Sections

എന്താണ് ഫോർ ബർണേഴ്‌സ് തീയറി? ജീവിത വിജയത്തിൽ ഫോർബർണർ തീയറിക്കുള്ള സ്വാധീനം

Thursday, Oct 05, 2023
Reported By Admin
Four Burner Theory

ജീവിത വിജയത്തിനാധാരമായ വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗ്ഗമാണ് ദി ഫോർ ബർണേഴ്സ് തിയറി. ബർണേഴ്സ് തിയറിയിൽ നിങ്ങളുടെ ജീവിതത്തെ നാല് ബർണറുകളുള്ള ഒരു അടുപ്പായിയാണ് താരതമ്യപ്പെടുത്തുക.

ആദ്യത്തെ ബർണർ നിങ്ങളുടെ കുടുംബത്തെ പ്രതിനിധീകരിക്കുമ്പോൾ, രണ്ടാമത്തെ ബർണർ നിങ്ങളുടെ സുഹൃത്തുക്കളെയാണ് പ്രതിനിധീകരിക്കുന്നത്. മൂന്നാമത്തെ ബർണർ നിങ്ങളുടെ ആരോഗ്യത്തേയും നാലാമത്തേത് നിങ്ങളുടെ ജോലിയേയും പ്രതിനിധാനം ചെയ്യുന്നു.

ഈ നാല് ഘടകങ്ങളും ഒരു വ്യക്തിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഫോർ ബേണേഴ്സ് തിയറി പറയുന്നത് ഒരാൾ വിജയിക്കണമെങ്കിൽ ആയാളുടെ ബർണറുകളിൽ ഒന്ന് ഒഴിവാക്കണം എന്നാണ്. ജീവിതത്തിൽ കൂടുതൽ വിജയം നേടണമെങ്കിൽ ആയാൾ തന്റെ ജീവിതത്തിലെ രണ്ട് ബർണറുകൾ ഒഴിവാക്കണം. ഫോർ ബർണർ തീയറി പ്രകാരം ഈ നാല് ഘടകങ്ങൾക്കും ഒരാൾ തുല്യ പ്രാധാന്യം കൊടുക്കുകയാണെങ്കിൽ അയാൾക്ക് ഒരു ശരാശരി ജീവിതമായിരിക്കും കിട്ടുക. പക്ഷേ ഇതിൽ ഏതെങ്കിലും ഒരു കാര്യം നമ്മൾ ഒഴിവാക്കുകയാണെങ്കിൽ ജീവിതത്തിൽ വിജയിച്ച ആളായി മാറുവാൻ സാധിക്കും. ഇതിൽ രണ്ടു കാര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയ ആളായിമാറുവാൻ സാധിക്കും, ഇനി മൂന്ന് കാര്യങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ വളരെ പ്രശസ്തനായ വ്യക്തിയായി മാറും എന്നാണ് ഫോർ ബർണർ തിയറി പറയുന്നത്.

ഫോർബർണർ തീയറിയുടെ വിശദമായ വിവരണം അറിയുവാനായി താഴെയുള്ള വീഡിയോ കാണുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.