Sections

ക്യാഷ് കളക്ട് ചെയ്യുന്ന സെയിൽസ്മാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

Thursday, Nov 30, 2023
Reported By Soumya
Collection Agents

സെയിൽസ്മാൻമാർ ഇന്ന് പല സ്ഥലങ്ങളിലും ക്യാഷ് കളക്ട് ചെയ്യുന്ന ആളുകളായിരിക്കും. സെയിൽസിനോടൊപ്പം തന്നെ ക്യാഷും കൈകാര്യം ചെയ്യുന്ന ഒരാളാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. സെയിൽസ്മാൻമാർക്ക് പലപ്പോഴും സ്ഥാപനങ്ങളിൽ ക്യാഷ് കളക്ട് ചെയ്യുന്ന ആളായി മാറേണ്ടി വരും. സെയിൽസിന്റെ ഭാഗമായിട്ടാണ് ക്യാഷ് കളക്ട് ചെയ്യുന്നതെങ്കിൽ പല മുൻകരുതലുകളും നിങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പല സെയിൽസ്മാൻമാരുടെയും വിശ്വാസതയിൽ വിള്ളൽ വീഴുന്നത് ക്യാഷ് കളക്ട് ചെയ്യുന്നതിനുള്ള പ്രശ്നങ്ങൾ കാരണമാണ്. വിശ്വാസ്യത പുലർത്തുന്ന ഒരു സെയിൽസ്മാന് മാത്രമേ സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ വിശ്വാസ്യത തകർക്കുന്ന യാതൊന്നും സെയിൽസ്മാൻമാർ ചെയ്യാൻ പാടില്ല. ക്യാഷ് കളക്ട് ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

