ലഘുവായ നടപടി ക്രമങ്ങളിലൂടെ അർഹരായ സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ഗവൺമെന്റ് വായ്പകൾ നേടിയെടുക്കാം. സർക്കാർ ഏജൻസികളാണ് വായ്പകൾ ആവിഷ്കരിച്ചിരിക്കുന്നത്, എങ്കിലും വായ്പ നൽകുന്നത് ബാങ്കുകളോ, ധനകാര്യ സ്ഥാപനങ്ങളുമായിരിക്കും. പുതിയ സംരംഭങ്ങൾക്കോ അഞ്ചുവർഷത്തിൽ കുറയാത്ത പഴക്കമുള്ള സംരംഭങ്ങൾക്കുമാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുക. വായ്പകൾ ലഭികുന്നതിനുവേണ്ടി എന്തൊക്കെയാണ് സംരംഭകൻ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
- ബാങ്കുകൾ പരിശോധിക്കുമ്പോൾ ആദായകരമായ സംരംഭമാണ് നിങ്ങൾ നടത്തുന്നത് എന്ന് ബോധ്യപ്പെടുത്താൻ പര്യാപ്തമായ ബിസിനസ് പ്ലാൻ ഓരോ അപേക്ഷയോടൊപ്പം നൽകാൻ ശ്രദ്ധിക്കണം.
- അപേക്ഷ നൽകുന്ന ആളിന്റെ വിശദാംശങ്ങൾ പരിശോധിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള, കേസുകളിൽ ഉൾപ്പെട്ടവരും, അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ടവരുമായിട്ടുള്ളവർ അപേക്ഷകൾ തിരസ്കരിക്കപ്പെടും.
- നിങ്ങൾ ഏത് മേഖലയിലാണോ സംരംഭം തുടങ്ങാൻ പോകുന്നത് ആ രംഗത്ത് നിങ്ങളുടെ അനുഭവ പാഠവും, പരിചയവും പരിശോധിക്കും.
- അപേക്ഷയോടൊപ്പം നൽകുന്ന ബിസിനസ് പ്ലാൻ സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കും.
- നിങ്ങൾക്ക് ഒരു സ്ഥാപനം ഉണ്ടെങ്കിൽ അതിന്റെ നികുതി നൽകിയതിന്റെ വിശദാംശങ്ങൾ പരിശോധിക്കും.
- സ്ഥാപനത്തിന്റെ ലാഭനഷ്ട കണക്കുകൾ പരിശോധിക്കും.
- സ്റ്റാർട്ട് അപ്പ് ഇന്ത്യ വായ്പകൾ ലഭിക്കാൻ സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനുവേണ്ടി ബിസിനസ് രജിസ്ട്രേഷൻ നമ്പർ, രജിസ്ട്രേഷൻ തീയതി, അപേക്ഷകന്റെ പാൻ നമ്പർ, പിൻകോഡ്, സഹിതം ഉള്ള വിലാസം ബിസിനസ് പങ്കാളികളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകണം.
- സംരംഭം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ ലിമിറ്റഡ് ലൈബിലിറ്റി പാർട്ണർഷിപ്പോ ആയിരിക്കണം.
- ഇന്ത്യൻ പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസിൽ നിന്ന് ഗ്യാരണ്ടി നേടിയിരിക്കണം.
- സംരംഭം തനതും, നൂതനവും ആയ ഉൽപ്പന്നമോ, സേവനമോ നൽകുന്നതായിരിക്കണം.
- ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി പ്രമോഷനിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ടായിരിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസുകാർ പാർട്ണേഴ്സിന്റെ കാര്യത്തിലും സ്റ്റാഫുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട വസ്തുതകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.