ഗുണനിലവാരമുള്ള പ്രോഡക്ടുകൾ നിങ്ങൾ ബിസിനസ് ചെയ്യുക. രണ്ട്തരത്തിലുള്ള ബിസിനസുകാരുണ്ട്. ഗുണനിലവാരമുള്ളതും ഇല്ലാത്തതുമായ പ്രോഡക്ടുകൾ വിൽക്കുന്നവർ. നിങ്ങൾക്ക് പരിപൂർണ്ണമായി വിജയം ലഭിക്കണമെങ്കിൽ ഗുണനിലവാരമുള്ള പ്രോഡക്ടുകൾ വിൽക്കുന്ന ഒരു ബിസിനസുകാരൻ ആവുക എന്നത് പ്രധാനമാണ്. നമ്മുടെ രാജ്യത്ത് ഗുണനിലവാരം ഇല്ലാത്ത പ്രോഡക്ടുകൾ വിൽക്കുന്നതിന് എതിരെ നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും ആ നിയമങ്ങൾ അനുസരിക്കാതെ പലരും ഗുണനിലവാരം ഇല്ലാത്ത പ്രോഡക്ടുകൾ വിൽക്കുന്നവരാണ്. ഉദാഹരണമായി കഴിക്കുന്ന ആഹാരത്തിലും, ഹോട്ടൽ റൂം ബിസിനസ് നടത്തുന്നവരും, മരുന്നുകൾ, ബിവറേജ് ഐറ്റം ഇവ വിൽക്കുന്നവർ ഇവിടെ നിലവാരമുള്ള പ്രോഡക്ടുകൾ മാത്രമാണ് വിൽക്കേണ്ടത്. ഇത്തരം സാധനങ്ങൾ വളരെ കൂടുതലായി മനുഷ്യർ ഉപയോഗിക്കുന്നവയാണ്. ഇവ നിലവാരം കുറഞ്ഞവയാണെങ്കിൽ അവരുടെ ജീവന് തന്നെ ആപത്ത് ഉണ്ടാകും. അല്പ ലാഭത്തിനുവേണ്ടി ഈ പ്രോഡക്ടുകൾ വിൽക്കുന്നവർ ഒരുതരത്തിലും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. നല്ല നിലവാരമുള്ള പ്രോഡക്ടുകൾ വിറ്റാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- ഗുണനിലവാരവും നിയമവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഗുണനിലവാരമില്ലാത്ത പ്രോഡക്ടുകൾ വിൽക്കുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ അതിന്റെ വിപത്ത് നേരിടുവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫുഡ് ഇൻഡസ്ട്രി പോലുള്ള ബിസിനസ് ചെയ്യുന്നവർക്ക് വളരെ ഗുണനിലവാരമുള്ള പ്രോഡക്ടുകൾ അത്യാവശ്യമാണ്. ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്നവരും ഗുണനിലവാരത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. കാരണം ഇങ്ങനെയുള്ള പ്രോഡക്ടുകൾ വിൽക്കുന്ന സമയത്ത് നിലവാരമില്ലാത്തവയാണെങ്കിൽ അത് ചിലപ്പോൾ വൻ ദുരന്തങ്ങൾ വരെ ഉണ്ടാക്കാം. ഇവ ശ്രദ്ധിക്കാതെ ബിസിനസുകൾ ചെയ്ത് വളരെ അപകടത്തിൽ പെടുന്ന ധാരാളം ബിസിനസുകാരുണ്ട്.
- ഗുണ നിലവാരത്തിന്റെ അർത്ഥം മനസ്സിലാക്കുക. നിലവാരത്തിന്റെ അർത്ഥം പല മേഖലകളിലും പല രീതിയിലാണ്. കീറി പറിഞ്ഞ, അഴുക്ക്പുരണ്ട വസ്ത്രങ്ങൾ ധരിച്ചിരുന്ന ഒരാൾക്ക് ഗുണനിലവാരമുള്ള വസ്ത്രം എന്ന് പറയുന്നത് കീറാത്തതും അഴുക്ക് പറ്റാത്തതുമായ ഒരു വസ്ത്രമാണ്. എന്നാൽ വളരെ വൃത്തിയായി നടക്കുന്ന ഒരാൾക്ക് ബ്രാൻഡഡ് ആയിട്ടുള്ള വസ്ത്രങ്ങൾ ആയിരിക്കും അയാൾക്ക് ഗുണകരമായിട്ടുള്ളത്. അതുപോലെ നിങ്ങൾ ചെയ്യുന്ന ബിസിനസ് സെഗ്മെന്റിലെ ആൾക്കാരുടെ ഇഷ്ടങ്ങൾ അനുസരിച്ച് അവർക്ക് വേണ്ടുന്നത് എന്താണെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗുണനിലവാരം മനസ്സിലാക്കേണ്ടത്.
- നിങ്ങളുടെ പ്രോഡക്ടിന് ഒരു സ്റ്റാൻഡേർഡ് ഉണ്ടാവുക. ഏതൊരു പ്രോഡക്റ്റിനും ഒരു സ്റ്റാൻഡേർഡ് സർക്കാർ തന്നെ തീരുമാനിച്ചിട്ടുണ്ട്. അല്ലെങ്കിൽ വ്യാവസായിക അടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുണ്ട്. ആ സ്റ്റാൻഡേർഡിൽ എല്ലാം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. അങ്ങനെ ഏത് പ്രോഡക്റ്റ് ആയാലും ആ സ്റ്റാൻഡേർഡ് പാലിക്കാത്ത പ്രോഡക്ടുകൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ലീഗൽ സ്റ്റാൻഡേർഡ് നിങ്ങൾ കീപ് ചെയ്യുക.
- നിരന്തരമായി നിങ്ങൾ പ്രോഡക്റ്റിനെ മെച്ചപ്പെടുത്തുക. ഇതിന് ഇന്നോവേഷൻസ് വളരെ അത്യാവശ്യമാണ്. പ്രോഡക്ടുകൾ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ആക്കാം എന്നതിന് വേണ്ടിയുള്ള റിസർച്ച് ഒരു ഭാഗത്ത് എപ്പോഴും ഉണ്ടായിരിക്കണം. നല്ല കമ്പനികൾ ഇങ്ങനെയാണ് ചെയ്യുന്നത്. ഒരു പ്രോഡക്റ്റ് ഉണ്ടാക്കി അതിനെ അതുപോലെ നിലനിർത്താൻ അല്ല ന്യൂനതകൾ മാറ്റി അതിൽ എങ്ങനെ പുതുമകൾ സൃഷ്ടിക്കാം എന്ന് എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കും. ഇത് ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിൽ ഉപഭോക്താവിന്റെ അഭിപ്രായങ്ങളും വളരെയധികം സ്വാധീനിക്കും.
ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ മുന്നോട്ടുപോവുക. ഇത് കാലഘട്ടത്തിന്റെയും നിങ്ങളുടെയും ഇല്ലെങ്കിൽ സമൂഹത്തിന്റെയും ഒക്കെ ആവശ്യമാണെന്ന് ഓർക്കുക.
നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും സ്റ്റാഫുകൾ കൊഴിഞ്ഞുപോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.