- Trending Now:
സംരംഭം എന്നത് വളരെ നിസാരമായ ഒരു മേഖലയാണ്.സംരംഭകത്വത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ നിരീക്ഷണവും പഠനവും കൂടിയേ തീരു.ധാരാളം വെല്ലുവിളികളെ പിന്‍തള്ളിയാണ് ഒരു സംരംഭകന്‍ ബിസിനസ്സ് ചെയ്യുന്നത്. ഓരോ പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്ത് മുന്നോട്ട് പോകുമ്പോഴും ഓരോ പുതിയ അറിവാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സംരംഭകനെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങളെല്ലാം മുന്നോട്ടുള്ള ബിസിനസ്സിനെ സഹായിക്കുന്ന വഴികാട്ടികളാണ്.
ഒരു പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ വാടകയ്ക്ക് സ്ഥലം കണ്ടെത്തുന്നതും ബിസിനസിന് ആവശ്യമാകുന്ന പണത്തെയും ബിസിനസ് ഡിമാന്റിനെ കുറിച്ചും ചിന്തിക്കുമെങ്കിലും ബിസിനസ് തുടങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ആലോചിക്കാറില്ല.എന്തൊക്കെയാണ് ഒരു സംരംഭകന് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ അഥവ പ്രശ്‌നങ്ങളെന്ന് നമുക്ക് നോക്കാം...
സാമ്പത്തിക പ്രയാസങ്ങള്‍
ഒരു സംരംഭത്തിലെ അല്ലെങ്കില്‍ സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാതെ വരുന്നത് ഒരു പരിധി കഴിയുന്തോറും സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുവാന്‍ സാധ്യതയുണ്ട്. സ്ഥാപനത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടതും, സാമ്പത്തികമായ കാര്യങ്ങളെ പരിഭോഷിപ്പിക്കുവാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സാമ്പത്തികമായ പ്രതിസന്ധി എല്ലായിപ്പോഴും ഒരു സംരംഭകനെ ബാധിക്കുന്ന ഒന്നാണ്.പല വിജയകരമായ ബിസിനസുകള്‍ പരാജയപ്പെടുന്നതും ഇത്തരം സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കാന്‍ സാധിക്കാതെയാകുമ്പോഴാണ്.
ഹ്യൂമന്‍ റിസോഴ്‌സ് മാനേജരുടെ അഭാവം
ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ ജോലിക്കാര്‍ സഹായത്തിനുണ്ടാകും.അവരുടെ പ്രശ്‌നങ്ങള്‍ അറിയാനും കൃത്യമായ ജോലിയിലേക്ക് നയിക്കാനും മീഡിയേറ്റര്‍മാരായ പ്രവര്‍ത്തിക്കുന്നവരാണ് സ്ഥാപനത്തിന്റെ എച്ച്ആര്‍.ജീവനക്കാരെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍, മികച്ച രീതിയില്‍ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നനങ്ങള്‍, ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍, അവരുടെ പരാതികള്‍ എന്നിവയ്ക്ക് ശരിയായ രീതിയില്‍ പരിഹാരം കാണുവാന്‍ കഴിയാതെ വരുന്ന അവസ്ഥ, സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ ഒഴിഞ്ഞുപോകുന്ന അവസ്ഥ വ്യക്തമായി കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം എച്ച്ആര്‍മാരുടെ അഭാവം കാരണമുണ്ടാകുന്ന പ്രതിസന്ധികളില്‍ ഉള്‍പ്പെടുന്നു.
വിപണിയിലെ പ്രതിസന്ധികള്‍
വിപണിയിലേക്ക് ഉത്പന്നങ്ങളെത്തിച്ചു എന്നാല്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കാത്ത സന്ദര്‍ഭം ആണ് സംരംഭകന്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രധാന പ്രതിസന്ധി.ടാര്‍ജറ്റ് ചെയ്തിരിക്കുന്ന ആളുകളിലേക്ക് ഉത്പന്നമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് അതിജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിസിനസ് തകരുന്നതിന് വഴിയൊരുക്കിയേക്കാം.വിപണയിലെ പ്രതിന്ധികളൊക്കെ ഉത്പന്നത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങള്‍ വിപണിയില്‍ നിലനില്‍ക്കുന്നത് കൊണ്ടോ, അല്ലെങ്കില്‍ നിങ്ങളുടെ എതിരാളികള്‍ മൂലമുണ്ടാകുന്ന അമിതമായ സ്വാധീനം കൊണ്ടോ ഉണ്ടാകാം.
നിയമ പ്രശ്‌നങ്ങള്‍
നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ്സില്‍ നിയമനടപടികള്‍ കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുകയോ, ആ നിയമനടപടിമൂലം നിങ്ങളുടെ ബിസിനസ്സിനെ മോശമായി ബാധിക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനെയെല്ലാം നിയമപ്രശ്‌നങ്ങളെന്ന് പറയാം. നിയമനടപടികളുമായി പൊരുത്തപ്പെടുക എന്നല്ലാതെ മറ്റൊരു പ്രതിവിധിയും ഇതിന് ചെയ്യാന്‍ സാധിക്കുകയില്ല.
സാങ്കേതിക ബുദ്ധിമുട്ടുകള്‍
നിങ്ങളുടെ സ്ഥാപനത്തിലെ വ്യത്യസ്ത മേഖലകളിലെ ഉല്പാദനക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യകളുടെ ലഭ്യതക്കുറവും, അതുപോലെതന്നെ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ കാരണം നിങ്ങളുടെ ബിസിനസ്സിലുണ്ടാകുന്ന പ്രശ്‌നങ്ങളെയുമാണ് സാങ്കേതികബുദ്ധിമുട്ടുകള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രകൃതിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍
മനുഷ്യനിര്‍മ്മിതമല്ലാത്തതും, പ്രകൃതിനിര്‍മ്മിതമായ പ്രശ്‌നങ്ങളെയും, പ്രകൃതിദുരന്തങ്ങളെയും, പ്രളയങ്ങളെയും, പകര്‍ച്ചവ്യാധികളെയും, ലോകം മുഴുവനും വ്യാപിക്കുവാന്‍ സാധ്യതയുള്ള അസുഖങ്ങളെയുമാണ് പ്രകൃതിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്ന കാറ്റഗറിയിലുള്‍പ്പെടുന്നത്.
വലിയ സംരംഭങ്ങളില്‍ മാത്രമല്ല ചെറിയ സംരംഭങ്ങളില്‍ പോലും മുകളില്‍ പറഞ്ഞ എല്ലാതരം പ്രതിസന്ധികളുമുണ്ടാകാം.നേരത്തെ തന്നെ ഈ പ്രശ്‌നങ്ങളെ മുന്‍കൂട്ടികണ്ട് അവയ്ക്കായി മനസിനെ സജ്ജമാക്കാനും അതിജീവിക്കാനുമുള്ള വഴികള്‍ കണ്ടെത്താനും ഉറപ്പിച്ചാലെ സംരംഭത്തില്‍ വിജയമുണ്ടാകു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.