കസ്റ്റമറിനെ കൊണ്ടുവരുന്നത് പോലെ പ്രധാനപ്പെട്ടതാണ് കസ്റ്റമറിനെ നിലനിർത്തുക എന്നത്. കസ്റ്റമറിനെ കൊണ്ടുവരാൻ എളുപ്പമാണെങ്കിലും നിലനിർത്താൻ വളരെ പ്രയാസമാണ്. വീണ്ടും വീണ്ടും വിൽക്കേണ്ട പ്രോഡക്ടുകളിലാണ് ഇത് സംഭവിക്കുന്നത്. കസ്റ്റമറിനെ നിലനിർത്താൻ കഴിയുന്ന ഒരു സെയിൽസ്മാൻ വിജയിയായ സെയിൽസ്മാനാണെന്നെ കാര്യത്തിൽ സംശയം വേണ്ട. എന്തുകൊണ്ട് പല ബിസിനസുകളിലും കസ്റ്റമേഴ്സിനെ നഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ അതിന് ചില നിഗമനങ്ങൾ പറയാറുണ്ട്.
- 3% അത് സംഭവിക്കുന്നതിന് കാരണം കസ്റ്റമർ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി പോകുന്നതാകാം.
- 5% മറ്റു സെയിൽസ്മാൻമാരുടെ സൗഹാർദ്ദപരമായ ഇടപെടലുകൾ കൊണ്ടായിരിക്കാം.
- 1% കസ്റ്റമർ മരിക്കുന്നത് കൊണ്ടാകാം.
- 9% വളരെ മത്സര ബുദ്ധിയോടുകൂടി നടക്കുന്ന ബിസിനസ്സുകളായതുകൊണ്ട്, കോമ്പറ്റീന്റെ ഇടപെടൽ കൊണ്ട് സംഭവിക്കുന്നതാണ്.
- 14 % കാരണം പ്രോഡക്റ്റിനോട് ഉണ്ടാകുന്ന താല്പര്യക്കുറവുകൊണ്ടാണ് ബിസിനസ്സ് നടക്കാത്തത്.
- 32% ആണ് കസ്റ്റമേഴ്സ് ഇത്രയും കാര്യങ്ങൾ കൊണ്ട് മാറി പോകുന്നത്. ബാക്കി 68% സെയിൽസ്മാന്റെയോ സ്ഥാപനത്തിന്റെയും ആറ്റിറ്റിയൂഡ് കൊണ്ടാണ് ബിസിനസ് നിലനിൽക്കാത്തത് എന്നാണ് പറയുന്നത്. അതായത് 68% ബിസിനസ് നടക്കാത്തത് സെയിൽസ്മാൻമാരുടെ പ്രവർത്തനരീതി കൊണ്ടാണ് നടക്കാത്തത് എന്നാണ് പഠനങ്ങൾ പറയുന്നത്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസിൽ ബാർഗയിനിംഗ് ആണോ നെഗോസിയേഷനാണോ നല്ലത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.