നിങ്ങളുടെ സ്ഥാപനത്തെ ഡിജിറ്റലാക്കിയാലുള്ള ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- ബിസിനസുകൾ ഡിജിറ്റലാക്കിയാൽ അത് നിങ്ങളുടെ സ്ഥാപനത്തിന്റെ വളർച്ചയെ വളരെയധികം സഹായിക്കും. മാനുവലായി ചെയ്യുന്നതിൽ പല തെറ്റുകളും വരാൻ സാധ്യതയുണ്ട്. ഡിജിറ്റലായി ചെയ്യുന്ന സമയത്ത് കാര്യക്ഷമത വർധിപ്പിക്കാൻ കഴിയും.
- പുതിയ കസ്റ്റമേഴ്സിനെ വളരെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ഏത് സ്ഥലത്തുള്ളതും ഏതു വിഭാഗക്കാരെയും കസ്റ്റമറാക്കാൻ ഏറ്റവും എളുപ്പം ഡിജിറ്റൽ മേഖലയിലൂടെയാണ്.
- ഉപഭോക്താക്കളെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകും.ഉപഭോക്താക്കൾ സംതൃപ്തരാണോ ഇല്ലയോ എന്നുള്ളത് ഡിജിറ്റൽ മാർക്കറ്റിംഗ് വഴി അറിയാൻ സാധിക്കും. അവരുടെ കമന്റ്,മെസ്സേജുകളും കാണുമ്പോൾ അവർ സംതൃപ്തരാണോ അല്ലയോ എന്ന് അറിയാൻ സാധിക്കും.
- ഉപഭോക്താക്കളുടെ അഭിരുചി വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.
- ഇന്നോവേഷൻസ് വർദ്ധിപ്പിക്കാൻ സാധിക്കും. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ പുതിയ ആശയങ്ങൾ പരീക്ഷിക്കാൻ സാധിക്കും. ഒരു പ്രോഡക്റ്റ് വന്നുകഴിഞ്ഞാൽ അത് ആളുകൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന കാര്യങ്ങൾ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ വളരെ വേഗത്തിൽ അറിയാൻ സാധിക്കും.
- തീരുമാനങ്ങൾ എടുക്കാൻ വളരെ വേഗത്തിൽ സാധിക്കും.
- ഇന്നത്തെ ആധുനികകാലത്ത് ഡേറ്റയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഈ ഡേറ്റ്കൾ ഉപയോഗിച്ചുകൊണ്ട് തീരുമാനങ്ങൾ വളരെ വേഗത്തിൽ എടുക്കാൻ സാധിക്കും.
- ചിലവു ചുരുക്കി ചെയ്യാൻ സാധിക്കും. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ മാർക്കറ്റിംഗ് ചെയ്യാൻ പറ്റുന്ന മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി ഏറ്റവും കുറഞ്ഞ ചിലവിൽ ഉപഭോക്താക്കളുടെ അടുത്തേക്ക് എത്തിക്കാൻ കഴിയുന്ന രീതിയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.
- ലോകം മുഴുവൻ നിങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ യഥാർത്ഥ കസ്റ്റമറുമായി ഡിജിറ്റൽ മാർക്കറ്റിംഗ് വഴി കോൺടാക്ട് ചെയ്യാൻ സാധിക്കും.
- ഇന്നത്തെ കാലഘട്ടം അനുസരിച്ച് ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ അല്ലാതെ പുതുതലമുറകളെ ആകർഷിക്കാൻ സാധിക്കില്ല. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ സാധനങ്ങൾ വാങ്ങുന്നത് ഡിജിറ്റൽ മാർക്കറ്റിംഗിലൂടെയാണ്. അവരുമായി കണക്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ ബിസിനസിന്റെ വലിയ ഒരു വോളിയം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
- ഡിജിറ്റൽ മാർക്കറ്റിംഗ് നമുക്ക് സ്വയം ചെയ്യാൻ സാധിക്കും. മറ്റാരുടെയും സഹായമില്ലാതെ തന്നെ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. വലിയ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്റ്റാഫിനെ വച്ച് ചുരുങ്ങിയ ചെലവിൽ ഇത് ചെയ്യാൻ സാധിക്കും. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചുകൊണ്ട് വളരെ നിസ്സാരമായ ചുരുങ്ങിയ സമയത്തുതന്നെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഡിജിറ്റൽ ബിസിനസ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ബിസിനസിൽ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.