- Trending Now:
പാർട്ണർഷിപ്പ് ബിസിനസ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ആവേശത്തോടുകൂടി പാർട്ണർഷിപ്പ് ബിസിനസ് ആരംഭിക്കാൻ പാടില്ല. പാർണർഷിപ്പ് ബിസിനസ് തുടങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട്ടിൽ പൊതുവേ എല്ലാവർക്കും പേടിയുള്ള ഒരു കാര്യമാണ് പാർട്ണർഷിപ്പ് ബിസിനസ് ആരംഭിക്കുക എന്നത്. പാർണർഷിപ്പ് ബിസിനസ് മറ്റു പല സ്ഥലങ്ങളിലും വിജയകരമായി നടത്തുന്ന കാര്യമാണ്. വിജയിച്ച പല കമ്പനികളിലും പാർണർഷിപ്പ് ഉണ്ടായിരുന്നതായി നമുക്ക് കാണാൻ കഴിയും. പാർട്ട്ണർഷിപ്പ് ആരംഭിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട 6 കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.
നമ്മൾ ചെയ്യുന്ന ബിസിനസ് എന്താണ്. ആ ബിസിനസിനെക്കുറിച്ചും അതിന്റെ വിജയപരാജയ സാധ്യതകളെക്കുറിച്ചും പഠിച്ച് പ്രോജക്ട് തയ്യാറാക്കി പാർട്ണർമാർ തമ്മിൽ വ്യക്തമായി സംസാരിച്ചിരിക്കണം. നമ്മൾ ചെയ്യാൻ പോകുന്ന ബിസിനസിന്റെ വിജയപരാജയ കാരണങ്ങളെക്കുറിച്ച് വ്യക്തമായ ഒരു പ്രോജക്ട് ആവണം തയ്യാറാക്കേണ്ടത്.
നല്ല വ്യക്തിത്വമുള്ള ആളാണോ നമ്മുടെ പാർട്ണർ എന്ന് മനസ്സിലാക്കണം. പാർട്ണർ ആയിട്ട് വരുന്ന ആളുടെ ബാഗ്രൗണ്ട് എന്താണ്, ട്രാക്ക് റിപ്പോർട്ട് എന്താണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായി അറിഞ്ഞിരിക്കണം. മുൻപ് അയാൾ എന്ത് ബിസിനസ് ആണ് ചെയ്തിരുന്നത്. പാർട്ണർഷിപ്പ് ചെയ്തിരുന്ന കമ്പനിയിൽ എത്തിക്സ് ഉണ്ടായിരുന്ന ആളാണോ എന്നുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രമേ അയാളെ നമ്മുടെ പാർട്ട്ണറാക്കാൻ പാടുള്ളൂ.
നമ്മൾ സ്ഥാപിക്കുന്ന കമ്പനിയിൽ എല്ലാപേരുടേയും റോളും, റെസ്പോൺസിബിലിറ്റിയും എന്താണ് എന്നുള്ളതിൽ വ്യക്തത ഉണ്ടാകണം. എല്ലാരും എല്ലാത്തിനും കേറി അഭിപ്രായം പറയുന്നതോ, തീരുമാനമെടുക്കുന്നതോ നല്ല രീതി അല്ല. തീരുമാനമെടുക്കേണ്ടത് ആരാണ്? അത് എങ്ങനെയാകണം അങ്ങനെ ഓരോന്നിനെക്കുറിച്ചും പരസ്പരം വ്യക്തമായ ധാരണ ഉണ്ടാക്കണം.
പാർട്ണറുമായിട്ട് കമ്മ്യൂണിക്കേഷൻ എപ്പോഴും നടത്തണം. തുറന്ന മനസ്സോടുകൂടി പരസ്പരം കുറ്റപ്പെടുത്താതെ എപ്പോഴും നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി നിരന്തരം പാർട്ട്ണർമാർ തമ്മിൽ കമ്പനിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശയവിനിമയങ്ങൾ നടത്തണം.
ലാഭനഷ്ടങ്ങൾ വീതം വയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ കരാർ ഉണ്ടായിരിക്കണം. ബിസിനസ് ആകുമ്പോൾ ലാഭവും നഷ്ടവും ഉണ്ടാകാറുണ്ട്. ലാഭമുണ്ടായാൽ അത് എങ്ങനെ വീതം വയ്ക്കണമെന്നും, നഷ്ടമാണ് ഉണ്ടാകുന്നത് എങ്കിൽ അത് എങ്ങനെ കണക്കാക്കണമെന്നും, അതോടൊപ്പം തന്നെ നഷ്ടമുണ്ടാകുമ്പോൾ ഒരു പാർട്ണറിന് എക്സിറ്റ് ആവണമെങ്കിൽ അതിന് എന്ത് നടപടിക്രമമാണ് എടുക്കേണ്ടത് എന്നുള്ളതും വ്യക്തമായി കരാർ ഉണ്ടാകണം.
ഈ പറയുന്ന കാര്യങ്ങളൊക്കെ ഒരു പേപ്പറിൽ എഴുതി വയ്ക്കുന്നതോ, പരസ്പരം വാക്കാൽ പറയുന്നതുകൊണ്ട് കാര്യമില്ല. ഈ വക കരാറുകൾ ഒക്കെ നിയമപരമായി ലീഗൽ ഡോക്യുമെന്റ് ആക്കി തന്നെ വയ്ക്കണം. ഇതിനുവേണ്ടി കാര്യപ്രാപ്തിയുള്ള വക്കീലന്മാരെയോ, സിഎമാരെയോ ബന്ധപ്പെടാവുന്നതാണ്. നമ്മൾ തുടങ്ങുന്നത് ഒരു പാർട്ണർഷിപ്പ് ഫേമാണോ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണോ എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായി ഒരു ധാരണ ഉണ്ടാകണം.
ഈ പറഞ്ഞ ആറ് കാര്യങ്ങളും പാലിക്കാതെ ഒരു പങ്കാളിത്ത ബിസിനസ് തുടങ്ങാൻ പാടില്ല.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.