Sections

ബിസിനസിൽ ഡോക്യുമെന്റേഷൻ പ്രാവർത്തികമാക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാം

Thursday, Apr 04, 2024
Reported By Soumya
Business Documentation

ബിസിനസ്സുകാർക്ക് എഴുതിവയ്ക്കുവാനുള്ള ശീലം വളരെ കുറവാണ്. ബിസിനസിലെ കാര്യങ്ങൾ ഒക്കെ മനക്കണക്കായി ചെയ്യുവാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ഏതൊരു കാര്യവും ഡോക്യുമെന്റേഷൻ ചെയ്യുന്നത് വളരെ നല്ലതാണ്. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ ഡോക്യുമെന്റേഷൻ ചെയ്യുന്നതിന് വേണ്ടി പല മെത്തേഡുകൾ ഉണ്ട്. മൊബൈലിൽ ഫേസ്ബുക്കിലോ സോഷ്യൽ മീഡിയയിലോ സമയം ചെലവഴിക്കുന്ന സമയത്ത് കുറച്ച് സമയം ബിസിനസിൽ ഡോക്യുമെന്റേഷൻ ചെയ്യാൻ വേണ്ടി ശ്രമിക്കണം. ഇത് നിങ്ങളുടെ വരവ് ചിലവ് കണക്കുകൾ ആഡ് ചെയ്യുന്നതിനും, മികച്ച കാര്യങ്ങൾ ആലോചിച്ചുകൊണ്ട് നല്ല തീരുമാനങ്ങൾ എടുക്കുന്നതിനും, ഓരോ ദിവസത്തെ അവലോകനം ചെയ്യുന്നതിനും, ഇങ്ങനെ എഴുതുന്നത് നല്ലതാണ്. ഇങ്ങനെ ഡോക്യുമെന്റേഷൻ ചെയ്താൽ എന്തൊക്കെ കാര്യങ്ങൾ ബിസിനസ്സിൽ നേടാൻ കഴിയും എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • എല്ലാദിവസവും ബിസിനസ്സിന്റെ വരവ് ചിലവ് കണക്കുകൾ ഒരു ഭാഗത്ത് എഴുതുക, ബിസിനസിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എഴുതി വയ്ക്കുക, ഇങ്ങനെ എഴുതുന്ന ശീലം നിങ്ങൾക്കുണ്ടാകുന്നെങ്കിൽ ബിസിനസിന് വളരെ ഗുണം ചെയ്യും. ബിസിനസിൽ നിങ്ങൾ ചെയ്ത ഏറ്റവും ഗുണകരമായ കാര്യവും ഏറ്റവും മോശം പ്രവർത്തിയും ഏതൊക്കെയാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
  • നിരന്തരമായി ഉണ്ടാകുന്ന തെറ്റുകൾ പരിഹരിക്കാൻ സാധിക്കും. ചെറിയ ചെറിയ തെറ്റുകളാണ് വലിയ അബദ്ധങ്ങളിലേക്ക് കൊണ്ടെത്തിക്കുക, ഇങ്ങനെ ചെറിയ തെറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതിലൂടെ വലിയ അബദ്ധങ്ങൾ മാറ്റി മുന്നോട്ടു പോകുവാൻ കഴിയും.
  • പലരും ബിസിനസ് തുടങ്ങുകയും പിന്നീട് അതിൽ നിന്നും ശ്രദ്ധ മാറി പോവുകയും ചെയ്യാറുണ്ട്, പക്ഷേ ഇങ്ങനെ സ്ഥിരമായി എഴുതി വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ എപ്പോഴും ബിസിനസിന്റെ വളർച്ചയിലും അതിന്റെ ഗുണങ്ങളിലും ആയിരിക്കും.
  • ബിസിനസ്സിന്റെ നിയന്ത്രണം നിങ്ങളുടെ കയ്യിലായിരിക്കും. ഓരോ ദിവസത്തെ ചെറിയ ചെറിയ മാറ്റങ്ങളും ചലനങ്ങളും അറിയുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം ആ ബിസിനെസ്സിലെ നിയന്ത്രണം അവരുടെ കൈയിൽ കൊണ്ടുവരാൻ സാധിക്കും.
  • സ്വയം പരിശീലനമാണ് ഇങ്ങനെ ഡോക്യുമെന്റേഷൻ ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റൊരു കാര്യം.ഓരോ ദിവസം ഡോക്കുമെന്റേഷൻ ചെയ്യുമ്പോൾ ബിസിനസിന്റെ വളർച്ച തളർച്ച എന്നിവയെക്കുറിച്ച് എഴുതുന്നത് ഒരു മികച്ച പരിശീലനമാണ്. ഇങ്ങനെ ചെയ്യുന്ന ഒരാൾ മറ്റു ബിസിനസുകാരെ സഹായിക്കാൻ കഴിവുള്ള ഒരാളായി മാറും. വലിയ ബിസിനസുകൾ ചെയ്യുവാനുള്ള കഴിവ് അറിയാതെ തന്നെ നിങ്ങളിൽ വന്നെത്തും.
  • സ്റ്റാഫുകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ ഇതുകൊണ്ട് സാധിക്കും. സ്റ്റാഫുകൾ ഇപ്പോൾ എവിടെ നിൽക്കുന്നു അവരിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം, അവരുടെ കഴിവുകൾ എന്തൊക്കെയാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും.
  • സ്റ്റാഫുകളെ വിലയിരുത്തുന്നത് പോലെ തന്നെ കസ്റ്റമർ വിലയിരുത്താനും നിങ്ങൾക്ക് സാധിക്കും. കസ്റ്റമർക്ക് എന്തൊക്കെയാണ് പ്രത്യേകിച്ച് വേണ്ടത് അവരുടെ സംതൃപ്തി എന്താണ് അതെങ്ങനെ കൂടുതലായി വർദ്ധിപ്പിക്കാം എന്നുള്ള കാര്യങ്ങൾ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കും. അതാത് ദിവസങ്ങളിൽ ഡോക്യുമെന്റേഷൻ നടത്തുന്നത് ഇല്ലെങ്കിൽ ബിസിനസിനെക്കുറിച്ചു മാത്രം ഡയറി എഴുതുന്നത് കൊണ്ട് ലഭിക്കും.

രാത്രി ഉറങ്ങുന്നതിനു മുൻപായി ബിസിനസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്തൊക്കെ ഉയർച്ചയുണ്ടായി ഇന്ന് എന്തൊക്കെ സംഭവിച്ചു എന്നുള്ള കാര്യങ്ങൾ എഴുതി വയ്ക്കുന്നത് അതിന് എന്തൊക്കെ ബിസിനസ് വിപുലീകരിക്കാൻ വേണ്ടി എന്തൊക്കെയാണ് വേണ്ടത് എന്നൊക്കെ എഴുതി വയ്ക്കുന്ന ഒരാളിനെ സംബന്ധിച്ച് അയാളുടെ ബിസിനസ്സിൽ വളരെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.