Sections

പേഴ്സണൽ ബ്രാന്റിംഗിനായി വേണ്ട മുന്നൊരുക്കങ്ങൾ എന്തെല്ലാം?

Saturday, Jul 08, 2023
Reported By Admin
Motivation

ഒരു വ്യക്തി സ്വയം ബ്രാൻഡ് ചെയ്യപ്പെടേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. അങ്ങനെ നാം നമ്മളെ ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ അങ്ങനെ ശ്രമിക്കുന്നതിനു മുമ്പ് ചില മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. നാം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ബ്രാൻഡ് ചെയ്ത സാധനങ്ങളാണ് കൂടുതൽ വാങ്ങാൻ സാധ്യത. ബ്രാൻഡിങ്ങ് ഇല്ലാത്ത സാധനങ്ങൾ പലതും തിരഞ്ഞെടുക്കാറില്ല. ഉദാഹരണമായി തുറന്നുവച്ച ഈന്തപ്പഴം ആരും വാങ്ങാറില്ല അത് പാക്ക് ചെയ്ത് ഭംഗിയായി വെച്ചിരിക്കുന്ന ഈന്തപ്പഴം ആണെങ്കിൽ മാത്രമേ വാങ്ങാറുള്ളൂ. അതുപോലെ തന്നെ നമ്മളെ ബ്രാൻഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അങ്ങനെയുള്ളവർക്ക് മാത്രമേ സ്വാഭാവികമായി വിലയുണ്ടാവുകയുള്ളൂ. ഇങ്ങനെയൊക്കെ ബ്രാൻഡിങ്ങിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നല്ല പക്ഷേ ബ്രാൻഡിംഗ് ഒരു പ്രധാനപ്പെട്ട കാര്യമാണ്. സെൽഫ് ബ്രാൻഡിങ്ങിന് തയ്യാറാകുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് നാലുകാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.

നമ്മൾ ആൾക്കാരെ നല്ല വാക്ക് കൊണ്ടും പ്രവർത്തികൊണ്ടും സന്തോഷിപ്പിക്കുന്ന ആൾക്കാരായിരിക്കണം

'അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം' ഇങ്ങനെ ശ്രീനാരായണഗുരുദേവൻ പറഞ്ഞിട്ടുണ്ട്. തങ്ങൾ ചെയ്യുന്ന വാക്കുകളും പ്രവൃത്തികളും മറ്റൊരാൾക്ക് ഉപദ്രവകരം ആകരുതെന്ന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ചില പ്രവൃത്തികൾ താൽക്കാലികമായി എല്ലാവർക്കും സന്തോഷം നൽകുമെങ്കിലും ദീർഘകാലത്തേക്ക് പ്രശ്നമുണ്ടാക്കുമെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നതിനാണ് നാം മുൻഗണന നൽകേണ്ടത്.

നമ്മളെപ്പോഴും അനുഭവം വർദ്ധിപ്പിക്കണം

നമ്മൾ ജീവിതത്തിൽ പ്രായമാകുംതോറും അനുഭവം വർധിപ്പിച്ചു കൊണ്ടിരിക്കണം. നമ്മൾ സാധാരണ ചെയ്യുന്നത് 21-22 വയസ്സാകുമ്പോഴോ, കോളേജ് പഠനം കഴിഞ്ഞിട്ടോ അല്ലെങ്കിൽ ഒരു ജോലി കിട്ടിയതിനുശേഷമോ നമ്മൾ ആരും പിന്നെ പഠിക്കാറില്ല. നമ്മൾ അപ്ഡേറ്റ് ചെയ്യാൻ തയ്യാറാവാറില്ല, ഇത് നല്ലൊരു ശീലമല്ല. നമ്മൾ എപ്പോഴും അനുഭവം നേടിക്കൊണ്ടിരിക്കണം. അനുഭവം കൂടുംതോറുമാണ് നമ്മുടെ മൂല്യം കൂടിക്കൊണ്ടിരിക്കുന്നത്. അതിനു വേണ്ടി നമ്മൾ തയ്യാറാകണം. ജനറേഷൻ ഗ്യാപ്പ് എന്ന ഒരു സാധനം ഉണ്ടാകുന്നത് ഈ അനുഭവം കുറയുന്നത് കൊണ്ടാണ്. ജനറേഷൻ ഗ്യാപ്പ് മാറുന്നതിനു വേണ്ടി നമ്മൾ എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ഇന്നത്തെ സാഹചര്യമല്ല നാളത്തേത്, സാഹചര്യങ്ങളെക്കുറിച്ച് അറിവുകൾ നേടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് എല്ലാ ദിവസവും ജീവിതത്തിന് പ്രോഗ്രസ് കിട്ടുന്നതിനുവേണ്ടി നമ്മൾ ശ്രദ്ധിക്കണം അതിനുവേണ്ടി സമയം മാറ്റിവയ്ക്കണം.

