പ്രായമാകുമ്പോൾ? ചർമ്മത്തിൽ (skin) പല മാറ്റങ്ങളും ഉണ്ടാകാം.? മുഖത്ത് ചുളുക്കുകൾ, കണ്ണിന് ചുറ്റും കറുത്ത പാടുകൾ എന്നിങ്ങനെ പോകുന്നു ആ മാറ്റങ്ങൾ. ആളുകൾ ചർമ്മത്തിന്റെ ഇങ്ങനെയുള്ള ചുളുവുകളും കറുത്ത പാട്ടുകളുമൊക്കെ മാറ്റാനായി ആഗ്രഹിക്കുന്നു. അതിനു വേണ്ടി സൗന്ദര്യത്തിന് വേണ്ടി വിലകൂടിയ ക്രീമുകളും ഫേസ് പാക്കുകളും ഉപയോഗിക്കുന്നു. പരസ്യങ്ങളിൽ കാണുന്ന പോലെ റിസർട്ടുകൾ ആർക്കും കിട്ടുന്നില്ല. ഇതിന്റെ അമിതമായ ഉപയോഗം വെളുക്കാൻ തേച്ചത് പാണ്ടു പോലെയാകുന്നു. സ്കിൻ അലർജി പ്രശ്നങ്ങളുള്ള യുവതി യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതിനു പരിഹാരമായി ചർമ്മത്തിന് ഓജസും തേജസ്സും ലഭിക്കുന പ്രകൃതിദത്തമായ മാർഗ്ഗങ്ങളെ കുറിച്ച് നമുക്ക് നോക്കാം.
- ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും കറ്റാർവാഴ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെൽ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
- ഒരു ടീസ്പൂൺ കോഫി പൗഡർ ഒരു ടീസ്പൂൺ ബ്രൗൺഷുഗർ കുറച്ച് വെളിച്ചെണ്ണ ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യുക. ഒരു 15 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ ഇത് വളരെയധികം സഹായകരമാണ്.
- പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കാം. ശേഷം ഇവ തേനും കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാൻ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എയും പപ്പൈൻ എൻസൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നവയാണ്.
- വീട്ടിൽ സ്ഥിരമായി ലഭ്യമായ വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചർമ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
- രണ്ട് ടീസ്പൂൺ തേനിലേയ്ക്ക് ഒരു ടീസ്പൂൺ കോഫിയും അരടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവയെ തടയാൻ ഇത് സഹായിക്കും.
- വളരെ ഫലപ്രദമായ ഒന്നാണ് കുക്കുംബർ-പഞ്ചസാര ഫെയ്സ്പാക്ക്. കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്സ് പാക്ക് സഹായിക്കുന്നു.
- ഓരോ സ്പൂൺ വീതം നാരങ്ങാ നീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിലുള്ള അധിക എണ്ണമയം മാറ്റാൻ ഇത് സഹായിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ആവി പിടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.