Sections

ക്വീനോവ എന്ന സൂപ്പർ ഫുഡിന്റെ ഗുണങ്ങളെന്തെല്ലാം?

Monday, Nov 06, 2023
Reported By Soumya
Quinoa

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ 'സൂപ്പർ ഫുഡ്', 'സൂപ്പർ ഗ്രെയ്ൻ' എന്നൊക്കെയാണ് കീൻവയുടെ വിശേഷണങ്ങൾ Quinoa യെ ക്വിനോവ എന്നും കാന്വാവ എന്നും ഒക്കെ ഉച്ചരിക്കാം. സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. പ്രോട്ടീൻ, ഫൈബർ, വൈറ്റമിനുകൾ ധാതുക്കൾ ഇവയെല്ലാം കീൻവയിലുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആണിത്.

Chenopodium quinoa എന്ന സസ്യത്തിന്റെ മഞ്ഞനിറത്തിലുള്ള വിത്തുകളാണ് കീൻവ. പെറു ആണ് കീൻവയുടെ ജന്മദേശം. വേവിക്കുമ്പോൾ മൃദുവും ഫ്ലഫിയും ആകുന്ന കീൻവയ്ക്ക് നട്സിന്റെയൊക്കെ ഒരു രുചിയാണ്. ഇത് പൊടിയാക്കാം, കീൻവ ഫ്ലേക്സ് ആക്കാം. കൂടാതെ പാസ്ത, ബ്രെഡ് ഇതൊക്കെ കീൻവ കൊണ്ടുണ്ടാക്കാം. കീൻവ ഏതാണ്ട് 1,800 ൽ അധികം തരമുണ്ട്. വെള്ള നിറമുള്ളതിനാണ് രുചി കൂടുതൽ. കൂടുതൽ പോഷകങ്ങൾ അടങ്ങിയത് ചുവപ്പ് കീൻവയിലാണ്.

ക്വിനോവയുടെ ഗുണങ്ങൾ:

  • ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കും.
  • ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും.
  • ഇതിന് കൊളസ്ട്രോൾ കുറയ്ക്കുന്ന ഫലമുണ്ടാകാം.
  • പോഷകാഹാരക്കുറവ് ഇത് പരിഹരിക്കും.
  • ഗ്ലൂറ്റൻ രഹിത ഭക്ഷണത്തിനുള്ള നല്ലൊരു ബദലായിരിക്കാം ഇത്.
  • ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
  • ഇത് ആൻറി-ഇൻഫ്ലമേറ്ററി ആണ്.

ക്വിനോവ എങ്ങനെ ഉപയോഗിക്കാം?

ക്വിനോവ ഇനിപ്പറയുന്ന രീതികളിൽ ഉപയോഗിക്കാം.

  • പ്രഭാതഭക്ഷണമായി.
  • ശിശു ധാന്യ ഭക്ഷണമായി.
  • പോപ്കോൺ പോലെ.
  • പൊടിച്ച് മാവ് ആയി ഉപയോഗിക്കാം.
  • സലാഡുകളിൽ ചേർത്തുപയോഗിക്കാം
  • ബ്രെഡ്, നൂഡിൽസ്, പാസ്ത എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
  • വിത്തുകൾ മുളപ്പിച്ച് കഴിക്കാം.

ക്വിനോവയുടെ പാർശ്വഫലങ്ങൾ

ക്വിനോവ മൂലമുണ്ടാകുന്ന അലർജി പ്രതികരണങ്ങളെക്കുറിച്ച് റിപ്പോർട്ടുകളുണ്ട്. അതിനാൽ, ക്വിനോവ കഴിക്കുന്നതിനുമുമ്പ് അലർജിയില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.