അറിവുകളും നമ്മുടെ കഴിവുകളും എക്സ്പ്രസ് ചെയ്യണം

നമ്മുടെ സ്നേഹം, നമ്മുടെ ജ്ഞാനം എന്നിവയൊക്കെ നമ്മൾ എക്സ്പ്രസ് ചെയ്യണം. നമ്മളത് എക്സ്പ്രസ് ചെയ്തില്ലെങ്കിൽ ആരും അറിയുകയില്ല. പല ആൾക്കാരും ഇങ്ങനെ മറ്റുള്ളവർ എന്ത് പറയും എന്ന് പേടിച്ച് എക്സ്പ്രസ്സ് ചെയ്യാറില്ല. ചില രക്ഷകർത്താക്കൾ തങ്ങളുടെ സ്നേഹം മക്കളോട് പോലും വെളിപ്പെടുത്താറില്ല, ഇത് വളരെ അപകടകരമാണ്. സ്നേഹം പങ്കുവെച്ചാൽ മാത്രമേ അവർ അറിയുകയുള്ളൂ. ഇതുപോലെ തന്നെ നമുക്ക് അറിവുണ്ടെന്ന് സ്വയം മനസ്സിലാക്കിയിട്ട് കാര്യമില്ല ഇത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമം നടത്തണം. അറിവ് പകരുന്തോറും അത് വർദ്ധിച്ചുകൊണ്ടിരിക്കും എന്ന കാര്യം ഉറപ്പാണ്. നമ്മൾ എപ്പോഴും കൊടുക്കുന്ന ആളാകണം വാങ്ങുന്നവർ ആകരുത്. സമൂഹത്തിന് അറിവ് കൊടുക്കുക സ്നേഹം കൊടുക്കുക അതുപോലെ തന്നെ ധനം കൊടുക്കുന്നവരും ആകണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം ധനം നമ്മൾ ആർജിച്ചതിന്റെ ഒരു വിഹിതമാണ് കൊടുക്കേണ്ടത്. അറിവിന്റെ കാര്യം അങ്ങനെയല്ല അറിവ് നമുക്ക് പൂർണ്ണമായി മറ്റുള്ളവർക്ക് കൊടുക്കാം.

ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകണം

പുതിയ പുതിയ കാര്യങ്ങൾക്കായി നമ്മുടെ അറിവിനെയും സമ്പത്തിനെയും ഇൻവെസ്റ്റ് ചെയ്തുകൊണ്ടിരിക്കണം. ഉദാഹരണമായി ജോലി കിട്ടി കഴിഞ്ഞതിനുശേഷം പുതിയ കോഴ്സുകൾ പഠിക്കുന്നതിന് വേണ്ടി നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം ചെലവഴിക്കുകയും അതിനു വേണ്ടി സമയം കണ്ടെത്തുകയും ചെയ്യണം. ആ ഇൻവെസ്റ്റാണ് നമ്മെ ജീവിതത്തിൽ കരുത്തരാക്കി മാറ്റുന്നത്. ഈ ആധുനിക കാലഘട്ടത്തിൽ കാണുന്ന കാര്യം വളരെ വിദ്യാഭ്യാസ സമ്പന്നരായിട്ടുള്ളവർ പോലും അപ്ഡേഷൻ ചെയ്തിട്ടില്ലെങ്കിൽ അവരെ വിദ്യാഭ്യാസമില്ലാത്ത ആൾക്കാരായി തന്നെയാണ് സമൂഹം കാണുക. ആധുനിക ലോകത്ത് സോഷ്യൽ മീഡിയ പോലുള്ളവയെക്കുറിച്ചുള്ള അപ്ഡേഷൻ അവർക്ക് ഇല്ലെങ്കിൽ അവർക്ക് സമൂഹത്തിൽ യാതൊരു വിലയും കിട്ടില്ല എന്നുള്ളതാണ് വാസ്തവം. ഇത് നാളെ നമുക്ക് സംഭവിക്കാതിരിക്കാൻ വേണ്ടി നമ്മൾ പഠനങ്ങളിൽ മുഴുകിക്കൊണ്ടിരിക്കണം. പഠനങ്ങൾ വർദ്ധിപ്പിക്കാൻ, സ്വഭാവരൂപീകരണത്തിന് മുതലായവക്ക് വേണ്ടിയുള്ള കോഴ്സുകൾക്ക് സമയം കണ്ടെത്തണം.

ഈ നാല് കാര്യങ്ങൾ പേഴ്സണൽ ബ്രാൻഡിംഗിന് വളരെ അത്യാവശ്യമാണ്. ഇതോടൊപ്പം നമ്മൾ മാന്യമായ വസ്ത്രം ധരിക്കണം നമുൾ ആർജിക്കേണ്ട പല സ്കില്ലുകളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.