Sections

പരദൂഷണവും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിൽ നിന്നും മാറിനിൽക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

Saturday, Jan 20, 2024
Reported By Soumya S
Motivation

ജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ട സ്വഭാവമാണ് പരദൂഷണവും തെറ്റായ വാർത്തകൾ പരത്തുന്നതും. ചില ആൾക്കാർ അറിഞ്ഞോ അറിയാതെയോ പലപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി ഇത് വ്യാപകമായി നടന്ന് കാണാറുണ്ട്. ഇങ്ങനെ നടന്നതിന്റെ സത്യാവസ്ഥ അറിയാതെ പലരും പ്രചരിപ്പിച്ചുകൊണ്ട് ആൾക്കാരെ തേജോവധം ചെയ്യുക, തെറ്റായ സന്ദേശങ്ങൾ നൽകുക, രാഷ്ട്ര വിരുദ്ധമായ കാര്യങ്ങൾ ചെയ്യുക സാമൂഹ്യവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക ഇങ്ങനെ നിരവധി കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നമുക്ക് മുന്നിൽ വരുന്ന ഈ കാര്യങ്ങൾ സത്യമാണോയെന്ന് പരിശോധിക്കുക ഇതാണ് ഒന്നാമത്തെ കാര്യം. പല വാർത്തകളും പല ആളുകളും വന്ന് പറയുന്നത് അതേപടി കേൾക്കാതിരിക്കുക. ചിലപ്പോൾ നമുക്ക് വിശ്വസ്തരായവർ ആയിരിക്കും വന്നു പറയുക അങ്ങനെ പറയുന്ന കാര്യങ്ങളിൽ വല്ല വാസ്തവമുണ്ടോ എന്ന ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് മറ്റുള്ളവരോട് പറയുവാനോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുവാനോ പാടുള്ളൂ.
  • ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചത് കൊണ്ട് മറ്റുള്ളവരോട് പറഞ്ഞതുകൊണ്ട് ഇത് സമൂഹത്തിന് ഉപകാരപ്രദമായ കാര്യമാണോ,ഇത് കാണുന്നവർക്ക്, കേൾക്കുന്നവർക്ക് ഉപകാരപ്രദമായിട്ടുള്ളതാണോയെന്ന് പരിശോധിക്കണം.
  • നിങ്ങൾ അത് ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക. നിങ്ങൾ വഴി സമൂഹമറിയേണ്ട ഒരു കാര്യമാണോ ഇത് എന്ന് ചിന്തിക്കുക.
  • നിങ്ങൾ പ്രചരിപ്പിക്കുന്നത് പോസിറ്റീവ് കാര്യങ്ങളാണോ എന്ന് ശ്രദ്ധിക്കണം. നെഗറ്റീവ് ആയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റായ ഒരു കീഴ് വഴക്കമാണ്. നിങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വാർത്ത അല്ലെങ്കിൽ ഒരു സംഭവം നെഗറ്റീവായ കാര്യങ്ങളാണെങ്കിൽ പാടി നടക്കുന്നത് വ്യക്തിപരമായ ദോഷങ്ങളിലേക്ക് എത്തുവാൻ ഇടയാക്കും. നെഗറ്റീവായ കാര്യങ്ങൾ പറഞ്ഞ് നിങ്ങളും നെഗറ്റീവ് സ്വഭാവമുള്ള ഒരാളായി മാറും.
  • മറ്റുള്ളവരുടെ കുറ്റങ്ങളും ഗോസിപ്പുകളും കേൾക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക. ചില ആളുകൾക്ക് ഇത് കേൾക്കാൻ വളരെ താല്പര്യമാണ് അങ്ങനെയുള്ളവർക്ക് നെഗറ്റീവ് സ്വഭാവമാണെന്ന് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.നിങ്ങൾഅത് ഒരിക്കലും ചെയ്യേണ്ട ആളല്ല നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് വിട്ടുമാറാൻ അത് കാരണമാകും. സോഷ്യൽ മീഡിയയിൽ നെഗറ്റീവായ വാർത്തകൾ കാണുന്നവർക്ക് സ്ഥിരമായി നെഗറ്റീവ് വാർത്തകൾ തന്നെ വന്നുകൊണ്ടിരിക്കും. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല നിങ്ങളുടെ നല്ല ഗുണങ്ങളെയും കുറയ്ക്കുന്ന കാര്യമാണ്. നെഗറ്റീവായ കാര്യങ്ങൾ കാണുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നും പരിപൂർണ്ണമായി മാറി നിൽക്കുക.
  • ചില ആളുകൾ സംസാരിക്കാറുണ്ട് ഞാനീ പറയുന്ന കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞുകൊണ്ട്. ഇങ്ങനെ പറയുന്നവരെ ആദ്യം സൂക്ഷിക്കുക കാരണം ആരോടും പറയരുത് എന്ന് പറയുന്ന കാര്യം നെഗറ്റീവായ കാര്യങ്ങൾ ആകാനാണ് സാധ്യത. അങ്ങനെയുള്ള ആൾക്കാരിൽ നിന്നും വാർത്തകളിൽ നിന്നും പരിപൂർണ്ണമായി അകന്ന് നിൽക്കുക. ഇനി അഥവാ ചില സീക്രട്ട് സ്വഭാവമുള്ള കാര്യങ്ങൾ ബിസിനസ് ആവശ്യങ്ങളായി ജോലി സംബന്ധമായോ ഉണ്ടാകാം അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആ രഹസ്യം പരസ്യമാക്കാതിരിക്കുവാനുള്ള കഴിവ് നിങ്ങൾ നേടിയെടുക്കുക.
  • ചില സത്യങ്ങൾ അപ്രിയമാണെങ്കിൽ അത് പറയാതിരിക്കുക. ചില സ്ത്രീകളെ കുറിച്ചോ വ്യക്തിപരമായതോ ആയ കാര്യങ്ങൾ അതേപടി വിളിച്ചു പറയുന്നത് നല്ല ശീലം അല്ല. അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതും നല്ലതല്ല. അങ്ങനെ നിങ്ങൾക്ക് ഗുണകരമല്ലാത്ത ഒരു കാര്യങ്ങളും പറയാതിരിക്കുന്നതാണ് നല്ലത്.

ഇങ്ങനെ പരദൂഷണം അപകീർത്തി മറ്റുള്ളവരുടെ സ്വഭാവഹത്യ ജാതിവെറി നെഗറ്റീവായ കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതും പറയുന്നതും പ്രചരിപ്പിക്കുന്നതുകൊണ്ട് സ്വയം നഷ്ടമാണ് ഉണ്ടാകാൻ ഉള്ളത്. അത് പ്രചരിപ്പിക്കുന്നത് കൊണ്ട് സമൂഹത്തിനും വ്യക്തിപരമായി മറ്റുള്ളവർക്കും ദോഷമായ കാര്യങ്ങൾ ചെയ്യാതെ മാറി നിൽക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.