Sections

എന്താണ് വിരുദ്ധാഹാരം? ഒന്നിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാം?

Friday, Sep 15, 2023
Reported By Soumya
Toxic Foods

ചില ആഹാര പദാർഥങ്ങൾ ഒന്നിച്ചു പാചകം ചെയ്യുന്നത് മൂലമോ കൂട്ടിച്ചേർക്കുക വഴിയോ വിഷമയമാകുകയും തൽഫലമായി ഇത് ശരീരത്തിനു ഹാനികരമാകുകയും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെയ്ക്കുകയും ചെയ്യുന്നു. ഇവയെ വിരുദ്ധാഹാരം എന്നു പറയുന്നു. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക്രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടുമെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ നീരുണ്ടാകാനും പല മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനും ഇത് വഴി സാധ്യതയുണ്ട്. ശേഷിക്കുറവ്, വന്ധ്യതാ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിരുദ്ധാഹാരങ്ങൾ കരൾ, വൃക്ക, മസ്തിഷ്കം തുടങ്ങിയ മിക്ക ആന്തരികാവയവങ്ങളെയും തകരാറിലാക്കും. ആറു രസങ്ങളാണ് ആഹാരത്തിനുള്ളത്. മധുരം, പുളി, ഉപ്പ്, ചവർപ്പ്, എരിവ്, കയ്പ് എന്നിവ. ഇവ അടങ്ങിയ ആഹാരപദാർഥങ്ങൾ ദേഹപ്രകൃതിക്കും ദഹനശക്തിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമാം വിധം പോഷകഗുണമുള്ള രീതിയിൽ പാകപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്യുകയാണ് ആരോഗ്യപ്രദമായ രീതി.

ഒരിക്കലും ചേരാത്തവർ

നാം സാധാരണ ശ്രദ്ധിക്കാതെ ഉപയോഗിക്കുന്ന പല ഭക്ഷണക്കൂട്ടുകളും വിരുദ്ധാഹാരങ്ങളാണ്. അവ ഏതെന്നു നോക്കാം.

  • എണ്ണ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ല.
  • തേൻ ചൂട് വെള്ളത്തിൽ ഉപയോഗിക്കാൻ പാടില്ല.
  • തേനും പശുവിൻ നെയ്യും ഒരിക്കലും ഒരേ അളവിൽ എടുത്തു ഉപയോഗിക്കരുത്.
  • തണുപ്പ് കാലത്ത് തണുത്ത ഭക്ഷണങ്ങൾ ഉപയോഗിക്കരുത്.
  • മൽസ്യത്തിനൊപ്പം പാൽ, മോര്, തേൻ, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങൾ ഇവ കഴിക്കുന്നത്.
  • പാലും പുളിരസമുള്ള പദാർഥങ്ങളും ഒന്നിച്ചു കഴിക്കുന്നത്. ഉഴുന്ന്, അമരയ്ക്ക, കൈതച്ചക്ക, ചക്കപ്പഴം, തുവരപ്പരിപ്പ്, ചെമ്മീൻ, മാമ്പഴം, കൂണ്, ഇളനീര്, മുതിര, ഞാവൽപ്പഴം, ആട്ടിറച്ചി ഇവ പാലിനൊപ്പം കഴിക്കുന്നത്.
  • ചൂട് കാലത്ത് എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കാൻപാടില്ല.
  • പച്ചക്കറികളും പാലും ഒന്നിച്ചോ അടുത്തടുത്തോ കഴിക്കുന്നത്.
  • തൈരിനൊപ്പം കോഴിയിറച്ചി, മീൻ, തേൻ, നെയ്യ്, ഉഴുന്ന്, ശർക്കര ഇവ ഉപയോഗിക്കുന്നത്.
  • ആട്ടിറച്ചിയും എള്ള്, തേൻ, ഉഴുന്ന് എന്നിവയും ഒന്നിച്ച് ഉപയോഗിക്കുന്നത്.
  • രാത്രിയിൽ തൈര് കഴിക്കരുത്.
  • പോത്തിറച്ചിയും പാൽ, തേൻ, ഉഴുന്ന്, ശർക്കര എന്നിവയും യോജിപ്പിച്ച് ഉപയോഗിക്കുന്നത്.
  • ഉരുളക്കിഴങ്ങ് ഡീപ് ഫ്രൈ ചെയ്യാൻ പാടില്ല.
  • വാഴപ്പഴത്തോടൊപ്പം മോരോ തൈരോ ഉപയോഗിക്കുന്നത്.
  • കൂണിനൊപ്പം മൽസ്യം പ്രത്യേകിച്ചു ചെമ്മീൻ, മോര് ഇവ ഉപയോഗിക്കുന്നത്. കൂണും കടുകെണ്ണയും ഒന്നിച്ചുപയോഗിക്കുന്നത്.
  • മൽസ്യവും മാംസവും ഒന്നിച്ചുപയോഗിക്കുന്നത്.
  • പലതരം മാംസാഹാരങ്ങൾ ചേർത്തു വച്ചു ഭക്ഷണം തയാറാക്കരുത്.
  • ഗോതമ്പും എള്ളെണ്ണയും ചേർത്തുപയോഗിക്കുന്നത്.
  • നിലക്കടല കഴിച്ചയുടൻ വെള്ളം കുടിക്കരുത്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.