Sections

സംരംഭകർക്കുണ്ടാക്കേണ്ട വ്യക്തി ഗുണങ്ങൾ എന്തെല്ലാം

Tuesday, Sep 19, 2023
Reported By Soumya
Business Guide

ഒരു മികച്ച സംരംഭകനായിത്തീരാൻ താഴെപ്പറയുന്ന ഗുണങ്ങൾ നിർബന്ധമായും ഉണ്ടാകണം.

  • സംരംഭകർ എപ്പോഴും അച്ചടക്കമുള്ള ആളായിരിക്കണം.
  • എന്തും സ്വയം തുടങ്ങുവാനുള്ള ഊർജ്ജം ഉണ്ടാകണം.
  • ഒരു ആശയം ഉണ്ടെങ്കിൽ അതിനുവേണ്ടി പ്രവർത്തിക്കാൻ സ്വയം മുൻകൈയെടുക്കുന്ന ഒരാൾ ആയിരിക്കണം.
  • വാഗ്ദാനങ്ങൾ പാലിക്കുന്നവർ ആയിരിക്കണം.
  • സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാൻ കഴിയുന്നവരായിരിക്കണം.
  • ഉത്തരവാദിത്ത ബോധം ഉള്ളവർ ആയിരിക്കണം.
  • മറ്റുള്ളവരെ കൂടി അംഗീകരിക്കുന്നവർ ആയിരിക്കണം
  • തയ്യാറെടുപ്പിന് ശേഷം മാത്രം പ്രവർത്തിക്കുന്നവർ ആയിരിക്കണം.
  • എപ്പോഴും സേവനത്തിന്റെ അല്ലെങ്കിൽ ഉൽപ്പന്നത്തിന്റെ മൂല്യ വർദ്ധിപ്പിച്ചു കൊണ്ടിരിക്കണം.
  • എപ്പോഴും പോസിറ്റീവ് മനോഭാവം കാത്തുസൂക്ഷിക്കുന്നവർ ആയിരിക്കണം.
  • വിജയത്തിന് പിന്നിൽ നമ്മുടെ പോസിറ്റീവ് മനോഭാവമാണെന്ന് ഉറച്ച് വിശ്വാസമുള്ളവരായിരിക്കണം.
  • സംരംഭകർ സത്യസന്ധരായിരിക്കണം.
  • ബിസിനസ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.

 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.