പലപ്പോഴും ബിസിനസ് ഫ്രാഞ്ചേസികൾ പരസ്യം കണ്ടുകൊണ്ട് ഫ്രാഞ്ചേസികൾ വാങ്ങാൻ ശ്രമിക്കുകയും. അതിൽ ചിലർ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒരു ബിസിനസ് തുടങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് നോക്കുന്നത്.
- ഫ്രാഞ്ചൈസികളുടെ പരസ്യങ്ങൾ കണ്ടുകൊണ്ട് എടുത്തുചാടി ഒരു ബിസിനസിലേക്ക് ഇറങ്ങരുത്. നിങ്ങൾക്ക് ബിസിനസ് നടത്തുവാനുള്ള നൈപുണ്യമുണ്ടോ എന്ന് നോക്കണം.
- നിങ്ങൾ തുടങ്ങുന്ന ബിസിനസിനെക്കുറച്ചു വ്യക്തമായി അറിയാമായിരിക്കണം.
- ആ ബിസിനസിന് മാർക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കുക.
- നിങ്ങൾ തുടങ്ങാൻ പോകുന്ന സ്ഥലം അതിന് അനുയോജ്യമാണോ എന്ന് നോക്കുക.
- അതിനുവേണ്ടിയുള്ള സാമ്പത്തിക ഭദ്രത നിങ്ങൾക്കുണ്ടോയെന്ന് നോക്കുക.
- നിങ്ങൾ തിരഞ്ഞെടുക്കുന്ന ബിസിനസിന് ഡിമാൻഡ് എപ്പോഴും നിലനിൽക്കുന്നതാണോ അതോ സീസണൽ ബിസിനസാണോ എന്ന് നോക്കുക.
- ഫ്രാഞ്ചൈസികൾ മറ്റ് എവിടെയൊക്കെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കുക. അത് വിജയകരമാണോ അവരുടെ അനുഭവം എന്താണ് ഇവയൊക്കെ നോക്കുക.
- അവരുടെ വർക്കിംഗ് സ്റ്റൈൽ നിങ്ങൾക്ക് ചേർന്നു പോകുന്ന രീതിയാണോ എന്ന് നോക്കുക.
- ഇപ്പോൾ ലാഭകരമാണെങ്കിലും നാളെ ഒരു കാലത്ത് ഇത് ലാഭകരമായി തുടരാൻ സാധ്യതയുണ്ടോയെന്ന് നോക്കുക.
- അവരുടെ കരാർ രേഖകൾ പരിശോധിക്കുക. നിങ്ങൾക്ക് അനുയോജ്യമാണോ അതോ നിങ്ങളെ ട്രാപ്പിൽ ആക്കുന്നതാണോ എന്ന് പരിശോധിക്കുക.
- ഒരു ബ്രാൻഡഡ് ഫ്രാഞ്ചൈസിയാണോ എന്ന് പരിശോധിക്കുക.
- കഴിയുന്നത്ര പ്രൊഫഷണൽ ആൾക്കാരുടെ ഉപദേശം തേടുക.
- വളരെയധികം ശ്രദ്ധയോടുകൂടിയും, സാവധാനത്തോടെയും വേണം ഫ്രാഞ്ചൈസി തിരഞ്ഞെടുക്കുവാൻ. അവർ പറഞ്ഞു എന്ന് കരുതി പൈസ നിക്ഷേപിക്കരുത്.
- മികച്ച പരിശീലനം അതിനു മുന്നേ തന്നെ നേടിയിരിക്കണം.
- അവരുടെ മാർക്കറ്റിംഗ് രീതികൾ നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുക.
- അവരുടെ എല്ലാ ഫ്രാഞ്ചൈസികളും വിജയിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണോ എന്ന് നോക്കുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചതിനുശേഷം മാത്രമേ ഒരു ഫ്രാഞ്ചൈസി ബിസിനസിലേക്ക് ഇറങ്ങാവൂ.
സെയിൽസ് വർധിക്കാൻ കസ്റ്റമർ റിലേഷനുമായി ബന്ധപ്പെട്ട് ബിസിനസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.