Sections

ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ ബിസിനസിനുണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാം?

Monday, Sep 04, 2023
Reported By Soumya
Digital Marketing

നിങ്ങൾ ഓൺലൈൻ വഴി നിങ്ങളുടെ ബിസിനസ്സ് വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള വഴിയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. നിങ്ങളുടെ സ്ഥാപനത്തിന് ഡിജിറ്റൽ മാർക്കറ്റിങ്ങ് നടത്തിയിലുള്ള ഗുണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • പ്രായം, ലിംഗഭേദം, താൽപ്പര്യം, വിഷയങ്ങൾ, കീവേഡുകൾ, വെബ്സൈറ്റുകൾ, നഗരം, പിൻ കോഡ് എന്നിവ ഉൾപ്പെടെ കൃത്യമായി ഉപഭോക്താക്കളെ ടാർഗെറ്റുചെയ്യാൻ ഡിജിറ്റൽ മാർക്കറ്റിംഗ് പരസ്യദാതാക്കളെ അനുവദിക്കുന്നു.
  • ഡിജിറ്റൽ മാർക്കറ്റിലൂടെ നിങ്ങൾ കൊടുക്കുന്ന പരസ്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിൽ അവയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും പക്ഷേ പരമ്പരാഗത മാർക്കറ്റിംഗിൽ അത് സാധ്യമല്ല.
  • ഡിജിറ്റൽ മാർക്കറ്റിംഗ് അളക്കാവുന്നതാണ്, നിങ്ങളുടെ പരസ്യങ്ങൾ എത്ര ഉപയോക്താക്കളിലേക്ക് എത്തി, എത്രപേർ നിങ്ങളുടെ പരസ്യങ്ങളിൽ ക്ലിക്കുചെയ്തു, ആളുകൾ നിങ്ങളുടെ വെബ്സൈറ്റിൽ എത്ര സമയം ചെലവഴിക്കുന്നു, എത്ര പേജുകൾ സന്ദർശിക്കുന്നു വെബ്സൈറ്റിൽ, എന്നിങ്ങനെ പരമ്പരാഗത മാധ്യമങ്ങളിൽ വ്യത്യസ്ത പാരാമീറ്ററുകൾ അളക്കുന്നത് അസാധ്യമാണ്.
  • പുതിയ കസ്റ്റമേഴ്സിനെ വളരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നു. ഏത് വിഭാഗത്തിലുള്ള ആൾക്കാരെയും കസ്റ്റമർ ആക്കാൻ വേണ്ടിയിട്ട് ഏറ്റവും എളുപ്പം ഡിജിറ്റൽ മാർഗ്ഗം വഴിയാണ്. ലോകത്ത് എവിടെയും ഉള്ള കസ്റ്റമറുമായി കമ്മ്യൂണിക്കേഷൻ വരുന്നതിനും അവരെ കണ്ടുപിടിക്കുന്നതിന് വേണ്ടിയിട്ടുള്ള ഏറ്റവും നല്ല മാർഗമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.
  • ഡിജിറ്റൽ മാർക്കറ്റിംഗ് ഓരോ കസ്റ്റമാസുമായി വ്യക്തിഗതമായി ആശയവിനിമയം നടത്താൻ സാധിക്കും.
  • ഡിജിറ്റൽ മാർക്കറ്റിംഗ് ബ്രാൻഡുകളെ അവരുടെ ഉപഭോക്താക്കളുമായി ഇടപഴകാൻ സഹായിക്കുന്നു, ഇത് സോഷ്യൽ മീഡിയ വഴി ഉപയോക്താക്കളുമായി തത്സമയം കമ്മ്യൂണിക്കേഷന് സഹായിക്കുന്നു. ഉപഭോക്താക്കളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകും. ഉപഭോക്താക്കൾ സംതൃപ്തരാണോ അല്ലയോ എന്ന കാര്യം ഡിജിറ്റൽ മാർക്കറ്റിംഗ് വഴി നിങ്ങൾക്ക് അറിയാൻ സാധിക്കും. അവരുടെ മെസ്സേജും കമന്റ്സും ഒക്കെ കാണുന്ന സമയത്ത് കസ്റ്റമേഴ്സ് സംതൃപ്തരാണോ എന്ന് അറിയാൻ സാധിക്കും.
  • ഉപഭോക്താക്കളുടെ അഭിരുചി വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.
  • തീരുമാനങ്ങൾ എടുക്കാൻ വളരെ വേഗത്തിൽ സാധിക്കുന്നു. ഇന്ന് ആധുനികകാലത്തിൽ ഡേറ്റയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.
  • ചിലവ് വളരെ ചുരുക്കി ചെയ്യാൻ സാധിക്കും. വളരെ കുറഞ്ഞ ചിലവിൽ മാർക്കറ്റിംഗ് ചെയ്യാൻ പറ്റിയ മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ്.
  • ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ലോകം മുഴുവൻ നിങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ യഥാർത്ഥ കസ്റ്റമറുമായി കോൺടാക്ട് ചെയ്യാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും.
  • ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ ആധുനിക കാലവുമായി ചേർന്നു പോകുന്ന രീതിയാണ്. പാരമ്പര്യ ബിസിനസിലെ സംബന്ധിച്ചിടത്തോളം പുതിയ തലമുറയെ സ്വാധീനിക്കാനുള്ള കഴിവ് കുറവായിരിക്കും. ഇന്ന് ആധുനിക കാലഘട്ടത്തിൽ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങുന്നത് ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെയാണ്. അതുകൊണ്ട് തന്നെ ഇവ തലമുറയുമായി കണക്ട് ചെയ്യാൻ ഏറ്റവും അനുയോജ്യം ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെയുള്ള ബിസിനസകളാണ്. യുവതലമുറയുമായി കണക്ട് ചെയ്തില്ലെങ്കിൽ ബിസിനസിന്റെ വലിയ ഒരു വോളിയം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
  • ഡിജിറ്റൽ മാർക്കറ്റിംഗ് മറ്റൊരാളുടെ സഹായമില്ലാതെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിങ്ങൾക്ക് തന്നെ ചെയ്യാൻ സാധിക്കും ഇതാണ് ഡിജിറ്റൽ മാർക്കറ്റിംഗ് പ്രത്യേകത. ഒരു മൊബൈലോ ലാപ്ടോപ്പ് ഉപയോഗിച്ച് ഒരാൾക്ക് വളരെ വേഗത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.