Sections

നുണകളിലൂടെ സെയിൽസ് വർധിപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ട് പിന്നീട് ഉണ്ടകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?

Tuesday, Dec 05, 2023
Reported By Soumya
Dishonesty in Sales

ഒരിക്കലും കള്ളം പറഞ്ഞുകൊണ്ടുള്ള സെയിൽസിന് സെയിൽസ്മാൻ തയ്യാറാകരുത്. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണ് പഴഞ്ചൊല്ല്. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന കള്ളം ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് നെഗറ്റീവ് ആയി തന്നെ വന്ന് ഭവിക്കും. കള്ളം പറഞ്ഞുകൊണ്ട് സെയിൽസ് നടത്തുന്ന നിരവധി സെയിൽസ്മാൻമാർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പക്ഷേ ഇവർ വളരെക്കാലം ഈ മേഖലയിൽ നിലനിൽക്കാൻ സാധ്യതയില്ല. കള്ളം പറഞ്ഞുകൊണ്ട് സെയിൽസ് നടത്തുമ്പോൾ അതിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ദോഷങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ സാധിക്കില്ല എന്ന കാര്യം ഓർമ്മ വേണം. വിശ്വാസമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. വിശ്വാസം ഉണ്ടാകണമെങ്കിൽ നിങ്ങൾ സത്യസന്ധനായ ഒരു വ്യക്തി ആയിരിക്കണം. കള്ളം പറഞ്ഞ് നിൽക്കുന്ന ഒരാൾക്ക് ഒരിക്കലും വിശ്വാസ്യത നിലനിർത്താൻ കഴിയില്ല. അതോടൊപ്പം ആരെയും വിശ്വസിപ്പിക്കാനും സാധിക്കില്ല. പ്രോഡക്റ്റിനെക്കുറിച്ച് അതിന്റെ യഥാർത്ഥ കാര്യങ്ങൾ പറഞ്ഞ് സെയിൽസ് നടത്തുന്ന ഒരാളാണ് ഒരു നല്ല സെയിൽസ്മാൻ. ബുദ്ധിമുട്ടാൻ തയ്യാറല്ലാത്തതു കൊണ്ടാണ് കള്ളങ്ങൾ പറഞ്ഞ് പ്രോഡക്ടുകൾ അടിച്ചേൽപ്പിക്കാൻ നോക്കുന്നത്.
  • സെയിൽസ് എന്ന് പറയുന്നത് ഒരു പൂ കൃഷിയല്ല. കസ്റ്റമേഴ്സിന് നിങ്ങളിൽ നിന്ന് വീണ്ടും പ്രോഡക്റ്റ് വാങ്ങിക്കേണ്ടതും, മറ്റുള്ളവർക്ക് നിങ്ങളെ റെക്കമെന്റ് ചെയ്യേണ്ടതുമായ രീതിയിലാണ് ഒരു സെയിൽ നടത്തേണ്ടത്. നിങ്ങൾ കള്ളം പറഞ്ഞാണ് സെയിൽസ് നടത്തുന്നതെങ്കിൽ അവർക്കത് മനസ്സിലായാൽ വളരെ മോശം രീതിയിൽ ആയിരിക്കും സമൂഹത്തിൽ നിങ്ങളെ കുറിച്ച് പറയുന്നത്. അത് നിങ്ങളുടെ സെയിൽ ജീവിതഭാവി തന്നെ തകർക്കുന്ന തരത്തിൽ ആയിരിക്കും.
  • നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റിന്റെ ഗുണനിലവാരം നിങ്ങൾ ചെക്ക് ചെയ്യണം. ഇത് നല്ല പ്രോഡക്റ്റ് ആണോ ഫാസ്റ്റ് മൂവിങ് ആയിട്ടുള്ളതാണോ സമൂഹത്തിന് ഉപകാരപ്രദമായിട്ടുള്ളവയാണോ ഇങ്ങനെ പല കാര്യങ്ങൾ നോക്കിയിട്ട് വേണം സെയിൽസിൽ ഇറങ്ങാൻ.
  • കള്ളം പറഞ്ഞ് ബിസിനസ് നടത്തുന്ന ആൾ വേറെ ഏത് മേഖലയിൽ പോയാലും വിജയിക്കണമെന്നില്ല. സ്വാഭാവികമായി നെഗറ്റീവ് ഇമേജ് ആയിരിക്കും അയാൾക്ക് സമൂഹത്തിൽ ഉണ്ടാക്കുക. ഇത് തലമുറകളോളം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമായി മാറും.

ജീവിതം എന്ന് പറയുന്നത് പൈസ സമ്പാദിക്കുക മാത്രമല്ല ധാർമികതയും വളരെ പ്രാധാന്യമുണ്ട്. ധാർമികത ഇല്ലാത്ത രീതിയിലുള്ള പ്രോഡക്ടുകളാണ് നിങ്ങൾ വിൽക്കുന്നതെങ്കിൽ അതിന്റെ പ്രശ്നങ്ങൾ നിങ്ങൾക്ക് ഭാവിയിൽ ഉണ്ടാവുക തന്നെ ചെയ്യും. അതുകൊണ്ട് ധാർമികമായ രീതിയിലുള്ള സെയിലുകൾ നടത്താൻ ശ്രമിക്കുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.