ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ സ്വയം പ്രചോദിതനാകാൻ തയ്യാറാകണം. ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകുന്ന ആളിനെ സംബന്ധിച്ചിടത്തോളം പ്രേരണ നൽകാൻ ആളുകൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ സ്വയം പ്രചോദിതനാകാനുള്ള കഴിവ് ബിസിനസുകാരൻ ആർജ്ജിക്കണം. ബിസിനസിലും ജീവിതത്തിലും വിജയം കൈവരിക്കാൻ വേണ്ടി സ്വയം പുഷ് ചെയ്യുന്ന രീതി ശ്രമിക്കണം. ഇപ്പോഴുള്ള അവസ്ഥയിൽ സംതൃപ്തനാകാതെ എനിക്കെപ്പോഴും മുന്നോട്ടു പോകണം എന്നുള്ള ചിന്ത ഉണ്ടാകണം. ഇത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള തിടുക്കം നിങ്ങളിൽ ഉണ്ടാക്കും. പലപ്പോഴും നിങ്ങളുടെ വാതിലുകളിൽ വന്ന് അവസരങ്ങൾ മുട്ടാറില്ല അവസരങ്ങൾ കണ്ടെത്തുകയും, ആശയങ്ങൾ അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കണം. നിരന്തരം അന്വേഷിക്കുകയും ആശയങ്ങൾക്ക് പുറകെ സഞ്ചരിക്കുക്കയും ചെയ്യുന്ന ഒരാൾക്കാണ് ബിസിനസ് മുന്നോട്ടുപോകാൻ കഴിയുക. ഇതിന് സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- നിങ്ങളുടെ സർഗ്ഗശേഷിയെ ഉണർത്തുക. ഒരു പരിധിവരെ ചെറിയ വിജയങ്ങൾ സംഭവിച്ചു കഴിഞ്ഞാൽ നശിക്കുന്ന കാര്യമാണ് സർഗ്ഗശേഷി. എന്നാൽ നിരന്തരം നിങ്ങളുടെ സർഗ്ഗശേഷിയെ ഉണർത്തണം. അല്ലെങ്കിൽ അത് നിലനിർത്താൻ ശ്രമിക്കണം. നിങ്ങളുടെ ചിന്തകൾ, പ്രവർത്തികളെല്ലാം സർഗ്ഗശേഷിയെ ഉണർത്താൻ സഹായിക്കുന്നവയാണ്.
- സർഗ്ഗശേഷി ഉണർത്തുവാനുള്ള പ്രധാനപ്പെട്ട കാര്യമാണ് വളരെ സന്തോഷത്തോടെ ഇഷ്ടപ്പെട്ടു ചെയ്യുക എന്നത്. കുറച്ചുദിവസം കഴിയുമ്പോൾ മടി വരുന്ന കാരണം നിങ്ങളുടെ സർഗ്ഗശേഷി നശിക്കുന്നത് കൊണ്ടാണ്. നിങ്ങൾ ചെയ്യുന്ന പ്രവർത്തിയെ സ്നേഹിക്കാതിരിക്കുന്നു എന്നത് മറ്റൊരു കാര്യമാണ്.
- ജീവിതത്തിനെ ബാലൻസ് ചെയ്യാനുള്ള കഴിവ് ഉണ്ടാകണം. ജീവിതത്തിൽ ശരീരം, മനസ്സ് മുതലായ എല്ലാം കാര്യങ്ങളെയും ബാലൻസ് ചെയ്യാനുള്ള കഴിവുണ്ടാവണം. ഒരുപാട് പ്രശ്നങ്ങൾ, വഴക്കുകൾ, കസ്റ്റമറുടെ ചില പ്രശ്നങ്ങൾ, സർക്കാരിന്റെ ചില നയങ്ങൾ, അതുപോലെതന്നെ കുടുംബ പ്രശ്നങ്ങൾ എന്നിവയെല്ലാം പല പോസിറ്റീവ് നെഗറ്റീവ് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കും. ഇങ്ങനെ ജീവിതത്തിൽ സംഭവിക്കുമ്പോൾ അത് ബാലൻസ് ചെയ്യാൻ കഴിയുന്ന ഒരാളായിരിക്കണം നിങ്ങൾ.അങ്ങനെ ഒരു ബാലൻസിംഗ് ടെൻഡൻസി ഉണ്ടെങ്കിൽ മാത്രമേ ബിസിനസ്സിൽ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ.
- നിങ്ങൾ എപ്പോഴും ബിസിനസ്സിൽ പുതുമ കണ്ടെത്തി കൊണ്ടിരിക്കുക. ഓരോ ദിവസം കഴിയുംതോറും ബിസിനസിലും നിങ്ങളിലും ഇമ്പ്രൂവ്മെന്റ്സ് കൊണ്ടുവന്നു കഴിഞ്ഞാൽ അത് ബിസിനസ്സിന്റെ വളർച്ചയ്ക്ക് സഹായകരമായിരിക്കും. അങ്ങനെ പുതുമയ്ക്ക് വേണ്ടിയുള്ള അന്വേഷണം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
- ഭയം ബിസിനസ്സിൽ പിന്നോട്ട് അടിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഭയത്തോടു കൂടി ഏത് കാര്യം ചെയ്യുമ്പോഴും പ്രചോദനം നഷ്ടപ്പെടും. അതുകൊണ്ട് തന്നെ നിർഭയനാകുക എന്നത് ബിസിനസ്സിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയക്കാരെ, തൊഴിലാളികളെ, കസ്റ്റമേഴ്സിനെ, ബിസിനസ് അവസരങ്ങളെ, പരാജയങ്ങൾ മുതലായവയെ ഭയപ്പെടുക. ഇങ്ങനെ നിരവധി ഭയങ്ങൾ ബിസിനസുകാരന് ഉണ്ടാവാറുണ്ട്. ഭയത്തെ പരിപൂർണ്ണമായി ഒഴിവാക്കുക.
- ബിസിനസുകാരന് ക്രിയാത്മകമായ ചിന്തകൾ എപ്പോഴും ഉണ്ടാകണം. വ്യത്യസ്തമായ രീതിയിൽ പോസിറ്റീവായി, ക്രിയാത്മകമായി ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് എപ്പോഴും ഉണ്ടാകണം.
മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ സ്വയം പ്രചോദനത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.
ഫ്രാഞ്ചൈസി ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.