ഇന്ന് ഏറ്റവും കൂടുതൽ ശമ്പളവും ഏറ്റവും കുറഞ്ഞ ശമ്പളവും കിട്ടുന്ന ജോലിയാണ് സെയിൽസ്മാന്റേത്. എന്തുകൊണ്ട് ഏറ്റവും കൂടിയ ശമ്പളവും കുറഞ്ഞ ശമ്പളവും സെയിൽസ്മാന് കിട്ടുന്നു എന്ന് ചോദിച്ചാൽ അതിന് നിരവധി കാരണങ്ങളുണ്ട്. കൂടുതൽ സെയിൽസ്മാൻമാരും സെയിൽസ് ജോലി തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം മറ്റ് ജോലികൾ ഒന്നും കിട്ടാതെ വരുമ്പോഴാണ്. സെയിൽസിൽ ടാലൻഡും, സെയിൽസ് സ്കില്ലുമുള്ള ആൾക്കാർ വളരെയധികം കുറവാണ്. എന്നാൽ സെയിൽസ് വൈദഗ്ത്യമുള്ള ആൾക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന, സ്വന്തം കഴിവ് തെളിയിക്കാൻ പറ്റിയ ഒരിടമാണ് സെയിൽസ് മേഖല. സെയിൽസിൽ വിജയിക്കാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണ് എന്നാണ് നോക്കുന്നത്.
- സെയിൽസ് ജോലിയിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളയാൾ ആയിരിക്കണം.
- സെൽഫ് ലവ് ഉള്ള ആൾ ആയിരിക്കണം.
- ആൾക്കാരുമായി സംബന്ധിക്കാൻ ഇഷ്ടമുള്ള ആൾ ആയിരിക്കണം.
- വളരെയധികം ഇച്ഛാശക്തിയുള്ള ആൾ ആയിരിക്കണം.
- സമ്പന്നൻ ആകുവാൻ ആഗ്രഹിക്കുന്നയാൾ ആയിരിക്കണം.
- ലക്ഷ്യങ്ങൾ ഉള്ളയാളും അത് നേടാൻ ആഗ്രഹിക്കുന്ന ആളുമായിരിക്കണം.
- ആളുകളുമായി ഇടപഴകാൻ ഇഷ്ടമുള്ള ആൾ ആയിരിക്കണം.
- പുതിയ പുതിയ ആൾക്കാരുമായി പരിചയപ്പെടാനും ബന്ധങ്ങൾ സൃഷ്ടിക്കുവാനും ആഗ്രഹിക്കുന്നയാൾ ആയിരിക്കണം.
- ആളുകളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ആളായിരിക്കണം.
- വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടമുള്ള ആൾ ആയിരിക്കണം.
- ഏതെങ്കിലും തരത്തിൽ റിജക്ഷൻ വരുന്നെങ്കിൽ അത് കൈകാര്യം ചെയ്യാൻ കഴിവുള്ള ആളായിരിക്കണം.
- എപ്പോഴും ജയിക്കാൻ ഇഷ്ടപ്പെടുന്ന ആളായിരിക്കണം.
- എപ്പോഴും ആവേശഭരിതനായിരിക്കണം.
- വിശാലമായ കാഴ്ചപ്പാടുള്ള, പുതിയ പുതിയ മാറ്റങ്ങൾ പഠിക്കാൻ താല്പര്യമുള്ള ആളായിരിക്കണം.
ഇത്രയും സ്വഭാവ ഗുണങ്ങളുള്ള ഒരാൾക്ക് മാത്രമേ സെയിൽ രംഗത്ത് വിജയിക്കാൻ സാധിക്കുകയുള്ളൂ.
ജീവിതലക്ഷ്യം കണ്ടെത്തുന്നത് എങ്ങനെ?... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.