Sections

നല്ല ബന്ധങ്ങൾ നിലനിർത്താൻ സാധിക്കാത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളെന്തെല്ലാം?

Friday, Oct 13, 2023
Reported By Soumya
Relationships

പലപ്പോഴും നിങ്ങൾക്ക് നല്ല ബന്ധങ്ങൾ സൃഷ്ടിക്കണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ നിങ്ങൾക്കിത് പലപ്പോഴും കഴിയാറില്ല. നല്ല സുഹൃത്തുക്കളെ കിട്ടുക എന്നത് ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഇത് നിങ്ങളുടെ ദീർഘകാല അടിസ്ഥാനത്തിൽ ഒരിക്കലും സാധ്യമാകുന്നില്ല. അങ്ങനെ ബന്ധങ്ങൾ നിലനിർത്താൻ പറ്റാത്തതിനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സ്വാർത്ഥചിത്തനായ ഒരാൾക്ക് ഒരിക്കലും നല്ല ബന്ധങ്ങൾ കിട്ടുകയില്ല.
  • നിങ്ങൾ ഒരു സുഹൃത്തിനെ കാണുമ്പോൾ നല്ല രീതിയിൽ സംസാരിക്കുന്ന ആ തരത്തിൽ ആകർഷിക്കുന്ന കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള ഒരാളായിരിക്കണം. അങ്ങനെ ഒരു കമ്മ്യൂണികേഷൻ സ്കിൽ ഇല്ലാത്ത ഒരാളിനെ സംബന്ധിച്ചിടത്തോളം നല്ല സുഹൃത്തുക്കളെ കിട്ടാൻ സാധ്യതയില്ല.
  • മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്ന സ്വഭാവമല്ലാത്തവർ. അവളുടെ വികാരങ്ങളെ പ്രശ്നങ്ങളെ ഒക്കെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരാൾക്ക് ഒരിക്കലും നല്ല സുഹൃത്തുക്കളെ കിട്ടുകയില്ല.
  • നിങ്ങളുടെ സുഹൃത്തിന്റെ ഒരു കാര്യം സഹായിക്കാം എന്ന് ഏൽക്കുകയും അല്ലെങ്കിൽ അവരുടെ ആവശ്യഘട്ടങ്ങളിൽ നിങ്ങളുടെ സഹായം തേടുമ്പോൾ അത് ചെയ്യാമെന്ന് ഏൽക്കുകയും. എന്നാൽ പിന്നീട് അത് ചെയ്തുകൊടുക്കാതെ ഒഴിവാക്കുന്നവരെ സുഹൃത്തായി ഉൾക്കൊള്ളില്ല.
  • വളരെ ഹാർഷായി പെരുമാറുന്ന ഒരാൾക്ക് സുഹൃത്തുക്കൾ ഉണ്ടാകില്ല.
  • ഇൻട്രോവേർഡ് ആയവർ, ഇവർ വേറെ ആരുമായി മിംഗിൾ ചെയ്യാൻ താല്പര്യമുണ്ടാകില്ല.
  • താൻ പറയുന്നത് മാത്രമാണ് ശരി മറ്റൊന്നും ശരിയല്ല എന്നുള്ള സ്വഭാവം.
  • ദുരഭിമാനം
  • മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന സ്വഭാവം ഇല്ലായ്മ.
  • സംശയിക്കുന്ന സ്വഭാവം
  • മൂല്യങ്ങളെ ബഹുമാനിക്കാത്ത അവസ്ഥ.
  • അച്ചടക്കം ഇല്ലായ്മ.
  • ദയയില്ലാത്ത സ്വഭാവമുള്ളയാൾ.
  • എപ്പോഴും ദേശ്യ സ്വഭാവമുള്ളയാൾ.
  • തന്റെ കാര്യം നേടാൻ വേണ്ടി വളഞ്ഞ വഴി സ്വീകരിക്കുന്നവർ.
  • സ്ഥിരതയില്ലാത്ത ആളുകൾ.
  • സത്യം അംഗീകരിക്കുവാനുള്ള മനസ്സില്ലാത്തവർ.ഇങ്ങനെയുള്ള ആളുകൾക്ക് ഒരിക്കലും സുഹൃത്തുക്കൾ ഉണ്ടാകില്ല.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.