  • ക്യാഷ് കളക്ട് ചെയ്യുന്ന സെയിൽസ്മാൻമാർ ക്യാഷിന്റെ കൃത്യമായ കണക്ക് സ്ഥാപനങ്ങളിൽ അറിയിക്കേണ്ടതാണ്.
  • ഏത് ദിവസമാണ് നിങ്ങൾക്ക് ക്യാഷ് കിട്ടുന്നത് ആ ദിവസം തന്നെ ക്യാഷ് നിങ്ങളുടെ സ്ഥാപനത്തിൽ എത്തിക്കാൻ വേണ്ടി നിർബന്ധ ബുദ്ധി കാണിക്കണം.
  • നിങ്ങൾക്ക് ക്യാഷ് തന്ന സ്ഥാപനത്തിൽ നിന്ന് എത്ര രൂപയാണ് തന്നതെന്ന് ഡീറ്റെയിൽസ് ഒപ്പിട്ട് വാങ്ങുകയോ അക്കൗണ്ട് ത്രൂ വാങ്ങാൻ വേണ്ടി ശ്രമിക്കുകയോ ചെയ്യുക. അക്കൗണ്ട് വഴി അയക്കുന്നത് കമ്പനി അക്കൗണ്ടിൽ തന്നെ നേരിട്ട് അയക്കാൻ വേണ്ടി ശ്രമിക്കണം.
  • കഴിയുന്നത്ര നിങ്ങളുടെ അക്കൗണ്ടിൽ ഇടാതെ കമ്പനി അക്കൗണ്ടിൽ തന്നെ ക്യാഷ് ഇടാൻ വേണ്ടി ശ്രമിക്കണം. അത് സാധ്യമല്ലെങ്കിൽ അതാത് ദിവസം തന്നെ കമ്പനി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക.
  • കമ്പനിയിൽ ക്യാഷ് കൊടുക്കുന്ന സമയത്ത് അത് ഓണർ ആണെങ്കിലും സ്റ്റാഫ് ആണെങ്കിലും ക്യാഷ് കിട്ടി എന്നതിന്റെ തെളിവായി ലെഡ്ജർ സൈൻ ചെയ്തു വാങ്ങുന്നത് നല്ലതായിരിക്കും.
  • നിങ്ങളുടെ കയ്യിൽ ചെക്ക് ആണ് കിട്ടുന്നതെങ്കിൽ അതിന്റെ വിശ്വാസ്യത നോക്കണം. ചെക്കിൽ സൈൻ, ഡേറ്റ്, പേര് എന്നിവ കറക്റ്റ് ആണോ എന്ന് ശ്രദ്ധിക്കണം. അതാത് ദിവസങ്ങളിൽ തന്നെ കമ്പനിയിൽ ഏൽപ്പിക്കാനും ശ്രദ്ധിക്കണം.
  • കളക്ഷൻ കിട്ടുന്ന എമൗണ്ട് നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കോ സുഹൃത്തുക്കൾക്ക് കടം കൊടുക്കുകയോ, അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ചിലവാക്കാനോ ശ്രമിക്കരുത്. എന്ത് ശക്തമായ പ്രേരണ ഉണ്ടെങ്കിലും കമ്പനി എമൗണ്ട് മറ്റു കാര്യങ്ങൾക്ക് വേണ്ടി ചെലവാക്കരുത്. അത് നിങ്ങളുടെ ഭാവിയെ തന്നെ ബാധിക്കും.
  • ഏറ്റവും പ്രധാനപ്പെട്ടതാണ് വിശ്വാസ്യത നിലനിർത്തുക എന്നത്. വിശ്വാസ്യത നഷ്ടപ്പെട്ട സെയിൽസ്മാൻ വേറെ എവിടെ ജോലിക്ക് പോയാലും ഒരു സംശയത്തോടെ ആയിരിക്കും മറ്റുള്ളവർ കാണുക. അതുകൊണ്ട് തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന യാതൊരു നടപടിയും സ്വീകരിക്കരുത്.
  • മണി മാനേജ്മെന്റ് നിങ്ങളുടെ കഴിവുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സമ്പത്ത് മാനേജ് ചെയ്യാൻ കഴിയാത്ത ഒരാളെ നല്ല സെയിൽസ്മാൻ ആകില്ല എന്ന് പറയാം. മണി മാനേജ്മെന്റ് മനസ്സിലാക്കി കൊണ്ട് തന്നെ മറ്റാനാവശ്യ ചെലവുകളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
  • നിങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടക്കുകയാണെങ്കിൽ ഒരു കാരണവശാലും അതിന് നിങ്ങൾ സപ്പോർട്ട് ചെയ്യരുത്. നിങ്ങളുടെ സഹപ്രവർത്തകരിൽ സമ്പത്തുകൾ മറിക്കുന്ന, ഈ തരത്തിൽ കള്ളത്തരങ്ങൾ കാണിക്കുന്ന ആളുകൾ ഉണ്ടാകാം. അവരോടൊപ്പം നിങ്ങൾ കൂട്ടുച്ചേരുകയാണെങ്കിൽ ആ സ്ഥാപനത്തെ നശിപ്പിക്കുകയും. സ്വയം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഒരാളായി മാറുകയും ചെയ്യും. ഇതിനെക്കുറിച്ച് വേണ്ടപ്പെട്ട ആളുകളെ അറിയിക്കുന്നതും നിങ്ങളുടെ കടമയാണ്. നിങ്ങൾ അത് കണ്ട് മിണ്ടാതെ ഇരിക്കുകയാണെങ്കിൽ നിങ്ങൾ അതിൽ പങ്കാളി അല്ലെങ്കിൽ കൂടി അതിൽ പങ്കാളികളാണെന്ന് തെറ്റിദ്ധരിക്കപ്പെടാം.
  • ഒരു സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് അർഹിക്കുന്ന ശമ്പളം കിട്ടിയില്ലെങ്കിൽ അവിടത്തെ പ്രോഡക്ടുകൾ മറിച്ചു വിൽക്കുകയും ഇല്ലെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ തിരുമറികൾ നടത്തുകയും ചെയ്യാമെന്ന് കരുതരുത്. ഇത് വളരെ മോശപ്പെട്ട ഒന്നാണ് ഒരു സമയം ഇത് പിടിക്കപ്പെടുകയും നിങ്ങൾ ഏറ്റവും മോശപ്പെട്ട ഒരു വ്യക്തിയായി എല്ലാവരും കാണുകയും ചെയ്യും.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.