സെയിൽ വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ച സൂത്രമാണ് കഥ പറച്ചിൽ. എൻ എൽ പി അഥവാ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം അനുസരിച്ച് കഥ പറച്ചിൽ കൊണ്ട് കസ്റ്റമറിനെ കൊണ്ട് പ്രോഡക്ടുകൾ വാങ്ങിപ്പിക്കാൻ കഴിയും എന്നതാണ്. സെയിൽസ്മാൻ കഥ പറയുന്നതിലൂടെ അതിലെ ഉള്ളടക്കം മനസ്സിലാക്കി കസ്റ്റമർ പ്രോഡക്റ്റ് വാങ്ങാൻ തയ്യാറാകുന്നുണ്ട്. ഇത്തരത്തിൽ കഥകൾ പറയുമ്പോൾ സെയിൽസ്മാൻമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
എല്ലാവർക്കും നല്ല മികച്ച രീതിയിൽ സെയിൽസ് പ്രസന്റേഷൻ നടത്താൻ കഴിയണമെന്നില്ല. പക്ഷേ ആവേശത്തോടെ കൂടി സെയിൽസ് പ്രസന്റേഷൻ നടത്തുമ്പോഴും അവരുമായി ഒരു റാപ്പോ സൃഷ്ടിക്കുമ്പോഴും അതിനുശേഷം പ്രോഡക്റ്റിനെക്കുറിച്ച് ഒരു കഥ കൂടി പറഞ്ഞു കഴിഞ്ഞാൽ, ആ കഥയിലൂടെ കസ്റ്റമറിന് നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ വളരെ എളുപ്പം സാധിക്കും. നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിച്ച കസ്റ്റമർക്ക് ഉണ്ടായ അനുഭവങ്ങളോ, നിങ്ങൾക്കുണ്ടായ അനുഭവങ്ങളോ, കസ്റ്റമർക്ക് അതു കൊണ്ടുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും കഥാരൂപത്തിൽഅവതരിപ്പിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.ഒരു നീണ്ട കഥ അവതരിപ്പിക്കുന്ന രീതിയെ കുറിച്ച് അല്ല ഇവിടെ പറയുന്നത്. എന്തൊക്കെയാണ് കഥ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെ കുറിച്ച് വിശദമായി നോക്കാം.
- കൃത്രിമമായ കഥകൾ ഉണ്ടാക്കി പറയരുത്.
- അസത്യമായ കഥകൾ പറയരുത്.
- കഥ പറയേണ്ടത് നിങ്ങളുടെ അനുഭവത്തിൽ നിന്നും ബോധ്യമായവയായിരിക്കണം.
- ഒരു കസ്റ്റമറുടെ അനുഭവത്തെക്കുറിച്ച് പറയുമ്പോൾ അയാളിൽ നിന്നും അനുവാദം വാങ്ങിയതിന് ശേഷം ആയിരിക്കണം പറയേണ്ടത്.
- കഥ പറയുമ്പോൾ വളരെ നാടകീയമായ രീതിയിൽ ഒരാൾ പ്രോഡക്റ്റ് വാങ്ങിയത് മുതൽ അയാൾക്ക് ആ പ്രോഡക്റ്റ് കൊണ്ട് എന്ത് ലാഭമുണ്ടായി എന്ന് വരെ പറഞ്ഞ് കേൾക്കുന്നവരെ ത്രസിപ്പിക്കുന്ന രീതിയിലാവണം പറയേണ്ടത്.
- കഥ പറച്ചിൽ നീണ്ടുപോകരുത് വലിയ ഒരു കഥ പറയുകയല്ല ആവശ്യം മൂന്ന് നാല് മിനിറ്റ് കൊണ്ട് കഥ പറഞ്ഞ് അവസാനിപ്പിക്കുക.
- വ്യക്തിപരമായ അനുഭവത്തിന്റെ പുറത്താകരുത് കഥ പറയേണ്ടത്.വാങ്ങിയ ആളിന് അതുകൊണ്ട് ഗുണം ഉണ്ടായി, അയാളുടെ കുടുംബത്തിൽ മറ്റുള്ളവർക്ക് അതുകൊണ്ട് വളരെ ഗുണമുണ്ടായി എന്ന രീതിയിൽ ആയിരിക്കണം കഥ പറയേണ്ടത്.
- ആ പ്രോഡക്റ്റ് വാങ്ങാത്തത് കൊണ്ട് അയാൾക്ക് ഉണ്ടായ നഷ്ടത്തിനെ കുറിച്ച് പറയാം. ഉദാഹരണമായി ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ ഒരു കസ്റ്റമർ തന്റെ ഹെൽത്ത് ഇൻഷുറൻസ് എടുത്തില്ല പക്ഷേ അയാൾക്ക് ഒരു അസുഖം വന്നപ്പോൾ ഒരുപാട് രൂപ അത് മൂലം ചെലവായി എന്ന് നിങ്ങളുടെ പരിചയത്തിൽ അനുഭവസ്ഥരായ ആളുകളുടെ കഥ പറയുന്നത് വളരെ നല്ലതാണ്.
- കഥ പറയുമ്പോൾ അയാൾക്ക് മനസ്സിലാകുന്ന ഒരാളിനെ കുറിച്ചോ അറിയാവുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉള്ളതാകുന്നത് നല്ലതായിരിക്കും.
- ഒരിക്കലും അരോചകമായ വിരസത അനുഭവപ്പെടുന്ന കഥകൾ പറയരുത്.
- ഒന്ന് രണ്ട് ആളുകളുടെ അനുഭവ കഥകൾ പറയുന്നത് കസ്റ്റമേഴ്സിനെ പ്രോഡക്റ്റ് വാങ്ങാൻ കൂടുതൽ പ്രേരിപ്പിക്കും.
കഥ എന്ന് പറഞ്ഞാൽ മുത്തശ്ശി കഥകൾ അല്ല നിങ്ങൾ പറയേണ്ടത് അനുഭവസ്ഥരായ വ്യക്തികളുടെ സത്യസന്ധമായ കഥകളാണ് കസ്റ്റമേഴ്സിനോട് പറയേണ്ടത്.
സെയിൽസ്മാന്മാർ ട്രാൻസ്ഫറിന്റെയോ പ്രമോഷന്റെയോ ഭാഗമായി പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.