Sections

പല സമ്പന്ന കുടുംബങ്ങളും 3-4 തലമുറകൾക്കപ്പുറം നശിച്ചു പോകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാം

Tuesday, Dec 26, 2023
Reported By Soumya
Wealth

വളരെ സമ്പന്ന കുടുംബത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ തലമുറ നശിച്ചു കാണാറുണ്ട്. അവരുടെ സമ്പത്ത് നിലനിൽക്കുന്നതായി കാണപ്പെടുന്നില്ല ഇതിന് കാരണം എന്താണ്. സമ്പത്ത് ഒരാളുടെ കയ്യിൽ സ്ഥിരമായി നിൽക്കാറില്ല എന്ന് സാധാരണ പറയാറുണ്ട്. സമ്പന്നരായിരുന്ന പല തറവാട്ട് വീടുകളും ഒന്ന് രണ്ട് തലമുറ കഴിയുമ്പോൾ നശിച്ചു പോകാറാണ് പതിവ്. അങ്ങനെയുള്ള നിരവധി ഉദാഹരണങ്ങൾ എല്ലാ നാട്ടിലുമുണ്ട്. നാല് തലമുറ കഴിഞ്ഞിട്ടും സമ്പന്നരായി തുടരുന്ന ആളുകളുടെ എണ്ണം ഈ ലോകത്ത് വളരെ കുറവാണ്. ഇങ്ങനെ ഒരു കുടുംബം നശിച്ചു പോകുന്നതിനുള്ള കാരണമെന്തൊക്കെ എന്നാണ് ഇന്ന് നോക്കുന്നത്.

  • സമ്പത്ത് നിലനിൽക്കുന്നതിന് പരിശ്രമം വേണം. പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ സമ്പത്ത് നിലനിൽക്കുകയുള്ളൂ. സമ്പത്ത് ഉണ്ടാക്കുന്നത് പോലെ തന്നെ നിലനിർത്തുന്നതിന് അത്യാവിശ്യം വേണ്ടുന്ന ഒന്നാണ് പരിശ്രമം.
  • ലോട്ടറി അടിച്ച ആളുകളെ കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും.ലോട്ടറി അടിച്ച് അഞ്ചോ ആറോ വർഷം കഴിയുമ്പോൾ തന്നെ ഇവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പഴയപടി എത്താറുണ്ട്. ആദ്യത്തെ ഒന്ന് രണ്ട് വർഷം വളരെ യ ലാവിശായി ജീവിക്കുകയും മറ്റ് പലർക്കും പണം കടം കൊടുക്കുകയും, ചാരിറ്റികൾ ചെയ്യുകയും, മറ്റ് പല ദുശീലങ്ങളും ഏർപ്പെട്ട് ഉള്ള സമ്പത്ത് കൂടി നശിപ്പിക്കുന്നതാണ് കാണാറുള്ളത്. ഇതിന് കാരണം സമ്പത്ത് ചെലവഴിക്കുന്നതിന് വേണ്ടിയുള്ള പരിശീലനം അവർക്ക് കിട്ടിയിട്ടില്ലാത്തതു കൊണ്ടാണ്.
  • സമ്പത്ത് ആർജിക്കുക എന്നതുപോലെതന്നെ പ്രധാനപ്പട്ടതാണ് അത് സംരക്ഷിക്കുക എന്നത്. ഇത് ഓരോ മനുഷ്യനും ആർജിച്ചുകൊണ്ടിരിക്കണം. ഉദാഹരണമായി സമ്പത്തിന്റെ രീതികൾക്ക് കാലഘട്ടം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. പണ്ടത്തെ കാലഘട്ടങ്ങളിൽ വസ്തുക്കളിൽ വയലുകളിൽ ആയിരുന്നു വിലയുണ്ടായിരുന്നത് . പിന്നീട് അത് കര കൃഷിയിലേക്ക് മാറി. കൃഷി നശിച്ചപ്പോൾ ഇന്ന് കൊമേഴ്ഷ്യലായ ബിൽഡിംഗ് ഹൗസ് പ്ലോട്ടുകൾക്ക് മാത്രമാണ് ഇന്ന് വിലയുള്ളത്. അതുപോലെതന്നെ സമ്പത്തിന്റെ കാര്യത്തിലും ഒരേ രീതിയിലാണ് നിങ്ങൾ സമ്പത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെങ്കിൽ അതിൽ മാറ്റങ്ങൾ ഉണ്ടാകാം. ബിസിനസ് ചെയ്യുന്ന ആളുകൾക്ക് സമ്പത്ത് നിലനിൽക്കുമെങ്കിലും കുറെ കഴിയുമ്പോൾ അവർ ചെയ്യുന്ന ബിസിനസുകൾ ഔട്ഡേറ്റഡ് ആകാം. ഉദാഹരണമായി പണ്ട് കാലങ്ങളിൽ ഒന്നോ രണ്ടോ തുണിക്കടകളും സ്വർണ്ണ കടകളുമാണ് ഉണ്ടായിരുന്നത്. അവിടെ നല്ല കച്ചവടം ഉണ്ടായിരുന്നു എന്നാൽ ഇന്ന് മുക്കിന് സ്വർണക്കടകളും, തുണിക്കടകളും ആരംഭിച്ചിട്ടുണ്ട്.പുതിയ കാലഘട്ടത്തിന്റെ അപ്ഡേഷൻ അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമായി നിലനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കില്ല.
  • കഷ്ടപ്പാടിന്റെ വില അറിഞ്ഞുകൂടാത്തതാണ് മറ്റൊരു കാരണം. എന്നാൽ ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ ആദ്യത്തെ ആളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് നിലനിർത്താൻ വേണ്ടി ശ്രമിക്കുകയും. മൂന്നാമത്തെ തലമുറ അച്ഛന്റെയോ അപ്പൂപ്പന്റെയോ കഷ്ടപ്പാടുകൾ മനസ്സിലാക്കാതെ മടിയന്മാരും അലസന്മാരുമായി മാറും. അവർക്കുണ്ടായിരുന്ന സമ്പത്ത് മറ്റും നിലനിർത്താൻ പോലും കഴിയാതെ തകർന്ന് പോകുനത്കാണാറുണ്ട്.
  • കൺഫർട്ടബിൾ സോണിൽ ജീവിക്കുക. അവർക്ക് ജീവിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അവരുടെ കൈകളിൽ എത്തും. അവർക്ക് പരിശ്രമിക്കാൻ വേണ്ടിയുള്ള മനസ്സോ കഴിവോ ഉണ്ടാകുകയുമില്ല. കൺഫർട്ടബിൾ സോണിൽ നിൽക്കുന്നത്കൊണ്ടു തന്നെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ തകർന്നു പോകുന്ന അവസ്ഥകൾ കാണാറുണ്ട്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.