ശരീരത്തിന് ഭംഗിയും ആരോഗ്യവും ഉണ്ടാകുന്നതിന് ശരിയായ ആഹാരക്രമം മാത്രമല്ല വ്യായാമവും വളരെ അത്യാവശ്യമാണ്. വളരെ നല്ല രീതിയിൽ ഡയറ്റ് നോക്കി ആഹാരം ക്രമീകരണം നടത്തുന്നവർ പോലും വ്യായാമത്തെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നില്ല. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ആഹാരം പോലെ തന്നെ വ്യായാമവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. വ്യായാമമില്ലായ്മ കൊണ്ടുള്ള ചില ദോഷങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം
പേശിക്ക് ബലക്കുറവ്, പൊണ്ണത്തടി, ക്ഷീണം, അലസത, ഹൃദയസംബന്ധമായ രോഗങ്ങൾ, ഉറക്കക്കുറവ്, തുടർച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ തുടങ്ങി ലിസ്റ്റ് അങ്ങനെ നീണ്ടു പോകുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഇനി നമുക്ക് വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
- ഇന്ന് ചെറുപ്പക്കാരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗം വ്യായാമം കൊണ്ട് ഒരു പരിധിവരെ തടയാൻ സാധിക്കും.
- ഇന്നത്തെ ന്യൂജൻ ലോകത്ത് വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. യുവാക്കൾ വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അവർ ദിവസവും കഴിക്കുന്ന ജങ്ക് ഫുഡ് അവരുടെ ജീവിതത്തിൽ ശാരീരിക ക്ഷമത വളരെയധികം കുറയ്ക്കുന്നു.
- വ്യായാമം നിങ്ങളുടെ ശരീരഭാരം അധികരിക്കാതെ നിലനിർത്താൻ സഹായിക്കുന്നു. നിങ്ങൾ അമിതഭാരമുള്ളവരാണെങ്കിൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമാകുന്നു. വ്യായാമം ചെയ്യുമ്പോൾ അധിക കലോറികൾ എരിച്ചു കളയുന്നു. ശരിയായ വ്യായാമത്തിലൂടെ ശരീരഭാരം കൂട്ടുന്നതിനും നമുക്ക് സാധിക്കും.
- ഇത് നിങ്ങളുടെ പേശികൾ വികസിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടുന്നു.
- കൃത്യമായ വ്യായാമം കൊണ്ട് നടുവേദന, കഴുത്ത് വേദന, കാൽമുട്ട് വേദന തുടങ്ങിയവ അകറ്റുന്നു.
- മറ്റ് ചികിത്സകൾക്കൊപ്പം ടൈപ്പ് 2 ഡയബറ്റിസ് കൃത്യമായ വ്യായാമത്തിലൂടെ ഒരു പരിധി വരെ തടയാൻ കഴിയും.
- എല്ലുകളുടെ ബലക്ഷയം കുറയ്ക്കാൻ അല്പം നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമമുറകൾ വളരെ പ്രധാനമാണ്.
- വളരെ നന്നായി ദിവസവും വ്യായാമം ചെയ്യുന്നവർക്ക് അൽഷിമേഴ്സ് ഡിസീസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
- ദിവസവും 30 - 40 മിനിറ്റ് വരെ സ്ഥിരമായി വ്യായാമം ചെയ്യുന്നത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. പുതിയ നാഡി കോശങ്ങളുണ്ടകുന്നതിന് ഇത് സഹായിക്കും.
- തുടർച്ചയായ വ്യായാമത്തിലൂടെ ഉത്കണ്ഠ കുറയ്ക്കുവാനും, ആത്മവിശ്വാസം ഉയർത്തുവാനും സാധിക്കും. ഇത് നമുക്ക് മാനസിക സന്തോഷം പ്രദാനം ചെയ്യും.
- നിശബ്ദ കൊലയാളിയെന്നറിയപ്പെടുന്ന രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താനും തുടർച്ചയായ വ്യായാമം കൊണ്ട് സാധിക്കും.
- വ്യായാമം ശീലമാക്കുന്നതിലൂടെ നമ്മുടെ ഇമ്മ്യൂണിറ്റി പവർ കൂടുകയും പനി ജലദോഷം പോലെയുള്ള പകർച്ചവ്യാധികൾ പിടിപെടുന്നതും കുറയും.
- സ്ഥിരമായ വ്യായാമത്തിലൂടെ നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ (HD L) അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ (LDL) ന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രക്തധമനികളിൽ ഫാറ്റടിഞ്ഞു കൂടുന്നതിനുള്ള സാധ്യത കുറയുന്നു.
- ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ ഒരു പരിധിവരെ വ്യായാമം കൊണ്ട് കുറയ്ക്കാൻ കഴിയും. സ്ഥനാർബുദം കൂടൽ ശ്വാസകോശ അർബുദങ്ങൾ എന്നിവ ഉണ്ടാകുന്നതിന്റെ സാധ്യത കുറയുന്നതായി പഠനങ്ങൾ പറയുന്നു.
- മിതമായ തീവ്രതയുള്ള വ്യായാമം കോശങ്ങളുടെ വാർദ്ധക്യത്തെ മന്ദീഭവിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വ്യായാമം ചെയ്യുന്നത് ആയുസ്സ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്
എല്ലാ വ്യായാമ മുറകളും എല്ലാവർക്കും ചെയ്യാൻ കഴിയുകയില്ല. വ്യായാമത്തിന്റെ ദൈർഘ്യം, ഏത് ടൈപ്പ് വ്യായാമമാണ് ചെയ്യേണ്ടത് എന്നതൊക്കെ ആ വ്യക്തിയുടെ പ്രായം, ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ നിങ്ങൾ പരിശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും എന്നത് തീർച്ചയാണ്.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണരീതികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.