- Trending Now:
ആധുനിക ജീവിതശൈലിയിലേക്ക് വരുമ്പോൾ പലരും ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ആവശ്യത്തിനനുസരിച്ച് ചൂടാക്കി കഴിക്കുകയുമാണ് പതിവ്. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് അർബുദമടക്കമുള്ള രോഗങ്ങൾക്ക് കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വീണ്ടും ചൂടാക്കുന്നത് മൂലമുള്ള ഭക്ഷണത്തിലെ രാസമാറ്റം പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്കും ഭക്ഷ്യജന്യ രോഗങ്ങൾക്കും കാരണമാകുന്നു. ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതാല്ലാം എന്ന് നോകാം.
സാധാരണയായി എല്ലാവരും വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് കോഴിയിറച്ചി. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ചിക്കൻ. ആവർത്തിച്ച് ചൂടാക്കുമ്പോൾ പ്രോട്ടീൻ സംയുക്തങ്ങൾ വിഘടിക്കും. വയറിന് കൂടുതൽ പ്രശ്നമുണ്ടാകും. ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.
ഉരുളക്കിഴങ്ങിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോൾ അതിൽ ബോട്ടുലിസം എന്ന അപൂർവ്വ ബാക്ടീരിയയുടെ വളർച്ചക്ക് കാരണമാകും.
ചീരയിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഘടകങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ കാർസിനോജനിക്കായി മാറുന്നു.
പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് വിഷ പദാർത്ഥങ്ങൾ പുറത്തുവിടുന്നതിനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വർദ്ധനവിനും കാരണമാകുന്നു. ഇത് പലതരം വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുന്നു.
മുട്ടയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു. ഒരിക്കൽ പാകംചെയ്ത മുട്ട വീണ്ടും ചൂടാക്കുകയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ എല്ലാം നഷ്ടപ്പെടും.
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, വീണ്ടും ചൂടാക്കുമ്പോൾ, നൈട്രേറ്റുകൾ നൈട്രൈറ്റുകളിലേക്കും പിന്നീട് നൈട്രോസാമൈനുകളിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നു, അവ ദോഷകരമാണ്. വീണ്ടും ചൂടാക്കിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് മനുഷ്യരിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും.
പാകം ചെയ്താൻ ഉടൻ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് കൂൺ. എന്നാൽ ബാക്കിയാവുകയാണെങ്കിൽ വീണ്ടും ചൂടാക്കുമ്പോൾ ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീൻ ദഹിക്കാൻ പ്രയാസമുള്ളതായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.