Sections

ദിവസവും ആപ്പിൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം

Sunday, Jul 23, 2023
Reported By Admin
Apple

ദിവസേന ആപ്പിൾ കഴിക്കുന്നവർക്ക് ഡോക്ടറെ കാണേണ്ട ആവശ്യം വരില്ല എന്ന ഒരു ചൊല്ലുണ്ട്. അമൂല്യമായ പോഷകാഹാരം എന്നതിലുപരി ആപ്പിളിന് ഔഷധമൂല്യം ഏറെ ഉണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സും ഫൈബറും വൈറ്റമിനുമെല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. മികച്ചൊരു എനർജി ബൂസ്റ്റർകൂടിയാണ് ആപ്പിൾ. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങളാണ് എനർജി നൽകാൻ സഹായിക്കുന്നത്. അയണിന്റെ കലവറയാണ് ആപ്പിൾ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് വിളർച്ച തടയാൻ ആപ്പിൾ സഹായിക്കും.

സ്ഥിരമായി ആപ്പിൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമെന്ന് നോക്കാം

  • ആപ്പിൾ കഴിക്കുന്നതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുനതാണ്. ആപ്പിളിലുള്ള ഫ്ളവനോയിഡ് അർബുദകോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.
  • ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നതു ശീലമാക്കിയാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താനാവും.
  • പല്ലുകളുടെ ആരോഗ്യത്തിന് ദിവസവും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ ചവച്ച് അരച്ച് കഴിക്കുമ്പോൾ ഉണ്ടാകുന്ന ഉമിനീര് പല്ലുകളില് കേട് ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടഞ്ഞുനിർത്താനും, പല്ലിലെ കറ നീക്കം ചെയ്യാനും സാധിക്കും.
  • ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാൻ ആപ്പിൾ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും, മിനറൽസും, രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്കു വരാതെ സംരക്ഷിക്കുന്നു.
  • അമിതവണ്ണം കുറയ്ക്കുന്നതിനും ആപ്പിൾ സഹായകരമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ കഴിക്കുമ്പോൾ വയറ് പെട്ടെന്ന് നിറഞ്ഞതായി നമുക്ക് അനുഭവപ്പെടും.
  • സ്ഥിരമായി ആപ്പിൾ കഴിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന കുട്ടികൾക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ പറയുന്നു.
  • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഓർമ്മക്കുറവ് മൂലമുണ്ടാകുന്ന അൽഷിമേഴ്സിനെ തടയുന്നു. ആപ്പിൾ ജ്യൂസ് കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർധിപ്പിക്കുന്നു.
  • പച്ച ആപ്പിളിൽ കൊഴുപ്പ് കുറവാണ്, ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം കൂടാതെ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.