- Trending Now:
ജീവിതത്തിൽ മുന്നേറുന്നതിന് സവിശേഷ ശ്രമം ആവശ്യമാണ്. പലരും കിട്ടുന്ന വേതനത്തിനനുസരിച്ച് മാത്രം ജോലി ചെയ്യുന്നവരാണ്. ചിലർ ലഭിക്കുന്ന വേതനത്തിനനുസരിച്ച് പോലും ജോലി ചെയ്യാറില്ല. എന്നാൽ വിജയിച്ച ആളുകൾ അവർക്ക് കിട്ടുന്ന വേതനത്തിനേക്കാളും കൂടുതൽ ജോലി ചെയ്തവരായിരിക്കും. ഇങ്ങനെ നിങ്ങൾക്ക് ലഭിച്ച വേതനത്തിനേക്കാളും കൂടുതൽ ജോലി ചെയ്താൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ഇത്രയും ഗുണങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്ന ആളുകൾക്ക് കിട്ടാറുണ്ട്. ശ്രദ്ധിക്കുക പല ആൾക്കാരും ജീവിതത്തിൽ പരാതി പറയുന്നത് മുന്നേറാൻ കഴിയുന്നില്ല, വിജയിക്കാൻ കഴിയുന്നില്ല എന്നൊക്കെ പരാതി ഉണ്ടാകും. ഇതിന്റെ പ്രധാനപ്പെട്ട കാരണം നിങ്ങൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ കഴിവില്ലാത്തതുകൊണ്ടാണ്. നിങ്ങൾക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ പ്രകൃതിക്ക് തിരിച്ചു കൊടുത്താൽ മാത്രമേ അതിനനുസരിച്ചുള്ള റിസൾട്ട് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ കിട്ടുന്നതിനേക്കാൾ കൂടുതൽ കൊടുക്കാൻ ശ്രമിക്കുക. ഇതിന്റെ അർത്ഥം നിങ്ങൾക്ക് കിട്ടുന്ന കാശ് വലിച്ചുവാരി ചിലവാക്കുക എന്നതല്ല. പക്ഷേ നിങ്ങളുടെ പ്രവർത്തി കൊണ്ട് കൂടുതൽ കൊടുക്കാൻ ശ്രമിക്കുക എന്നതാണ്. ഉദാഹരണമായി ജോലി ചെയ്യുന്ന സമയത്ത് ആ സ്ഥാപനത്തിന് നിങ്ങൾക്ക് തന്നിരിക്കുന്ന ജോലി വളരെ മികവാർന്ന രീതിയിൽ ഭംഗിയായി ചെയ്ത് തീർക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.