Sections

എന്താണ് 6 C ടെക്നിക്കുകൾ? ഇതിലൂടെ എങ്ങനെ മികച്ച സെയിൽസ്മാൻ ആകാം?

Tuesday, Oct 03, 2023
Reported By Soumya
Six C in Sales

വിജയികളായ സെയിൽസ്മാൻമാർക്ക് 6 പ്രധാനപ്പെട്ട യോഗ്യതകൾ ഉണ്ടാകും. ഇതിനെ 6 c ടെക്നിക് എന്നാണ് പറയുക. ഈ 6 C ടെക്നിക്കുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മികച്ച സെയിൽസ്മാൻ മാത്രമല്ല മികച്ച ഒരു വ്യക്തിയായി മാറാൻ സാധിക്കും. വിജയം എന്ന് പറയുന്നത് 95% വിയർപ്പും 5% പ്രചോദനവുമാണെന്ന് എഡിസൺ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് വിജയിക്കാൻ പ്രൊഫഷനുകൾക്ക് വേണ്ട 6 ക്വാളിറ്റികളെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.

ക്യാരക്ടർ/ സ്വഭാവം

നിങ്ങൾ ധാർമികതയിൽ ജീവിക്കുന്ന ഒരാളായിരിക്കണം. നിങ്ങൾക്ക് കോർ വാല്യു ഉണ്ടായിരിക്കണം. അതാണ് നിങ്ങളെ നയിക്കേണ്ടത്.

കറേജ് /ധൈര്യം

തിരിച്ചറിവുകളെ നേരിട്ട് കൊണ്ട് മുന്നോട്ടുപോകാനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകണം. ഏത് പ്രതിസന്ധിയും നേരിടുവാനുള്ള ധൈര്യം ഉണ്ടാകണം. ഭയം നിങ്ങളെ പിന്നോട്ട് വലിക്കുന്നതും ധൈര്യം നിങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതുമാണ്.

കൺവിക്ഷൻ/ ഉത്തമ ബോധ്യം

നിങ്ങൾ ചെയ്യുന്ന പ്രോഡക്റ്റിനെ കുറിച്ചും, പ്രൊഫഷനെക്കുറിച്ചും, സ്ഥാപനത്തെക്കുറിച്ചും ഉത്തമ വിശ്വാസമുണ്ടാകണം. നിങ്ങൾക്ക് വിശ്വാസമില്ലാത്തതും, ബോധ്യം ഇല്ലാത്തതുമായ ഒരു കാര്യവും ചെയ്യരുത്. മറ്റുള്ളവരെ കബളിപ്പിക്കാൻ വേണ്ടിയല്ല ബിസിനസ് ചെയ്യേണ്ടത്. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് നിങ്ങൾ സെയിൽസ് നടത്തേണ്ടത്.

ക്ലാരിറ്റി/ വ്യക്തത

നിങ്ങൾക്ക് വ്യക്തമായ ഉദ്ദേശവും, ലക്ഷ്യവും ഉണ്ടാകണം. ഇത് രണ്ടും ഇല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്നത് വെറുതെയാകും. നിങ്ങൾ സെയിൽസ് ജോലി എന്തിനുവേണ്ടി ചെയ്യുന്നു? കാശിനു വേണ്ടി മാത്രമല്ല ഒരു പാഷനാണെന്ന് നിങ്ങൾ സ്വയം തിരിച്ചറിയുന്നിടത്താണ് നിങ്ങൾ വിജയിക്കുന്നത്.

കമ്പറ്റൻസ് / കാര്യക്ഷമത

സെയിൽസ് നടത്താൻ വേണ്ടിയുള്ള കഴിവും ഇച്ഛയും നിങ്ങൾക്കുണ്ടാകണം. കഴിവില്ലാത്ത ഒരാൾക്ക് ഫീൽഡിൽ നിൽക്കാൻ സാധ്യമല്ല. നിങ്ങൾക്ക് കഴിവുണ്ടോ അതിനനുസരിച്ച് നിങ്ങൾക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

കമ്മ്യൂണിക്കേഷൻ/ ആശയവിനിമയം

കാര്യങ്ങൾ പറഞ്ഞു പ്രകടിപ്പിക്കുവാനും കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനുമുള്ള കഴിവ് നിങ്ങൾക്കുണ്ടാകണം. കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് സയിൽസിലേക്ക് എത്താൻ സാധിക്കില്ല. നേരത്തെ പറഞ്ഞ കാര്യക്ഷമത എന്നതിന്റെ ഒരു വിഭാഗമാണ് കമ്മ്യൂണിക്കേഷൻ എന്നത്. പ്രത്യേകിച്ച് സെയിൽസ്മാനേ സംബന്ധിച്ച് ആശയവിനിമയം വളരെ നന്നായി നടന്നില്ലെങ്കിൽ ഒന്നും നടക്കില്ല. ആശയവിനിമയത്തിനുള്ള കഴിവ് ഒരു സെയിൽസ്മാന് അത്യന്താപേക്ഷിതമാണ് അത് നിങ്ങൾ പരിശീലിച്ചുകൊണ്ടിരിക്കണം.

ഇത്രയും കാര്യങ്ങൾ ഒരു സെയിൽസ്മാന് വിജയിക്കുന്നതിന് വേണ്ടി അത്യാവശ്യമാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.