Sections

ബദാം കുതിർത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെന്തെല്ലാം?

Tuesday, Aug 08, 2023
Reported By Soumya
Almond

ഡ്രൈയ് നട്ട്സിൽ ഏറ്റവും പോഷകസമ്പുഷ്ടമായതാണ് ബദാം. കുതിർത്ത ബദാമിന്റെ ഗുണങ്ങൾ ഏറെയാണ്. വളരെ ഗുണങ്ങളുള്ള ബദാമിന് കടുപ്പമേറിയതും കഠിനവുമായ ഘടനയുണ്ട്, അത് ദഹിക്കാൻ പ്രയാസമാണ്. എന്നാൽ ബദാം കുതിർക്കുന്നത് അവയെ മൃദുവാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ദഹിക്കാനും എളുപ്പമാക്കുന്നു. കുതിർത്ത ബദാം ചവയ്ക്കാൻ എളുപ്പമാണ്, മാത്രമല്ല ഇതിന്റെ പോഷക ലഭ്യത വർദ്ധിക്കുന്നു.

കുതിർത്ത ബദാമിന്റെ ഗുണങ്ങൾ ഏറെയാണ്. ഇടനേരങ്ങളിൽ സ്നാക്സായി മധുരപലഹാരങ്ങളും ബേക്കറി സാധനങ്ങളും കഴിക്കുന്നതിനു പകരം കുതിർത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ബദാമിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, പ്രോട്ടീനും ഫൈബറും കൂടുതലാണ്, ഇത് നിങ്ങൾക്ക് മികച്ച ലഘുഭക്ഷണമായി മാറുന്നു. കുതിർത്ത ബദാമിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ശരീരഭാരം കുറയ്ക്കാൻ

കുതിർത്ത ബദാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുവാനും നിയന്ത്രിക്കുവാനും സഹായിക്കുന്നു. ഉപാപചയ പ്രവർത്തനത്തെ ഉയർത്തുന്നു. ശരീരത്തിലെ ജലത്തിന്റെ ഭാരം കുറയ്ക്കാനും കൊഴുപ്പ് അകറ്റുവാനും ഇത് സഹായിക്കുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന മോണോ അൺസാചുറേറ്റുകൾ വിശപ്പിനെ തടയുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.

ദഹന വ്യവസ്ഥയെ സഹായിക്കുന്നു

ബദാം കുതിർത്തത് കഴിക്കുന്നതിന് മറ്റൊരു ഗുണകരമായ കാര്യം ഇത് ദഹന പ്രക്രിയയെ ലഘൂകരിക്കുന്നു എന്നതാണ്. കുതിർത്ത ബദാം ലിപേസ് എന്ന ലിപിഡ് ബ്രേക്കിംഗ് എൻസൈം പുറത്തുവിടുന്നു. ഇത് ഭക്ഷണത്തിലെ കൊഴുപ്പുകളിൽ പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു, അതിനാൽ ശരീരത്തിന്റെ ദഹനവ്യവസ്ഥയെ ഇത് സഹായിക്കുന്നു.

ഗർഭകാല സംരക്ഷണം

സ്വാഭാവിക പ്രസവത്തിന് സഹായിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഫോളേറ്റുകളുടെ മിമികച്ച ഉറവിടമാണ് ഇത്. അസംസ്കൃത ബദാം ഫോളേറ്റുകളുടെ നല്ല ഉറവിടമാണെങ്കിലും, കുതിർത്താൽ, പോഷകങ്ങളുടെ ആഗിരണം ചെയ്യാനുള്ള ശക്തി വർദ്ധിക്കുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന ഫോളിക്കാസിഡ് നവജാത ശിശുക്കളിൽ ജനന വൈകല്യങ്ങൾ ഉണ്ടാക്കുന്നത് കുറയ്ക്കുന്നു. ഇത് ഗർഭപിണ്ഡത്തിന്റെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ശരിയായ വികാസത്തിന് സഹായിക്കുന്നു.

ക്യാൻസറിനെ തടയുന്നു

കുതിർത്ത ബദാമിൽ ക്യാൻസറിനെ ചെറുക്കാൻ അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 17 അടങ്ങിയിട്ടുണ്ട്. കുതിർത്ത ബദാം കഴിച്ചാൽ പോസ്ട്രേറ്റ്, സനാർബുദ ക്യാൻസർ എന്നിവയെ തടയാം. ക്യാൻസറിനെ തടയുന്ന വിറ്റാമിൻ ഇ യും, ഫ്ളേവനോയിഡുകളും അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യത്തിന്

കുതിർത്ത ബദാം കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. ഇത് എച്ച്ഡിഎൽ കൂട്ടുന്നതിനും എൽഡിഎൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിന് ഹൃദയാഘാതം തടയാനുള്ള കഴിവുണ്ട്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്ന സംയുക്തമായ ആൽഫടോക്കോ ഫെറോളിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.