ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ സെല്ലിങ് രീതിക്ക് വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു കസ്റ്റമർ പ്രോഡക്റ്റ് വാങ്ങുന്നതിനെ സ്വാധീനിക്കുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളുണ്ട് അതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ഒരു സാധനം വാങ്ങാൻ വേണ്ടി തീരുമാനിക്കപ്പെടുന്ന ഘടകങ്ങൾ എന്തൊക്കെയാണ്
- വാങ്ങിക്കുന്ന പ്രോഡക്റ്റിനോട്, അതിന്റെ ബ്രാൻഡ്, അതുകൊണ്ട് വരുന്ന സെയിൽ എക്സിക്യൂട്ടീവ് അല്ലെങ്കിൽ ഷോപ്പ് എന്നീ ഘടകങ്ങളിൽ കസ്റ്റമറിന് വിശ്വാസമുണ്ടാകണം. ഒരു പ്രോഡക്ട് വാങ്ങുവാൻ തീരുമാനം എടുക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ 40% വിശ്വാസ്യതയാണ്.
- കസ്റ്റമറിന് ആ സാധനം വാങ്ങുന്നതിനുള്ള ഒരു അത്യാവശ്യകതയുണ്ടാകണം. ഇത് വാങ്ങുന്നതിന്റെ 30 % കാരണമാണ്.
- പ്രസന്റ് ചെയ്യുന്ന രീതിയാണ് മറ്റൊരു ഘടകം. ഒരു ഷോപ്പിൽ അത് എങ്ങനെ ഡിസ്പ്ലേ ചെയ്തിരിക്കുന്നു ഇതൊക്കെ ഒരു കസ്റ്റമറിനെ ആകർഷിക്കാവുന്ന കാര്യങ്ങളാണ്. പ്രോഡക്റ്റിനെ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞുകൊടുക്കുക, നന്നായി സംസാരിക്കുക ഇതൊക്കെ ഒരു സെയിൽസ്മാന്റെ ക്വാളിറ്റി അനുസരിച്ചിരിക്കും. ഇത് വാങ്ങുന്നതിൽ 20 % ഇതിനെ ആശ്രയിച്ചിരിക്കുന്നു.
- ക്ലോസിംഗ് സ്കില്ലാണ് അവസാനത്തേത്. ആ പ്രോഡക്റ്റ് എങ്ങനെ പറഞ്ഞു കസ്റ്റമറിനെ കൊണ്ട് വാങ്ങിപ്പിക്കുന്നു എന്നുള്ളതാണ് മറ്റൊരു കഴിവ്. ഇത് വാങ്ങുന്നതിന്റെ 10 % കാരണമാകുന്നു.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
SALE എന്ന വാക്കിന്റെ നിർവചനമെന്ത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.