- Trending Now:
ജോലിയുടെ ഭാഗമായി ദീർഘസമയം ഇരുന്നു ജോലിചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. ദീർഘനേരം ഇരിക്കുന്നത് പുകവലിയോളം ദോഷം ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. കുറേസമയം ഇരുന്നുള്ള ജോലി ഒരു അപകടകാരിയാണ് പക്ഷേ നമ്മൾ ആരും അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ഈയൊരു കാരണം കൊണ്ട് തന്നെ ശരീരത്തിന് വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല. വർക്ക് ഫ്രം ഹോം സംവിധാനമെല്ലാം കൂടുതൽ സജീവമായതോടെ ഇരുന്നുള്ള ജോലിക്കാരുടെ എണ്ണവും കൂടി.
ഏറെ നേരം ഇരുന്നു കൊണ്ടും നിന്നുകൊണ്ടും ജോലി ചെയ്യുന്നത് അപകടമാണ്. എന്നാൽ, നിന്നുകൊണ്ട് ജോലി ചെയ്യുന്നവരെ അപേക്ഷിച്ചു ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുക.
മണിക്കൂറുകൾ ഓളം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
എന്നാൽ, ദീർഘ നേരം ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുനതുവഴിയുള്ള പ്രശ്നങ്ങൾ തരണം ചെയ്യാനും വഴിയുണ്ട്. അല്പം ശ്രദ്ധിക്കണം എന്ന് മാത്രം. ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് രണ്ടു മിനിറ്റ് നടക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയ്ക്ക് ഉണർവ്വ് പകരും. കൂടാതെ, എഴുനേറ്റു നിൽക്കുക, ലഘുവ്യായാമങ്ങൾ ചെയ്യുക, ഇടക്കിടെ നിവരുകയും കുനിയുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഏറെ സഹായകമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.