ങൾക്കില്ല. എന്താണ് ഏതാണ് എന്നതിനെക്കുറിച്ച് വ്യക്തമായി ധാരണ കിട്ടിയതിനുശേഷം മാത്രമേ വിലനിലവാരത്തെയും മറ്റു കാര്യങ്ങളെയും കുറിച്ച് സംസാരിക്കാൻ പാടുള്ളൂ. ഇത് ഫോൺ വഴി ചെയ്യാതെ കഴിയുന്നത്ര ഡയറക്റ്റ് സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
- നിയമപ്രകാരമാണ് ഒരു വസ്തു വിൽക്കേണ്ടത്. നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമാണ് ഒരു വസ്തുവിൽ നിൽക്കേണ്ടത്.നിയമവിരുദ്ധമായ വസ്തുവിൽപ്പന ഭാവിയിൽ നിങ്ങളെ പ്രശ്നങ്ങളിൽ കൊണ്ട് ചാടിക്കാം എന്ന് പ്രത്യേകം ഓർക്കണം.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
നിലവാരമുള്ള രീതിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുവാൻ വേണ്ടി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.