ആത്മാഭിമാനം കുറഞ്ഞ ആളുകളുടെ ചില ലക്ഷണങ്ങളാണ് ഇന്ന് പറയുന്നത്.
- അവർ പരദൂഷണം ഇഷ്ടപ്പെടുന്നവരാണ്.
- അവർ വിമർശന സ്വഭാവമുള്ളവരാണ്.
- അവർ പലപ്പോഴും മൽസര ബുദ്ധിയോടെ വിമർശനം നടത്തുന്നു.
- അവർ അഹങ്കാരികളാണ്.
- എല്ലാം അറിയാമെന്നു നടിക്കുന്നു. അവരോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്.
- മേലാധികാരത്വം സ്ഥാപിക്കാനായി അവർ മറ്റുള്ളവരുടെ വ്യക്തിത്വത്തെ പിച്ചിച്ചീന്തും.
- അവർ ഇടുങ്ങിയ മനസ്സുള്ളവരും സ്വാർത്ഥരുമാണ്.
- അവർ എപ്പോഴും ഒഴിവുകഴിവുകൾ നിരത്തുകയും പരാജയത്തെ ന്യായീകരിക്കുകയും ചെയ്യുന്നു.
- അവർ ഒരിക്കലും ഉത്തരവാദിത്വത്തെ ഏറ്റെടുക്കുന്നില്ല.
- എല്ലാം വിധി കല്പിതമാണെന്ന മനോഭാവമാണ് അവർക്ക്.
- ഉത്സാഹ ശീലമില്ലാത്ത അവർ കാര്യങ്ങൾ സംഭവിക്കുന്നതിനായി കാത്തിരിക്കുന്നു.
- അസൂയ ഇവരുടെ കൂടെ പിറപ്പാണ്.
- ക്രിയാത്മകമായ വിമർശനം സ്വീകരിക്കാൻ ഇവർ തയ്യാറല്ല.
- എപ്പോഴും സ്വയം ന്യായീകരിച്ചു കൊണ്ടിരിക്കുന്നു.
- ഏകാന്തതയിൽ ഇവർക്ക് വിരസത അനുഭവപ്പെടുകയും അവർ അസ്വസ്ഥരാകും.
- കുറഞ്ഞ ആത്മാഭിമാനം മാന്യത ഇല്ലാതാക്കി മാറ്റുന്നു.
- മാന്യതയുടെ അതിർത്തി എവിടെ അവസാനിക്കുന്നു എന്നോ, ആഭാസത്വം എവിടെ തുടങ്ങുന്നയെന്നോ ഇവർ അറിയുന്നില്ല.
- പാർട്ടികളിലും മറ്റും മദ്യപാനത്തിന്റെ അളവ് കൂട്ടുന്നതോടുകൂടി ഇവരുടെ തമാശകളും വൃത്തികെട്ടതായി തീരുന്നു.
- അവർക്ക് യഥാർത്ഥ സുഹൃത്തുക്കൾ ഇല്ല, കാരണം അവരുടെ വ്യക്തിത്വം വ്യാജമാണ്.
- കുറഞ്ഞ ആത്മാഭിമാനം ഉള്ളവർ ഒരിക്കലും പാലിക്കാത്ത വാഗ്ദാനങ്ങൾ നൽകുന്നു.
- പാലിക്കാത്ത വാഗ്ദാനങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.
- അവർ പെൻഡുലത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് ചാടുന്നതുപോലെ ചാഞ്ചാടുന്നു.
- ഇന്ന് അവരുടെ വാക്കുകളിൽ തേനൊഴുകുന്നു എങ്കിലും നാളെ അവർ കഴുത്തിൽ കത്തി വയ്ക്കാൻ മടിക്കില്ല.
- അവർക്ക് സമചിത്തതയില്ല.
- അവർക്ക് തൊട്ടാവാടിയുടെ പ്രകൃതമാണ് പെട്ടെന്ന് തന്നെ സ്വഭാവ മാറുന്നവരാണ്.
- അവരുടെ വ്യക്തിത്വം ബലഹീനമാണ് അത് നിരാശയിലേക്ക് നയിക്കുന്നു.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ദിവസവും മനസിൽ ആവർത്തിക്കേണ്ട ഗ്രാറ്റിറ്റിയൂഡ് അവഫർമേഷനുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.